ഷവര്‍മയിലെ വിഷബാധ; ഒരാള്‍ കൂടി കസ്റ്റഡിയില്‍; കൂള്‍ബാര്‍ ഉടമയെ നാട്ടിലെത്തിക്കാന്‍ നീക്കം ഊര്‍ജിതം

കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വിഷബാധയേറ്റ സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലായി. ഐഡിയല്‍ കൂള്‍ബാര്‍ മാനേജര്‍ അഹമ്മദ് ആണ് കസ്റ്റഡിയിലായത്. ഇയാളെ മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ പ്രതി ചേര്‍ത്ത ഐഡിയല്‍ കൂള്‍ബാര്‍ ഉടമ…

//

“എ.പി.അബ്ദുള്ളക്കുട്ടിക്ക് സ്വീകരണം”;വാർത്തകൾ പാർട്ടിയെ അപകീർത്തിപ്പെടുത്താനെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദ്

കണ്ണൂർ: ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട എ.പി.അബ്ദുള്ളക്കുട്ടിക്ക് മുസ്ലിം ലീഗ് നേതാക്കൾ സ്വീകരണം നൽകി എന്ന രൂപത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ദുരുദ്ദേശപരവും പാർട്ടിയെ അപകീർത്തിപ്പെടുത്തുന്നതിനെ ലക്ഷ്യമിട്ടു കൊണ്ടുള്ളതുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദും ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരിയും പ്രസ്താവനയിൽ…

//

‘സംസ്ഥാനത്ത് ഷവർമ്മ നിർമാണത്തിൽ ഏകീകൃത മാനദണ്ഡം’; ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഷവർമ്മ നിർമാണത്തിൽ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഇതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ കഴിയുന്ന കുട്ടികളുടെ നില ഗുരുതരമല്ല. ഈ കുട്ടികൾക്ക് സൗജന്യചികിത്സ നൽകുമെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു. അതിനിടെ ഭക്ഷ്യ…

/

‘അണുബാധയുണ്ടാകുന്നത് ഇറച്ചിക്കടകളിൽ നിന്ന് ‘;അനധികൃത ഇറച്ചിക്കടകൾക്കെതിരെ കർശന നടപടി

അനധികൃത ഇറച്ചിക്കടകൾക്കെതിരെ കർശന നടപടിയുമായി അധികൃതർ. കോഴിയിറച്ചിയിൽ അണുബാധയുണ്ടാകുന്നത് ഇറച്ചിക്കടകളിൽ നിന്നാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഇറച്ചിക്കടകളിൽ നിന്ന് ബാക്ടീരിയ ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മരക്കുറ്റികളിൽ ഇറച്ചിവെട്ടുന്നത് നിരോധിച്ചിട്ടും നിർലോഭം തുടരുന്നുണ്ടെന്നും ആരോപണമുണ്ട്. പകുതി വേവിക്കുന്ന ഷവർമ്മ ഇറച്ചിയിൽ ബാക്ടീരിയകൾ നശിക്കുന്നില്ലെന്നും വിദഗ്ധർ വ്യക്തമാക്കി.കാസർഗോഡ്…

/

ചെറിയ പെരുന്നാള്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും അവധി

ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും അവധി. ഇന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പെരുന്നാള്‍ അവധിയില്‍ മാറ്റമില്ല. ചെറിയ പെരുന്നാള്‍ അവധി സര്‍ക്കാര്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നു. ചെറിയ പെരുന്നാള്‍ നാളെയായിരിക്കുമെന്ന് ഖാസിമാര്‍ അറിയിക്കുകയായിരുന്നു.ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ…

/

ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിക്ക് മുസ്ലീം ലീഗ് പോഷകസംഘടനാ നേതാവിന്‍റെ ‘ഇഫ്‌താർ വിരുന്ന്’ ; കണ്ണൂർ ലീഗിൽ വിവാദം

കണ്ണൂര്‍: കേന്ദ്രഹജ് കമ്മറ്റി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിക്ക് മുസ്ലിം ലിഗ് നേതാക്കളും പോഷകസംഘടനാ നേതാക്കളും പങ്കെടുത്ത ഇഫ്താർ വിരുന്നിനെച്ചൊല്ലി വിവാദം. എ.ഐ.കെ.എം.സി.സി നേതാവ് അസീസ് മാണിയൂരിന്റെ ചെക്കിക്കുളത്തെ വീട്ടിൽ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടിക്ക് നൽകിയ സ്വീകരണവും…

//

“രാജ്യത്ത് നിർബന്ധിത വാക്സിനേഷൻ പാടില്ല”;സുപ്രീംകോടതി

രാജ്യത്ത് നിർബന്ധിത വാക്സിനേഷൻ പാടില്ലെന്ന് സുപ്രീംകോടതി. ഒരു വ്യക്തിയെയും കൊവിഡ് വാക്സിൻ കുത്തി വയ്ക്കാൻ നിർബന്ധിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു. എന്നാൽ പൊതു താത്പര്യം കണക്കിലെടുത്ത് വാക്സിൻ കുത്തിവയ്ക്കാത്തവർക്ക് എതിരെ  നിയന്ത്രണങ്ങൾ കൊണ്ട് വരാൻ സർക്കാരുകൾക്ക് അധികാരം ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. വാക്സിൻ സ്വീകരിക്കാത്തവർക്ക്…

///

കാസര്‍കോട് ഭക്ഷ്യവിഷബാധ: 3 പേര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍, ഒരു കുട്ടിയുടെ നില ഗുരുതരം

കണ്ണൂര്‍: കാസർകോട് നിന്ന് ഭക്ഷ്യവിഷബാധയേറ്റ മൂന്നുപേര്‍ പരിയാരം മെഡിക്കൽ കോളേജ്  ഐസിയുവിൽ ചികിത്സയില്‍. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. ഒരു കുട്ടിയുടെ വൃക്കയ്ക്ക് തകരാറും മറ്റ് കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുമുണ്ട്.ഇവരുടെ ചികിത്സയ്ക്കായി അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി. നാല് കുട്ടികള്‍ കണ്ണൂര്‍ മിംസ്…

//

’20 രൂപക്ക് ഊൺ’;സുഭിക്ഷ ഹോട്ടൽ ഇനി പെരിങ്ങത്തൂരിലും

പെരിങ്ങത്തൂർ : 20 രൂപയ്ക്ക് ഊൺ ലഭിക്കുന്ന സുഭിക്ഷ ഹോട്ടൽ പെരിങ്ങത്തൂരിൽ തുടങ്ങുന്നു. മേയ് അഞ്ചിന് കെ.പി.മോഹനൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. പാനൂർ നഗരസഭ കൗൺസിലർ എം.പി.കെ.അയ്യൂബ് ചെയർമാനും എ.പി.രമേശൻ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. സി.പി.ഗംഗാധരൻ, നാങ്ങണ്ടി രവീന്ദ്രൻ,…

//

“സന്തോഷ് ട്രോഫി ഫൈനലില്‍ കിരീടം നേടിയാല്‍ കേരള ടീമിന് ഒരു കോടി രൂപ”;പ്രഖ്യാപനവുമായി ഷംസീര്‍ വയലില്‍

സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം ജയിച്ചാല്‍ ടീമിന് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന് പ്രവാസി സംരംഭകനും വിപിഎസ് ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംസീര്‍ വയലില്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ഇന്ന് രാത്രി എട്ടുമണിക്ക് മലപ്പുറം മഞ്ചേരിയിലാണ് കേരളവും ബംഗാളും തമ്മില്‍…

//
error: Content is protected !!