കണ്ണൂരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന വരും ആഴ്ചകളിലും തുടരും;ഇതുവരെ പരിശോധിച്ചത് 100 ഹോട്ടലുകൾ

കണ്ണൂർ∙ കാസർകോട് ഷവർമ കഴിച്ചു വിദ്യാർഥി മരിച്ച സംഭവത്തെത്തുടർന്ന് ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പു നടത്തുന്ന കർശന പരിശോധന വരും ആഴ്ചകളിലും തുടരും. ഇതുവരെ ജില്ലയിലെ 100 ഹോട്ടലുകളിലാണ് പരിശോധന പൂർത്തിയാക്കിയത്. ഇതിൽ 18 സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഉത്തരവിട്ടു. ഒട്ടേറെ…

//

ഭക്ഷണം പാകംചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് അപകടം

പേരാവൂർ: കുനിത്തലയിൽ ഭക്ഷണം പാകംചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് അപകടം. ഗ്യാസ് സ്റ്റൗ, അടുക്കളയുടെ സീലിങ്, അലമാര, വാൾ ടൈൽസ് എന്നിവ ഭാഗികമായി നശിച്ചു. കുക്കർ പൂർണമായും പൊട്ടിത്തകർന്നു.പേരാവൂർ ടൗണിലെ പച്ചക്കറി വ്യാപാരി മുതുകുളം അനിൽകുമാറിന്റെ വീട്ടിലാണ് സംഭവം. വർക്ക് ഏരിയയിലായതിനാൽ അനിലിന്റെ ഭാര്യ…

//

കലക്ടറേറ്റ് ജീവനക്കാരിയുടെ മാല പിടിച്ചുപറിച്ച് ഓടി;മോഷ്ടാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഒരാൾ മരിച്ചു

നാഗര്‍കോവില്‍ കലക്ടറേറ്റിലെ പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരിയുടെ മാല പിടിച്ചുപറിച്ച് ബൈക്കില്‍ രക്ഷപ്പെട്ട മോഷ്ടാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം കഠിനംകുളം സ്വദേശി സജാദാണ് മരിച്ചത്.ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തും പാലാ രാമപുരം സ്വദേശിയായ അമലിനെ ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

/

‘മാനന്തവാടി മുന്‍ ഡിവൈഎസ്പിയുടെ മകളെ അനില്‍ കാന്ത് പീഡിപ്പിച്ചതായി ആരോപണമുണ്ട്’; ഡിജിപിക്കെതിരെ ഗുരുതര ആരോപണവുമായി റിട്ട. എസ്പി സക്കറിയ ജോര്‍ജ്

ഡിജിപി അനില്‍ കാന്തിനെതിരെ ഗുരുതരമായ ആരോപണവുമായി റിട്ട. എസ്പി സക്കറിയ. ഇപ്പോഴത്തെ സംസ്ഥാന പൊലീസ് മേധാവി 15കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തേത്തുടര്‍ന്ന് ശിക്ഷാ നടപടി ഏറ്റുവാങ്ങിയ ആളാണെന്ന് സക്കറിയ പറഞ്ഞു.1991ല്‍ കല്‍പറ്റ എഎസ്പിയായിരുന്ന കാലത്താണ് അനില്‍ കാന്തിനെ സേന സസ്‌പെന്‍ഡ് ചെയ്തതെന്ന് സക്കറിയ ജോര്‍ജ്…

//

സെക്രട്ടേറിയറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി; രാത്രി വ്യാപക തിരച്ചിൽ; ഒരാൾ കസ്റ്റഡിയിൽ

സെക്രട്ടേറിയറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി. ഞായറാഴ്ച രാത്രി വന്ന ഭീഷണി സന്ദേശത്തെ തുടർന്ന് പോലീസും ഡോഗ് സ്ക്വാഡും ഉൾപ്പെടെ വൻസംഘം പ്രദേശത്ത് മണിക്കൂറുകളോളം വ്യാപക തിരച്ചിൽ നടത്തി. സംഭവത്തിൽ മാറനല്ലൂർ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തയാൾ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് പോലീസ്…

