മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണന്റെ സംസ്കാരം ഇന്ന്

അന്തരിച്ച മുതിർന്ന കോൺ​ഗ്രസ് പ്രവർത്തകനും മുൻ ധനമന്ത്രിയുമായ കെ ശങ്കരനാരായണൻ്റെ സംസ്കാരം ഇന്ന് വൈകീട്ട് നടത്തും.അദ്ദേഹത്തിന്റെ അമ്മ വീടായ ഷൊര്‍ണൂരിനടുത്ത പൈങ്കുളത്താണ് സംസ്കാരച്ചടങ്ങുകള്‍. ഇന്ന് രണ്ടു മണിവരെ പാലക്കാട് ശേഖരിപുരത്തെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. കോണ്‍ഗ്രസ് നേതാക്കള്‍ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിക്കും. മൂന്ന് മണിക്ക്…

///

‘മെയ് ഒന്നിന് കാണാം’ ;ഡിവൈഎഫ്‌ഐ പരാതിക്ക് പിന്നാലെ ‘ഭീഷണി’യുമായി അര്‍ജുന്‍ ആയങ്കി

കണ്ണൂര്‍: സംഘടനയ്‌ക്കെതിരെ അപകീര്‍ത്തി പ്രചാരണം നടത്തുന്നുയെന്ന ഡിവൈഎഫ്‌ഐയുടെ പരാതിക്ക് പിന്നാലെ ഭീഷണി സ്വരത്തില്‍ കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി. മെയ് ഒന്നാം തീയതി താനൊരു പത്രസമ്മേളനം നടത്താന്‍ ആലോചിക്കുന്നുണ്ടെന്നാണ് പരാതിക്ക് പിന്നാലെ അര്‍ജുന്‍ ആയങ്കി പറഞ്ഞത്.” സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ പെട്ട ഇവര്‍…

//

കണ്ണൂർ നഗരത്തിൽ വഴിയാത്രക്കാരനെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവർന്ന 3 പേർ അറസ്റ്റിൽ

കണ്ണൂര്‍ : കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം മദ്ധ്യവയസ്കന്റെ പണവും മൊബൈല്‍ ഫോണും കവർന്ന പ്രതികളെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.അത്താഴക്കുന്നിലെ പല്ലന്‍ നസീര്‍ എന്ന കെ.പി.നസീര്‍ (39), കാടാച്ചിറയിലെ മാക്കുന്നത്ത് ചാല്‍ ഹൗസില്‍ മുബഷീര്‍ (29) കക്കാട് കോവ പ്രത്തെ നവാസ്…

/

“ഞങ്ങളൊക്കെ പാർട്ടിയാണ്,പണ്ടു മുതലെ സിപിഎമ്മാണ്!…” “ജീവിതത്തിൽ ഇന്നേ വരെ ബിജെപി ആയിട്ടില്ലെന്ന്” രേഷ്മയുടെ അച്ഛൻ

പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയ്ക്ക് സംരക്ഷണം ഒരുക്കിയത് കൊലയാളിയാണെന്ന് അറിയാതെയെന്ന് പ്രതിയ്ക്ക് താമസ സൗകര്യമൊരുക്കിയതിന് അറസ്റ്റിലായ രേഷ്മയുടെ കുടുംബം. രേഷ്മയും ഭർത്താവ് പ്രശാന്തും സിപിഐഎം അനുഭാവികളാണ്. മറിച്ചുള്ള വാദങ്ങൾ തെറ്റാണ്. പ്രതി നിജിൽ ദാസിന്റെ ഭാര്യയാണ് രേഷ്മയോട് വീട് ആവശ്യപ്പെട്ടത്. സ്ഥിരമായി വാടയ്ക്ക് നൽകുന്ന…

//

കർണാടക ഗുണ്ടൽപേട്ടിൽ വാഹനാപകടം; രണ്ട് വയനാട് സ്വദേശികൾക്ക് ദാരുണാന്ത്യം

കർണാടക: ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ രണ്ടു വയനാട് സ്വദേശികൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ കമ്പളക്കാട് സ്വദേശി എൻ കെ അജ്മൽ (20) എന്ന ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അജ്മൽ ഓടിച്ച പിക്കപ്പ് വാൻ എതിരെ വന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് അപകടമുണ്ടായത്.…

