വിജയ് ബാബു വിഷയത്തില്‍ ‘അമ്മ’യില്‍ ‘പൊട്ടിത്തെറി’;മാല പാർവതി രാജി വച്ചു

വിജയ് ബാബു വിഷയത്തില്‍ പ്രതിഷേധമറിയിച്ച് താര സംഘടനയായ അമ്മ ഐസിസിയില്‍ നിന്ന് നടി മാല പാര്‍വതി രാജിവച്ചു. വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി പ്രഖ്യാപനം. അമ്മയുടെ ആഭ്യന്തര പരിഹാര സമിതിയാണ് ഐസിസി. വിഷയത്തില്‍ കൂടുതല്‍ പേര്‍ സമിതിയില്‍ നിന്ന് രാജിവയ്ക്കുമെന്ന് മാല പാര്‍വതി…

//

‘ഷവര്‍മ്മ കടയ്ക്ക് ലൈസന്‍സില്ല’; പ്രദര്‍ശിപ്പിച്ചിരുന്നത് ലൈസന്‍സിനായി നല്‍കിയ അപേക്ഷ

കാസര്‍കോട്: ചെറുവത്തൂരില്‍ പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയ ഷവര്‍മ വിറ്റ കൂള്‍ബാറിന് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ലൈസന്‍സില്ല. ലൈസന്‍സിന് വേണ്ടി ഇവര്‍ ജനുവരി മാസത്തില്‍ അപേക്ഷിച്ചിരുന്നില്ലെങ്കിലും വെബ് സൈറ്റില്‍ അപേക്ഷ നിരസിച്ചുവെന്നാണ് ഇപ്പോള്‍ കാണിക്കുന്നത്. നല്‍കിയ അപേക്ഷ അപൂര്‍ണ്ണമാണെങ്കില്‍ 30 ദിവസത്തിനകം പിഴവുകള്‍ തിരുത്തി നല്‍കണം. എന്നാല്‍ ഇവിടെ…

/

ഭക്തൻ ക്ഷേത്രകുളത്തിൽ വീണ് മരിച്ചു; ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണം

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണം. ഇന്ന് 11 മണിവരെ നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടാകില്ല. ഇന്നലെ രാത്രി ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങി മരിച്ചതിനെ തുടർന്നാണ് ശുദ്ധിക്രിയകൾ നടത്തുന്നത്.കൊവിഡിനെ തുടർന്ന് ഏറെ നാൾ അടച്ചിട്ടതിന് പിന്നാലെ കഴിഞ്ഞ വർഷം ജൂലൈ 17നാണ് ക്ഷേത്രത്തിൽ ഭക്തർക്ക്…

//

ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധ : കൂൾബാറിനെതിരെ ആക്രമണം

കാസർഗോഡ് ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 16 കാരി മരിച്ച സംഭവത്തിൽ ഐഡിയൽ കൂൾ ബാറിന് നേരെ ആക്രമണം. ഇന്ന് പുലർച്ചെയോടെയാണ് കൂൾ ബാറിന് നേരെ ആക്രമണമുണ്ടായത്. കൂൾ ബാറിന്റെ ആവശ്യങ്ങൾക്കായി മുന്നിൽ നിർത്തിയിട്ടിരുന്ന വാനും ആക്രമികൾ തീവച്ച് നശിപ്പിച്ചു. കല്ലേറിൽ കൂൾബാറിന്റെ ചില്ലുകൾ…

//

പി എസ് സി റാങ്ക് ലിസ്റ്റ് പുറത്തു വരും മുൻപ് നിർണായക വിവരങ്ങൾ പുറത്തുവിട്ട് കോച്ചിങ് സെന്ററുകൾ; സംഭവവുമായി ബന്ധമില്ലെന്ന് ചെയർമാൻ