/

‘രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്തണം’; കോണ്‍ഗ്രസില്‍ സമൂലമാറ്റത്തിനായി ചെന്നിത്തലയുടെ നിര്‍ദ്ദേശം

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്തണമെന്ന് രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശം.കോണ്‍ഗ്രസ് ചിന്തന്‍ ശിബിരിന്റെ ഭാഗമായി ഡല്‍ഹിയില്‍ ചേര്‍ന്ന ഉപസമിതി യോഗത്തിലാണ് ചെന്നിത്തല ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. മെയ് 13ന് രാജസ്ഥാനിലാണ് ചിന്തന്‍ ശിബിര്‍. ഇതില്‍ അവതരിപ്പിക്കേണ്ട സംഘടനാകാര്യങ്ങളുടെ പ്രമേയം…

//

അപകീര്‍ത്തി സന്ദേശങ്ങൾ,ഭീഷണി ;ഇന്‍സ്റ്റന്‍റ് ലോൺ ആപ്പ് വഴി വൻ തട്ടിപ്പ്, ഇരകളായി സ്ത്രീകളും

ലോണ്‍ ആപ്പുകൾ വലിയ തട്ടിപ്പുകളുടെ വിളനിലമാകുകയാണ്. അത്യാവശ്യ ഘട്ടത്തിൽ ആപ്പുകൾ വഴി പണം വായ്പ്പയായി സ്വീകരിച്ച നിരവധിപ്പേരാണ് പിന്നാലെ ഇവരുടെ ഭീഷണിക്കും പണം തട്ടിലിനും ബ്ലാക്ക് മെയിലിംഗിനും ഇരയാകുന്നത്. ഇത്തരത്തിലുള്ള  നിരവധിപ്പരാതികളാണ് കേരളത്തിൽ നിന്നും മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്‍സ്റ്റന്‍റ് ലോണ്‍ ആപ് വഴി 2,000…

//

പിലാത്തറയിൽ സുഭിക്ഷ ഹോട്ടൽ; ഇനി 20 രൂപയ്ക്ക് ഊൺ

പിലാത്തറ ∙ പിരക്കാം തടത്ത് സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം ഓൺലൈനിൽ മന്ത്രി ജി.ആർ. അനിൽ കുമാർ നിർവഹിച്ചു. എം. വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു, ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരൻ, പയ്യന്നൂർ താലൂക്ക് സപ്ലൈ ഓഫിസർ കെ.ഐ ഭാനു പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത്…

//

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക നല്‍കി എഴുത്തുകാരി ഡോ. എം ലീലാവതി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക നല്‍കി എഴുത്തുകാരി ഡോ. എം ലീലാവതി.തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂന്നാം ദിവസമായ ഇന്ന് മണ്ഡലത്തിലെ പ്രമുഖരെ കാണുന്നതിന്റെ ഭാഗമായാണ് ഉമ തോമസ്, ഡോ. എം ലീലാവതിയുടെ വീട് സന്ദര്‍ശിച്ചത്. പി ടി തോമസിന് നല്‍കിയ പിന്തുണ…

//

കെ ജി എഫ് താരം മോഹൻ ജുനേജ അന്തരിച്ചു

കന്നഡ സിനിമാ നടൻ മോഹന്‍ ജുനേജ അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.ബെംഗളൂരുവിലെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. ഭാഷാഭേദമെന്യെ വൻ വാണിജ്യ വിജയം സ്വന്തമാക്കിയ കെജിഎഫിന്റെ രണ്ട് ഭാ​ഗങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും മോഹന്‍ ജുനേജ ഹാസ്യതാരമായി അഭിനയിച്ചിട്ടുണ്ട്. ഏകദേശം…

///
error: Content is protected !!