ബഹിരാകാശ വിനോദ സഞ്ചാരം തുടങ്ങി 🚀 വിജയകരമായി ആദ്യ ദൗത്യം

സാന്‍ഫ്രാന്‍സിസ്കോ | വാണിജ്യ അടിസ്ഥാനത്തിൽ ആദ്യത്തെ ബഹിരാ​കാശ വിനോദ സഞ്ചാരം പൂർത്തിയാക്കി വെർജിൻ ​ഗാലാക്ടിക്. ഏഴാമത്തെ പരീക്ഷണ പറക്കലിന് ശേഷമാണ് ആദ്യത്തെ ദൗത്യം പൂർത്തിയാക്കിയത്. വിഎസ്എസ് യൂണിറ്റി എന്ന ബഹിരാകാശ വിമാനമാണ് ദൗത്യത്തിന് ഉപയോ​ഗിച്ചത്. ഭൂമിയിൽ നിന്ന് 13 കിലോമീറ്റർ ഉയരത്തിലാണ് വിഎസ്എസ് യൂണിറ്റിയെ…

/

ബെഫി അഖിലേന്ത്യാ സമ്മേളനത്തിന് ചെന്നൈയിൽ തുടക്കം

ചെന്നൈ > ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പതിനൊന്നാം അഖിലേന്ത്യാ സമ്മേളനത്തിന് ചെന്നെയിൽ തുടക്കമായി. 2023 ആഗസ്ത് 12  മുതൽ 14  വരെ ചെന്നൈയിൽ  വെച്ച് നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക്…

ട്രെയിനിൽ നിന്നും പുഴയിൽ വീണ് യാത്രക്കാരനെ കാണാതായി

തലയോലപ്പറമ്പ് > വെള്ളൂരിൽ ട്രെയിനിൽ നിന്നും പുഴയിൽ വീണ് യാത്രക്കാരനെ കാണാതായി. പിറവം റോഡ് റെയിൽവേ പാലത്തിലാണ് സംഭവം. മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്നയാളെയാണ് മൂവാറ്റുപുഴയാറിലേക്ക് തെറിച്ചുവീണ് കാണാതായത്. വെള്ളൂർ റെയിൽവേ മേൽപ്പാലത്തിലൂടെ പരശുറാം എക്സ്പ്രസ് കടന്നുപോകവേ…

/

റേഷൻ ആട്ടക്ക് വില വർധിപ്പിച്ചു

റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന 1 കിലോ പാക്കറ്റ് ആട്ടയുടെ (​ഗോതമ്പുപൊടി) വില വർധിപ്പിച്ചു. മഞ്ഞ കാർഡ് ഉടമകൾക്ക് കിലോ ആറ് രൂപയിൽ നിന്ന് ഏഴ് രൂപയായും, പിങ്ക് കാർഡ് ഉടമകൾക്ക് എട്ട് രൂപയിൽ നിന്ന് ഒൻപത് രൂപയായുമാണ് വില കൂട്ടിയത്. മഞ്ഞ കാർഡ്…

/

പോസ്റ്റിൽ കയറണ്ട; വൈദ്യുതി 
അറ്റകുറ്റപണിക്ക്‌ 
ഇനി എയർ ലിഫ്‌റ്റ്‌

പത്തനംതിട്ട > വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികൾക്കായി കെഎസ്‌ഇബി ജീവനക്കാർക്ക്‌ ഇനി പോസ്റ്റിൽ പ്രയാസപ്പെട്ട്‌ കയറേണ്ട. പോസ്റ്റിൽ കയറാതെ ലൈനിലെ അറ്റകുറ്റപ്പണികൾ ഇനി ചെയ്യാം. പുത്തൻ സാങ്കേതിക വിദ്യയിൽ നിർമിച്ച സംവിധാനം ഉപയോഗിച്ച്‌ തുടങ്ങി. വാഹനത്തിൽ ഘടിപ്പിച്ച എയർ ലിഫ്‌റ്റ്‌ സംവിധാനമാണ്‌ വൈദ്യുത മേഖലയിൽ പരീക്ഷണാടിസ്ഥാനത്തിൽ…

/

ജനകീയ ഹോട്ടലിലെ ഊൺ വില ഉയർത്തി

ജനകീയ ഹോട്ടലിലെ ഊണിന് വില ഉയർത്തി. 20 രൂപക്ക് നൽകി യിരുന്ന ഊണിന് ഇനി മുതൽ 30 രൂപ നൽകണം. പുതിയ വില അനുസരിച്ച് പാഴ്സൽ ഊണിന് 35 രൂപയാണ്. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഊണിന് വില കൂട്ടുന്നത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കു​ടും​ബ​ശ്രീ…

/

ക്ഷേമപെൻഷൻ: വിതരണം തിങ്കളാഴ്‌ച മുതൽ

തിരുവനന്തപുരം > ക്ഷേമപെൻഷൻ തിങ്കളാഴ്‌ച മുതൽ വിതരണം ചെയ്യും. രണ്ട് മാസത്തെ പെൻഷനായ 3200 രൂപയാണ്  ഒന്നിച്ച് വിതരണം ചെയ്യുന്നത്. ഓണത്തിന് മുമ്പ് 60 ലക്ഷത്തോളം പേർക്ക് പെൻഷൻ ലഭിക്കും. സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾവിതരണം ചെയ്യാനായി 1,762 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. സാമൂഹ്യ…

/

പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു

കോഴിക്കോട് > പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല (63) അന്തരിച്ചു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം. മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിൽ വിളയിലിൽ ഉള്ളാട്ടുതൊടി കേളൻ – ചെറുപെണ്ണ് ദമ്പതികളുടെ മകളായാണു ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്‍ലാം മതം…

/

കോട്ടയം നഗരത്തിൽ കടത്തിണ്ണയിൽ ഉറങ്ങിയ സ്ത്രീയെ വെട്ടിക്കൊല്ലാൻ ശ്രമം; രണ്ടുപേർ കസ്റ്റഡിയിൽ

കോട്ടയം > കോട്ടയം നഗരത്തിൽ അർധരാത്രിയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കഴുത്തിന് വെട്ടേറ്റ സ്ത്രീയെ വെസ്റ്റ് പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. ബസേലിയോസ് കോളേജ് ജംഗ്ഷനിലാണ് സംഭവം. കട്ടപ്പന സ്വദേശി ബാബു (ചുണ്ടെലി ബാബു) പൊലീസിന്റെ പിടിയിലായി. രാത്രി 12.30ന് ആണു സംഭവം.…

/

ഓണം ഫെയറും ടൈറ്റാനിക് എക്സിബിഷനും

കണ്ണൂർ: കണ്ണൂർ പോലീസ് മൈതാനിയിൽ ഓണത്തോടനുബന്ധിച്ച് ഡിജെ അമ്യൂസ്മെന്റ് പാലക്കാട് ആരംഭിച്ച ഓണം ഫെയറും ടൈറ്റാനിക് എക്സിബിഷനും കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വക്കേറ്റ് ടി. ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ, കോപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് ബാബു…

//
error: Content is protected !!