രാജ്യത്തെ പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

രാജ്യത്തെ പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന്റെ വില 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില ആയിരം രൂപ പിന്നിട്ടു. 956.50 രൂപ ഉണ്ടായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില പുതുക്കിയതോടെ 1006.50 രൂപ എന്ന നിലയിലെത്തിയത്.…

/

“അഞ്ച് രൂപയെങ്കിലും താന്‍ വാങ്ങിയെന്ന് തെളിഞ്ഞാല്‍ പലിശയടക്കം കൊടുക്കാന്‍ തയ്യാർ”; സാമ്പത്തിക വഞ്ചനാ പരാതിയില്‍ പ്രതികരിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടി

ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി വഞ്ചിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കേസില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഇതിലൂടെ തന്നെ സമൂഹത്തിന് മുന്നില്‍ മോശക്കാരനായി ചിത്രീകരിക്കാനാണ് ശ്രമമെന്നും ധര്‍മ്മജന്‍ പറഞ്ഞു.’അഞ്ചു പൈസ പോലും ആര്‍ക്കും കൊടുക്കാനില്ല .…

//

മഞ്ജു വാര്യരെ ശല്യപ്പെടുത്തിയെന്ന പരാതി; സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം

നടി മഞ്ജു വാര്യർ കൊടുത്ത പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം. ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. സാമൂഹിക മാധ്യമങ്ങൾ വഴി അപമാനിക്കുകയും തന്നെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും ചെയ്തുവെന്ന മഞ്ജുവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.മഞ്ജു വാര്യരെ ഇഷ്ടമാണെന്നും അതിനാലാണ്…

//

കുടുംബശ്രീ ഹോട്ടല്‍ പൊളിച്ചുമാറ്റിയതിനെതിരെ പ്രതിഷേധം; സമരക്കാര്‍ കണ്ണൂര്‍ മേയറുടെ മുണ്ട് വലിച്ചൂരാന്‍ ശ്രമിച്ചെന്ന് ആരോപണം

കണ്ണൂര്‍: ടേസ്റ്റി ഹട്ട് എന്ന പേരില്‍ കോര്‍പ്പറേഷന്‍ ഓഫീസ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ പൊളിച്ചുമാറ്റിയതിനെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയ വരുന്ന സമരത്തില്‍ നാടകീയ രംഗങ്ങള്‍. മേയര്‍ ടി ഒ മോഹനനെ ഓഫീസിന് മുന്നില്‍ തടഞ്ഞ കുടുംബശ്രീ പ്രവര്‍ത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി.…

/

കെ.എം. ഷാജിക്ക് ആശ്വാസം; ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഇഡി ഉത്തരവിന് സ്റ്റേ

കെ എം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടല്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അഴീക്കോട് പ്ലസ്ടു കോഴക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. കോഴപ്പണം ഉപയോഗിച്ച് ഷാജി…

//

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ സാമ്പത്തിക വഞ്ചനാകേസ്; 43 ലക്ഷം വാങ്ങി ധര്‍മ്മൂസ് ഫിഷ് ഹബ് മീന്‍ എത്തിച്ചില്ലെന്ന് പരാതി

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്. ധര്‍മ്മജന്റെ ഉടമസ്ഥതയിലുള്ള ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി നല്‍കിയ ശേഷം സാമ്പത്തികമായി വഞ്ചിച്ചെന്നാണ് പരാതി. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ധര്‍മ്മജന്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പലപ്പോഴായി ധര്‍മ്മജനുള്‍പ്പെടെയുള്ള പ്രതികള്‍ 43 ലക്ഷം രൂപ…

//

സ്വകാര്യ ഹോട്ടലിൽ പോലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരത്ത് തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിൽ സിവിൽ പൊലീസ് ഓഫിസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.നെയ്യാറ്റിൻകര സ്റ്റേഷനിലെ എസ്.ജെ സജിയാണ് മരിച്ചത്. സജിയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് സജിയുടെ കുടുംബം ആരോപിക്കുന്നു. ഇന്നലെ ഉച്ചയോടെയാണ് സജി ഹോട്ടലിൽ…

//

സംഘർഷം നിയന്ത്രിക്കുന്നതിനിടെ ഡിഐജിയെ സല്യൂട്ട് ചെയ്തില്ല ;കണ്ണൂരിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കണ്ണൂർ: ഡിഐജിയെ സല്യൂട്ട് ചെയ്യാത്തതിന് പോലീസുകാർക്കെതിരെ നടപടി. കുടുംബശ്രീ പ്രവർത്തകരുടെ കോർപറേഷൻ മാർച്ചിൽ ഡ്യൂട്ടി എടുത്ത പോലീസുകാർക്കെതിരായാണ് നടപടി. സംഭവസമയത്ത് അതുവഴി കടന്നുപോയ കണ്ണൂർ റേഞ്ച് ഡി.ഐ.ജി. രാഹുൽ ആർ. നായരെ പോലീസുകാർ ശ്രദ്ധിച്ചില്ല. ഇതിൽ പ്രകോപിതനായാണ് ഡി.ഐ.ജി. പതിനഞ്ചോളം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. പോലീസുകാർക്ക്…

/

‘പി രാജീവ്, എം സ്വരാജ് എന്നിവരുടെ ഈഗോ’; അരുണ്‍കുമാറിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറ്റിയതിനെതിരെ റിജില്‍ മാക്കുറ്റി

കണ്ണൂര്‍: ഡിവൈഎഫ്‌ഐ നേതാവ് കെഎസ് അരുണ്‍കുമാറിനെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതിനെതിരെ റിജില്‍ മാക്കുറ്റി. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി രാജീവും എം സ്വരാജും തമ്മിലുള്ള ഈഗോയെത്തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ നിന്നും അരുണ്‍കുമാറിനെ വെട്ടിയതെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന…

//

‘കെഎസ്ആർടിസിക്ക് തിരിച്ചടി’; വിപണി വിലയ്ക്ക് ഡീസൽ നൽകാനുള്ള സിം​ഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കെഎസ്ആർടിസിക്ക് വിപണി വിലയ്ക്ക് ഡീസൽ നൽകണമെന്നുള്ള സിം​ഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി. സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ നൽകിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. ഇത് സംബന്ധിച്ച് ബി.പി.സി.എല്ലാണ് ഡിവിഷൻ ബഞ്ച് മുൻപാകെ അപ്പീൽ നൽകിയിരുന്നത്.പ്രഥമദൃഷ്ട്യാ വിലനിർണയത്തിൽ അപാകതയുണ്ടെന്നും…

/
error: Content is protected !!