“കെ വി തോമസിനെ പുറത്താക്കാന്‍ പറഞ്ഞിട്ടില്ല”; തീരുമാനം അച്ചടക്ക സമിതിയുടേതെന്ന് കെ സുധാകരന്‍

കെ വി തോമസിനെ പുറത്താക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെ വി തോമസിനെതിരായ അച്ചടക്ക സമിതിയുടെ തീരുമാനം അംഗീകരിക്കുകയാണ്. ആര്‍ക്കും കോണ്‍ഗ്രസുകാരനായി തുടരാമെന്നും കെ സുധാകരന്‍ പ്രതികരിച്ചു.സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുത്തതിനാണ് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും കെപിസിസി നിര്‍വാഹക…

//

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം;താപനിലയങ്ങളിലെ വൈദ്യുതോത്പാദനത്തില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. രാത്രി 6.30 നും 11.30 നും ഇടയിൽ  ‌15 മിനിട്ട് നേരമാകും വൈദ്യുതി വിതരണം തടസ്സപ്പെടുക. നഗരപ്രദേശങ്ങളെയും ആശുപത്രിയടക്കമുള്ള അവശ്യ സേവനങ്ങളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പീക്ക് അവറില്‍ 200 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനം നേരിടുന്നത്. കല്‍ക്കരി…

/

ശബരിമല സ്ഥിരം സന്ദർശനം: കെ യു ജനീഷ്‌കുമാർ എംഎൽഎയ്ക്ക് ഡിവൈഎഫ്ഐ സമ്മേളനത്തിൽ വിമർശനം

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ കെ യു ജനീഷ്കുമാർ എം എൽ എക്കെതിരെ രൂക്ഷവിമർശനം. എം എൽ എയുടെ സ്ഥിരം ശബരിമല ദർശനം തെറ്റായ സന്ദേശം നൽകുന്നുവെന്നാണ് വിമർശനം ഉയർന്നത്. ശബരിമല സ്ത്രീ പ്രവേശന വിവാദ സമയത്തെ പാർട്ടി നിലപാടുകൾക്ക് വിപരീതമാണ് എം എൽ എയുടെ…

//

ചെറിയ പെരുന്നാൾ ദിവസം പ്ലസ്ടു സിബിഎസ്ഇ പരീക്ഷ; പരീക്ഷ മാറ്റണമെന്ന ആവശ്യം ശക്തം

വിദ്യാർത്ഥികളെ ആശങ്കയിലാഴ്ത്തി ചെറിയ പെരുന്നാൾ ദിവസം പ്ലസ്ടു സിബിഎസ്ഇ പരീക്ഷ. പത്ത്, പ്ലസ്ടു സിബിഎസ്ഇ പരീക്ഷകളാണ് ചെറിയ പെരുന്നാൾ ദിവസം നടത്തുന്നത്. പത്താംക്ലാസ് ഹോം സയൻസ് പരീക്ഷയും പ്ലസ്ടു ഹിന്ദി മെയിൻ, ഹിന്ദി ഇലക്ടീവ് കോഴ്സിന്റേയും പരീക്ഷകളാണ് മെയ് രണ്ടിന് നിശ്ചയിച്ചിരിക്കുന്നത്. അറബിക് കലണ്ടർ…

//

‘പട്ടിക തയ്യാറാക്കി കൊലപ്പെടുത്തുന്ന രീതി കേരളത്തിലാദ്യം’; ശ്രീനിവാസന്‍ വധത്തില്‍ വലിയ ഗൂഢാലോചനയെന്ന് പൊലീസ്

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്നത് വലിയ ഗൂഢാലോചനയെന്ന് പൊലീസ്. കേസില്‍ അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളത്തില്‍ ആദ്യമായി എതിരാളികളുടെ പട്ടിക മുന്‍കൂട്ടി തയ്യാറാക്കി കൊലപ്പെടുത്തുന്ന രീതിയാണ് പാലക്കാട് ശ്രീനിവാസന്‍ കൊലപാതകത്തില്‍ നടന്നത് എന്ന ഗുരുതരമായ ആരോപണമാണ്…

///

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് കെ.വി തോമസിനെ നീക്കി

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും കെപിസിസി നിർവാഹക സമിതിയിൽ നിന്നും കെ.വി തോമസിനെ നീക്കി. കെ.വി തോമസിനെതിരെ കടുത്ത നടപടിയില്ല. എഐസിസി അംഗത്വത്തിൽ തന്നെ തുടരും.കെ വി തോമസിനെതിരായ അച്ചടക്ക സമിതിയുടെ നിർദേശങ്ങൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചതായി കെ സി വേണുഗോപാൽ…

/

കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കി; അറവുകാരന്‍ അറസ്റ്റില്‍

കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കിയ സംഭവത്തില്‍ കോഴിക്കടക്കാരന്‍ അറസ്റ്റില്‍. പൊറശാല കൊല്ലങ്കോട് കണ്ണനാകത്ത് പ്രവര്‍ത്തിക്കുന്ന കടയിലെ അറവുകാരന്‍ അയിര കുഴിവിളാകം പുത്തന്‍വീട്ടില്‍ മനു(36) ആണ് അറസ്റ്റിലായത്.ജീവനോടെ കോഴിയെ തൊലിയുരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി. ഇറച്ചി വാങ്ങാന്‍ വന്ന യുവാവാണ് ക്രൂര…

/

‘മുഴുവൻ സഹോദര മതസ്ഥർക്കും സ്വാ​ഗതം’; മാതൃകയായി കുഞ്ഞിമം​ഗലം ജുമാ മസ്ജിദ്

കണ്ണൂർ: ഇഫ്താർ വിരുന്നിന് എല്ലാ മതസ്ഥരെയും മസ്ജിദിലേക്ക് സ്വാ​ഗതം ചെയ്ത് കുഞ്ഞിമം​ഗലത്തെ ജുമാ മസ്ജിദ്. കണ്ണൂര്‍ പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമം​ഗലത്തെ ജുമാ മസ്ജിദിലേക്കാണ് എല്ലാ മതസ്ഥരെയും സ്വാ​ഗതം ചെയ്തിരിക്കുന്നത്. ‘കുഞ്ഞിമം​ഗലം ചെമ്മട്ടിലാ ജുമാ മസ്ജിദിലേക്ക് മുഴുവൻ സഹോദര മതസ്ഥർക്കും സ്വാ​ഗതം,’ എന്നാണ് മസ്ജിദിന് മുന്നിൽ വെച്ചിരിക്കുന്ന…

///

പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്

അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി…

//

വനിതാ നേതാവിന്റെ പരാതി;കണ്ണൂർ പേരാവൂരിൽ സിപിഐഎം നേതാവിനെതിരെ നടപടി

സിപിഐഎം പേരാവൂര്‍ ഏരിയ കമ്മിറ്റിയംഗം കെ കെ ശ്രീജിത്തിനെതിരെ നടപടി. വനിതാ നേതാവിന്റെ പരാതിയെത്തുടര്‍ന്ന് ശ്രീജിത്തിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി. സിപിഐഎം കണിച്ചാര്‍ ലോക്കല്‍ സെക്രട്ടറിയാണ് കെകെ ശ്രീജിത്ത്. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്ന് വിശദീകരിച്ചാണ് സിപിഐഎം നടപടി.സഹകരണബാങ്ക് പ്രസിഡന്റ് സ്ഥാനം ഉള്‍പ്പെടെ നിര്‍ണായക…

//
error: Content is protected !!