നിർമ്മാതാവ് ജോസ് പ്രക്കാട്ട് അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഓളങ്ങൾ, യാത്ര, ഊമക്കുയിൽ, കൂടണയും കാറ്റ് എന്നീ ജനപ്രിയ സിനിമകളുടെ നിർമ്മാതാവായിരുന്നു. ഏറെക്കാലമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.കോട്ടയം ഗസ്റ്റ് ഹൗസിന് സമീപമുള്ള വസതിയിലായിരുന്നു താമസം. ശനിയാഴ്ച്ചയായിരിക്കും സംസ്കാരമെന്ന് അടുത്ത ബന്ധുക്കൾ അറിയിച്ചു.ബാലു മഹേന്ദ്ര സംവിധാനവും തിരക്കഥയും…