കോൺഗ്രസിന്റെ അംഗത്വ ക്യാമ്പയിൻ വൻ പരാജയം: കെവി തോമസ്

കോൺഗ്രസിനെതിരെ വിമർശനം തുടർന്ന് മുതിർന്ന നേതാവ് കെവി തോമസ്. കോൺഗ്രസിൻ്റെ അംഗത്വ ക്യാമ്പയിൻ വൻ പരാജയമെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ മെമ്പർഷിപ്പ് കോൺഗ്രസിൻ്റെ സമ്പ്രദായമല്ല. 50 ലക്ഷം പേരെ ചേർക്കാൻ ലക്ഷ്യമിട്ടിടത്ത് ഒന്നുമില്ലത്ത അവസ്ഥയാണ് എന്നും കെവി തോമസ് കൂട്ടിച്ചേർത്തു.തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ…

//

സുബൈർ വധക്കേസ്; പ്രതികൾ കാർ ഉപേക്ഷിച്ച് പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

സുബൈർ വധക്കേസിൽ കൂടുതൽ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. പ്രതികൾ കാർ ഉപേക്ഷിച്ച് പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കഞ്ചിക്കോട്ട് കാർ ഉപേക്ഷിച്ച പ്രതികൾ കടന്നത് തോട് മുറിച്ചാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. കേസില്‍ മൂന്ന് പ്രതികള്‍ പിടിയിലായിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത…

/

നെല്ലുസംഭരിക്കാൻ സപ്ലൈകോ തയാറാകണം; ഇല്ലെങ്കിൽ കൊയ്ത്ത് ഉപേക്ഷിക്കുമെന്ന് കർഷകർ

2000 ഏക്കറിലെ കൊയ്ത്ത് ഉപേക്ഷിക്കാൻ അപ്പർ കുട്ടനാട്ടിലെ നെൽ കർഷകർ. നെല്ലു സംഭരിക്കാൻ സപ്ലൈകോ തയാറായില്ലെങ്കിൽ കൊയ്ത്ത് നടത്തില്ലെന്നാണ് കർഷകരുടെ പറയുന്നത്. വേനൽ മഴയിൽ അപ്പർ കുട്ടനാട്ടിലെ 75 ശതമാനം നെൽകൃഷിയും നശിച്ചിരുന്നു.ഇതിനിടെ വിള ഇൻഷുറൻസും നഷ്ടപരിഹാരവും സംബന്ധിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ…

//

ജോയ്‌സ്‌നയെ ഭർത്താവിനൊപ്പം വിട്ട് കോടതി; ഹേബിയസ് കോർപസ് തീർപ്പാക്കി

കോടഞ്ചേരി മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോർപസ് തീർപ്പാക്കി ഹൈക്കോടതി. ജോയ്‌സ്‌നയെ ഹൈക്കോടതി ഭർത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഉത്തരവിറക്കി.ജോയ്‌സ്‌നയെ കാണാനില്ലെന്നും ജോയ്‌സ്‌ന അന്യായമായി തടങ്കലിലാണെന്നും കാട്ടിയാണ് പിതാവ് ജോസഫ് ഹേബിയസ് കോർപസ് നൽകിയത്. ജോയ്‌സ്‌നയ്ക്ക് 26 വയസായെന്നും, പ്രായപൂർത്തിയായ പെൺകുട്ടിക്ക് ആരുടെയൊപ്പം പോകണമെന്ന് തീരുമാനിക്കാമെന്നും…

/

മൾട്ടി ലെവൽ മാർക്കറ്റിംഗ് കുംഭകോണം; ആംവേയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

ആംവേ ഇന്ത്യാ എന്റർപ്രൈസസിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി. മൾട്ടി ലെവൽ മാർക്കറ്റിംഗ് കുംഭകോണത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി. 757.77 കോടി രൂപയുടെ സ്വത്താണ് ഇ.ഡി കണ്ടുകെട്ടിയത്.തമിഴ്‌നാട്ടിലെ ദിണ്ടുഗലിൽ ഉള്ള ഫാക്ടറിയും ഭൂമിയും ഉൾപ്പടെയുള്ള വസ്തുക്കൾ അന്വേഷണ സംഘം ജപ്തി ചെയ്തു. പ്രിവൻഷൻ ഓഫ് മണി…

/

‘യോഗം പ്രഹസനം’; പാലക്കാട് സര്‍വകക്ഷിയോഗത്തില്‍ നിന്ന് ബിജെപി ഇറങ്ങിപ്പോയി

പാലക്കാട് നടക്കുന്ന സർവകക്ഷി യോഗം ബി ജെപി ബഹിഷ്കരിച്ചു. സർവകക്ഷി യോഗത്തിൽ നിന്ന് ബി ജെ പി നേതാക്കൾ ഇറങ്ങിപ്പോയി.സർവകക്ഷി യോഗം പ്രഹസനം മാത്രമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ പറഞ്ഞു. ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോള്‍ യോഗം വിളിച്ച്…

//

ഡോക്ടർ ബി ആർ അംബേദ്കറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്തു; മാപ്പ് പറയില്ലെന്ന് ഇളയരാജ

ഇന്ത്യൻ ഭരണഘടനയുടെ പിതാവ് ഡോക്ടർ ബി ആർ അംബേദ്കറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്ത വിഷയത്തിൽ മാപ്പ് പറയില്ലെന്ന് സംഗീത സംവിധായകൻ ഇളയരാജ. താൻ പറഞ്ഞത് തന്റെ അഭിപ്രായം മാത്രമാണ് എന്നും ആ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നു എന്നും അദ്ദേഹം സഹോദരൻ ഗംഗൈ…

///

മംഗളൂരുവില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് മരണം

കര്‍ണാടകയിലെ മംഗളൂരുവിലെ മത്സ്യസംസ്‌കരണ ശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള്‍ക്ക് മരിച്ചു.മൂന്ന് പേര്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. മംഗളൂരുവിലെ ബജ്‌പെയിലെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഒമര്‍ ഫാറൂഖ്, നിജാമുദീന്‍, ഷറഫാത്ത് അലി, സമിയുള്ള ഇസ്ലാം, മിര്‍സുല്‍ ഇസ്ലാം എന്നിവരാണ് മരിച്ചത്. അഞ്ചുപേരും ബംഗാള്‍ സ്വദേശികളാണ്.ഫാക്ടറിയിലെ…

//

മയോക്ലിനിക്കിലെ ചികിത്സ;മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. മയോക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് പോകുന്നത്. വരുന്ന ശനിയാഴ്ച അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെടും എന്നാണ് വിവരം. യാത്രയിൽ മുഖ്യമന്ത്രിയെ ആരൊക്കെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിസഭാ യോഗത്തിന് ആര് അധ്യക്ഷ്യം വഹിക്കുന്ന എന്നതിലൊക്കെ വരും…

//

‘ജസ്നയെ സിറിയയിൽ കണ്ടെത്തിയിട്ടില്ല’; പ്രചരണം വ്യാജമെന്ന് സിബിഐ

കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ ജസ്ന മരിയ ജയിംസ് സിറിയയിലാണെന്ന് കണ്ടെത്തിയെന്ന പ്രചരണം തെറ്റെന്ന് സിബിഐ.അത്തരം കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്ന് സിബിഐ വൃത്തങ്ങൾ വ്യക്തമാക്കി. ജസ്ന സിറിയയിലാണെന്ന് സിബിഐ കണ്ടെത്തിയെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം വന്ന പശ്ചാത്തലത്തിലാണ് സിബിഐയുടെ വിശദീകരണം.കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ രണ്ടാം…

/
error: Content is protected !!