മലപ്പുറം പെരിന്തൽമണ്ണയിൽ ഗുഡ്സ് ഓട്ടോയിൽ സ്ഫോടനം; ഒരു കുടുംബത്തിലെ മൂന്ന് പേർ വെന്ത് മരിച്ചു

പെരിന്തൽമണ്ണയിൽ ​ഗുഡ്സ് ഓട്ടോയിൽ സ്ഫോടനം. ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മലപ്പുറം മേലാറ്റൂരിലാണ് സംഭവം നടന്നത്.പാണ്ടിക്കാട് പലയന്തോൾ മുഹമ്മദ്, ഭാര്യ ജാസ്മിൻ മകൾ ഫാത്തിമത്ത് എന്നിവരാണ് മരിച്ചത്. ​അഞ്ചു വയസ്സുകാരിയായ രണ്ടാമത്തെ മകൾ പരിക്കുകളോടെ രക്ഷപ്പെട്ടു. കുട്ടിയെ ​ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ…

//

“ജീവന് ഭീഷണി,പോലീസാണെന്ന പേരില്‍ എന്നെ ഗുണ്ടകള്‍ കൊല്ലാന്‍ കൊണ്ടുപോകുന്നു”; സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് ലൈവ്

തന്നെ ഗുണ്ടകള്‍ കൊല്ലാന്‍ കൊണ്ടുപോകുന്നുവെന്ന ആരോപണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു സനല്‍കുമാര്‍ ശശിധരന്റെ പ്രതികരണം. തന്നെ കൊണ്ടുപോകാനെത്തിയത് പൊലീസുകാരല്ലെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പറഞ്ഞാണ് സനൽകുമാർ പ്രതിഷേധിച്ചത്.എന്റെ ജീവന്‍ അപകടത്തിലാണ്.പൊലീസാണെന്ന് പറഞ്ഞ് ഗുണ്ടകള്‍ പിടിച്ചുകൊണ്ടുപോയി കൊല്ലാന്‍ നോക്കുന്നുവെന്ന് സനല്‍കുമാര്‍ ശശിധരൻ ആരോപിക്കുന്നു.…

//

‘മലിന ജലം ഓവുചാൽ വഴി പഴശ്ശി സംഭരണിയിലേക്ക്’; ഇരിട്ടി പാലത്തിന് സമീപത്തെ 2 തട്ടുകടകൾ അടപ്പിച്ചു

ഇരിട്ടി ∙ പാലത്തിനു സമീപം ശുചിത്വ നിർദേശങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 2 തട്ടുകടകൾ പായം പഞ്ചായത്ത് – ആരോഗ്യ വകുപ്പ് അധികൃതർ ചേർന്നു പൂട്ടിച്ചു. റോഡരികിൽ മരാമത്ത് സ്ഥലത്ത് പന്തൽ കെട്ടി ആയിരുന്നു തട്ടുകടകളുടെ പ്രവർത്തനം.ഇവിടെ നിന്നു മലിന ജലം ഓവുചാൽ വഴി പഴശ്ശി…

/

മാക് ഫെയിം ഇന്റർനാഷ്ണൽ ഷോർട്ട് ഫിലിം ഫെസ്റ്റ് അവാർഡ് : അഭിമാന നേട്ടവുമായി നീലേശ്വരത്തെ യുവപ്രതിഭകൾ

മാക് ഫെയിം ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് എക്സലൻസ് അവാർഡ് നീലേശ്വരത്തെ യുവപ്രതിഭകൾ ചിത്രികരിച്ച ഷോർട്ട് ഫിലിം കാലോസിനിക്ക് . നടക്കാവിൽ വെച്ച് നടന്ന മാക് ഫെയിം ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ആണ് പുരസ്കരം ലഭിച്ചത്.താനെ ക്രിയേഷൻസിന്റെ ബാനറീൽ നീലേശ്വരം വട്ടപ്പൊയിൽ…

//

‘വാരിക്കോരി മാർക്ക് നൽകുന്നത് സർക്കാരിന്‍റെ നയമല്ല’; എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15 ന് മുമ്പ് ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 7077 സ്കൂളിലെ 9,58,067 വിദ്യാർത്ഥികൾക്കുള്ള സ്കൂൾ യൂണിഫോം വിതരണം നാളെ നടക്കും. 120 കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്. ജൂൺ ഒന്നിന് സ്കൂൾ തുറക്കും മുൻപ് തന്നെ എല്ലാ വിദ്യാർത്ഥികൾക്കും…

//

‘കാര്യങ്ങള്‍ വ്യക്തമാകട്ടെ’; മഞ്ജു വാര്യരുടെ പരാതിയില്‍ പൊലീസ് ഇതുവരെ വിളിച്ചിട്ടില്ലെന്ന് സനല്‍കുമാര്‍ ശശിധരന്‍

മഞ്ജു വാര്യരുടെ പരാതിയെത്തുടര്‍ന്ന് തനിക്കെതിരെ പൊലീസ് കേസെടുത്തതില്‍ പ്രതികരണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. കേസുമായി ബന്ധപ്പെട്ട് തന്നെ പൊലീസോ മറ്റു ബന്ധപ്പെട്ട ആരെങ്കിലുമോ ഇതുവരെ വിളിച്ചിട്ടില്ല എന്നും കാര്യങ്ങള്‍ വ്യക്തമാകട്ടെ എന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റില്‍ സനല്‍കുമാര്‍ ശശിധരന്റെ പ്രതികരണം. നേരത്തെ, നുണ പ്രചാരണങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍…

//

കെ.വി.തോമസ് തൃക്കാക്കരയില്‍ എല്‍ഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങും പി.സി.ചാക്കോ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.വി.തോമസ് എല്‍ഡിഎഫിനു വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് എന്‍പിസി അധ്യക്ഷന്‍ പി.സി.ചാക്കോ. ഒരു രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയില്‍ ഉള്ളത്. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍കൈ ലഭിക്കുമെന്നുറപ്പാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍…

/

ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; പ്രളയകാലത്തെ ‘രക്ഷകൻ’ ജൈസൽ അറസ്റ്റിൽ

പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കി ആളുകളെ രക്ഷിച്ച ഹീറോ പരപ്പനങ്ങാടി ബീച്ച് സ്വദേശി ജൈസലിനെ പൊലീസ് അറസ്റ്റ് ചെയ്തു.താനൂർ ബീച്ചിൽ ഇരിക്കുകയായിരുന്ന യുവാവിനെയും വനിതാ സുഹൃത്തിനെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിലാണ് നടപടി. ഐപിസി 385 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് പരപ്പനങ്ങാടി കോടതിയിൽ…

//

‘സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു’; നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ്

നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ് . സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നെന്ന പരാതിയില്‍ എളമക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് എന്നീ വകുപ്പുകള്‍ യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്. സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണങ്ങളെത്തുടര്‍ന്നാണ് മഞ്ജു വാര്യര്‍ പരാതി…

//

മുഖ്യമന്ത്രിയുടെ പിണറായിയിലെ വീടിന് സുരക്ഷ വർധിപ്പിക്കുന്നു ; നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പാണ്ഡ്യാലമുക്കിലെ വീടിന് സുരക്ഷ ശക്തമാക്കും. വീടിന്റെ 200 മീറ്റർ പരിധിയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. സിപിഐഎം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ നിജിൽ ദാസ് മുഖ്യമന്ത്രിയുടെ വീടിന് സമീപം വാടകവീട്ടിൽ ഒളിവിൽ താമസിച്ചത് സുരക്ഷ…

//
error: Content is protected !!