//

മിൽമയുടെ പാൽ പേഡയിൽ നിന്നും കുപ്പിച്ചില്ല് കിട്ടിയതായി പരാതി

മിൽമയുടെ പാൽപേഡയിൽ നിന്ന് കുപ്പിച്ചില്ല് കിട്ടിയതായി പരാതി. വടകര സ്വദേശിനി  അപർണയാണ് പരാതിക്കാരി. എടോടിയിലെ ഡിവൈൻ ആന്റ് ഫ്രഷ് കടയിൽ നിന്നും വാങ്ങിയ മിൽമ പേഡയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. വാങ്ങിയ പേഡ പേക്കറ്റുകൾ കുട്ടികൾക്കും അമ്മ നൽകിയിരുന്നു. അമ്മ രാധ പേഡ കഴിച്ചപ്പോൾ നാവ്…

//

കയ്യേറ്റ ഭൂമിയിലെ റിസോർട്ട് പാട്ടത്തിന് നൽകി വഞ്ചിച്ച കേസ്; നടൻ ബാബുരാജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

മൂന്നാറിലെ കയ്യേറ്റ ഭൂമിയിലെ റിസോർട്ട് പാട്ടത്തിന് നൽകി വഞ്ചിച്ച കേസിൽ നടൻ ബാബുരാജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.ബാബുരാജ് നൽകിയ മുൻകൂർ ജാമ്യപേക്ഷയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോതമംഗലം സ്വദേശിയും വ്യവസായിയുമായ അരുൺ കുമാറിന്റെ പരാതിയിൽ അടിമാലി പൊലീസ് ആണ് കേസെടുത്തിരുന്നത്. മൂന്നാർ കമ്പിലൈനിൽ ബാബുരാജിന്റെ…

//

അഡ്വ. എം വി ഹരീന്ദ്രൻ അന്തരിച്ചു

കണ്ണൂർ ബാറിലെ പ്രമുഖ അഭിഭാഷകനും സാമൂഹ്യ സംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ചാലാട് എരിഞ്ഞാറ്റുവയലിലെ ഹരിതയിൽ അഡ്വ. എം വി ഹരീന്ദ്രൻ (59) അന്തരിച്ചു. കരൾ രോഗ ബാധിതനായി കണ്ണൂർ എ കെജി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു മരിച്ചത്.സംസ്ക്കാരം ഞായറാഴ്ച വൈകിട്ട് നാലിന്…

///

ശ്രീകണ്ഠപുരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഇനി സൗരോർജത്തിൽ പ്രവർത്തിക്കും

ശ്രീകണ്ഠപുരം : ഗവ. ഹയർ  സെക്കൻഡറി സ്കൂൾ ഇനി സൗരോർജത്തിൽ പ്രവർത്തിക്കും. കെ.എസ്.ഇ.ബി. നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ശ്രീകണ്ഠപുരം സ്കൂളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ചത്. സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ടെറസിലാണ് പാനലുകൾ ക്രമീകരിച്ചത്. 40 ലക്ഷം രൂപ ചെലവിൽ 180 പാനലുകളാണ് ഒരുക്കിയത്. ഇവിടെനിന്ന്…

/

തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു

പ്രശസ്ത തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോണ്‍ പോള്‍ (72) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമായി മാസങ്ങളായി ചികിത്സയിലായിരുന്നു.ഐവി ശശിയുടെ ‘ഞാന്‍, ഞാന്‍ മാത്രം’ എന്ന സിനിമക്ക് കഥയെഴുതിക്കൊണ്ടാണ് മലയാള സിനിമയില്‍ തുടക്കമിടുന്നത്. ഭരതന്റെ ‘ചാമര’ത്തിനു വേണ്ടി തിരക്കഥയെഴുതിക്കൊണ്ട് തിരക്കഥാ…

/
error: Content is protected !!