പി എസ് സി റാങ്ക് പട്ടിക പുറത്തു വരും മുൻപ് നിർണായക വിവരങ്ങൾ പുറത്തുവിട്ട് മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങൾ. ടെലഗ്രാം ചാനലിലൂടേയും മൊബൈൽ ആപുകളിലൂടേയുമാണ് പട്ടികയുടെ വിശദാംശങ്ങൾ എന്നവകാശപ്പെടുന്ന വിവരങ്ങൾ പുറത്തുവിടുന്നത്.ഇ-മെറിറ്റ് ലേണിംഗ് ആപ് പുറത്തുവിട്ട എൽഡിസി റാങ്ക് പട്ടികയുടെ വിശദാംശങ്ങൾ പുറത്തുവന്നു .…

/

കണ്ണൂരില്‍ നിന്ന് 10 പേര്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയില്‍

കണ്ണൂരില്‍ നിന്ന് പത്ത് പേര്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയിലെത്തി. വി കെ സനോജ്, എം വിജിന്‍, എം ഷാജര്‍, സരിന്‍ ശശി, മുഹമ്മദ് അഫ്‌സല്‍, എം വി ഷിമ, മുഹമ്മദ് സിറാജ്, പി എം അഖില്‍, കെ ജി ദിലീപ്, പി പി അനീഷ്…

//

സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധന നാളെ മുതല്‍

സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന നാളെ (മെയ് 1) മുതല്‍ പ്രാബല്യത്തില്‍. ഇതോടെ ബസ് ചാര്‍ജ് മിനിമം 10 രൂപയാകും. ഓട്ടോ മിനിമം നിരക്ക് 30 രൂപയായും ടാക്‌സിക്ക് 200 രൂപയാക്കിയുമാണ് കൂട്ടിയത്.സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 10 രൂപയില്‍ നിന്നും…

//

‘കണ്ടക്ടറില്ലാതെ ബസ് സർവീസ് നടത്താം’; അനുമതി നൽകി മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്ത് കണ്ടക്ടര്‍ ഇല്ലാതെ ബസ് സര്‍വീസ് നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ അനുമതി. പാലക്കാട് കാടന്‍കാവില്‍ കണ്ടക്ടര്‍ ഇല്ലാതെ സര്‍വീസ് നടത്തിയ ബസിന് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ പുതിയ പരീക്ഷണത്തെ തടയേണ്ടതില്ലെന്ന നിലപാടിലാണ് ഇപ്പോൾ മോട്ടോര്‍ വാഹന വകുപ്പ്. നേരത്തെ വന്ന നിര്‍ദേശത്തെ തുടര്‍ന്ന് കണ്ടക്ടറെ…

//

വി വസീഫ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്; സംസ്ഥാന സെക്രട്ടറിയായി വി കെ സനോജ് തുടരും

വി വസീഫ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്. നിലവിലെ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഈ സ്ഥാനത്ത് തുടരും. എസ് സതീഷിന് പിന്‍ഗാമിയായാണ് കോഴിക്കോട് സ്വദേശിയും ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്ന വസീഫ് സംസ്ഥാന അധ്യക്ഷനാവുന്നത്.25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാന…

//

ബലാത്സംഗക്കേസ്; വിജയ് ബാബുവിനോട് വിശദീകരണം തേടി ‘അമ്മ’, എക്‌സിക്യൂട്ടിവ് യോഗം നാളെ

ബലാത്സംഗ പരാതിയില്‍ നടനും നിർമ്മാതാവുമായ വിജയ് ബാബുവില്‍ നിന്ന് താരസംഘടനയായ ‘അമ്മ’ വിശദീകരണം തേടി. തുടർ നടപടി ചര്‍ച്ച ചെയ്യാന്‍ എക്സിക്യൂട്ടീവ് യോഗം നാളെ ചേർന്നേക്കും. വിജയ് ബാബുവിന്റെ വിശദീകരണം എക്സിക്യൂട്ടീവ് യോഗത്തില്‍ ചർച്ച ചെയ്യും. തുടർനടപടികളെക്കുറിച്ച് സംഘടന നിയമോപദേശം തേടിയിട്ടുണ്ട്. അതേസമയം, വിജയ് ബാബുവിനെ…

//
error: Content is protected !!