സർവീസ് നടത്താതെ കെ എസ് ആർ ടി സി :നിലച്ച് പൊതുഗതാഗതം; ജനജീവിതത്തെ ബാധിച്ച് പണിമുടക്ക്

രാജ്യവ്യാപകമായി തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് കേരളത്തില്‍ ജനജീവിതത്തെ ബാധിക്കും. 48 മണിക്കൂര്‍ പണിമുടക്കില്‍ ബിഎംഎസ് ഒഴികെയുള്ള 20 ഓളം സംഘടനകള്‍ പങ്കെടുക്കുമ്പോള്‍ കേരളത്തില്‍ ഹര്‍ത്താലിന് സമാനമായ സാഹചര്യം ഉണ്ടാവും. സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തില്ലെന്ന് വ്യക്തമായതോടെ സംസ്ഥാനത്ത് യാത്രാ ദുരിതം രൂക്ഷമാവും.…

//

ദ്വിദിന ദേശീയ പണിമുടക്ക് ആരംഭിച്ചു

രാജ്യവ്യാപകമായി തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് ആരംഭിച്ചു..48 മണിക്കൂർ പണിമുടക്കിൽ ബിഎംഎസ് ഒഴികെയുള്ള 20 ഓളം സംഘടനകൾ പങ്കെടുക്കുന്നുണ്ട്. മോട്ടോർ വാഹന തൊഴിലാളികൾക്ക്‌ പുറമെ കേന്ദ്ര- സംസ്ഥാന സർവീസ് സംഘടനകൾ, ബാങ്ക് ജീവനക്കാർ തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമാണ്.തൊഴിലാളി…

///

“നിര്‍ണായക കോളുകള്‍ വൈകുന്നു”:ഫോണുകളില്‍നിന്ന് കൊവിഡ് നിർദേശം നീക്കുന്നത് കേന്ദ്രസര്‍ക്കാർ പരിഗണനയില്‍

ഫോണുകളില്‍നിന്ന് കൊവിഡ് അറിയിപ്പുകള്‍ നീക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. നിര്‍ണായക കോളുകള്‍ വൈകുന്നു എന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. ഇക്കാര്യം വ്യക്തമാക്കി പ്രീ കോള്‍ അറിയിപ്പുകളും കോളര്‍ ട്യൂണുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് ആരോഗ്യ മന്ത്രാലയത്തിനു കത്തയച്ചു.സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍ (സിഒഎ)…

///

പാർക്കിങ് പ്രശ്നം ; കണ്ണൂർ പരിയാരത്ത് ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു

കണ്ണൂർ പരിയാരത്ത് ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു. പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് പരിയാരത്ത് ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റത്. പിലാത്തറ സ്വദേശി റിജേഷിനാണ് കുത്തേറ്റത്. ആംബുലൻസ് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തകർക്കമാണ് കുത്തിൽ കലാശിച്ചത്. റിജേഷിന്റെ പരുക്ക് സാരമുള്ളതല്ല.പരിയാരം മെഡിക്കൽ കോളേജിന് സമീപം ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം…

//

ചാർജ് വർധന സംബന്ധിച്ച് ബസ് ഉടമകൾക്ക് യാതൊരു ഉറപ്പും നൽകിയിട്ടില്ല:ഗതാഗത മന്ത്രി ആന്റണി രാജു

യാത്രാനിരക്കിലെ വർധനവ് സംബന്ധിച്ച് ബസ് ഉടമകൾക്ക് ഒരു ഉറപ്പും നൽകിയിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു .”ബസ് ചാർജ് വർധന ഗവൺമെന്റ് നേരത്തെ അംഗീകരിച്ചതാണ്. അത് എങ്ങനെ വേണം എപ്പോൾ വേണം എന്നതിനെ കുറിച്ചുള്ള തീരുമാനം വൈകുന്നതിലാണ് ഈയൊരു താമസം. ആ കാര്യത്തിൽ ഇതുവരെ…

/

പോസ്റ്റ് ഓഫിസ് കൗണ്ടറുകളിൽ ഇനി തുണിയിൽ പൊതിഞ്ഞ പാഴ്സലുകൾക്ക് “നോ എൻട്രി”

തുണിയിൽ പൊതിഞ്ഞ പാഴ്സലുകൾ അടുത്ത മാസം ഒന്നു മുതൽ പോസ്റ്റ് ഓഫിസ് കൗണ്ടറുകളിൽ സ്വീകരിക്കില്ല.കാർഡ് ബോർഡ് പെട്ടികളിലാക്കിയോ പേപ്പർ, പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞോ കൊണ്ടുവരുന്ന പാഴ്സലുകൾ മാത്രമേ സ്വീകരിക്കൂ. തപാൽ വകുപ്പ് പുറത്തിറക്കിയ പുതിയ പാഴ്സൽ പാക്കേജിങ് മാനദണ്ഡങ്ങളിലാണ് നിർദേശങ്ങൾ.ബാർ കോഡ് അടങ്ങിയ സ്റ്റിക്കർ…

//

“നിരക്ക് വ‍ർധിപ്പിക്കാമെന്ന് ഉറപ്പ്”:സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

സംസ്ഥാനത്ത് നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് ബസുടമകള്‍ നടത്തുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസുടമകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.ബസ് നിരക്ക് കൂട്ടിയെന്ന പ്രഖ്യാപനം നടപ്പാക്കാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലായിരുന്നു ബസ് ഉടമകള്‍. 30ന് എല്‍ഡിഎഫ് യോഗം ചേര്‍ന്ന് നിരക്കു വര്‍ധനയില്‍…

//

കളിക്കുന്നതിനിടെ റബ്ബർ പന്ത് തൊണ്ടയിൽ കുടുങ്ങി;പിഞ്ചുകുഞ്ഞിന് ​ദാരുണാന്ത്യം

കളിക്കുന്നതിനിടെ തൊണ്ടയിൽ റബ്ബർ‌ പന്ത് കുടുങ്ങി പിഞ്ചുകുഞ്ഞിന് ​ദാരുണാന്ത്യം.തൃശ്ശൂർ ഇരിങ്ങാലക്കുട ചെ​ട്ടി​യാ​ലി​ന്​ സ​മീ​പം ഓ​ളി​പ​റ​മ്പി​ല്‍ വീട്ടിൽ നിഥിൻ, ദീപ ദമ്പതികളുടെ 11 മാസമുളള മകൻ മീരവ് കൃഷ്ണയാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം.വീട്ടിനുളളിൽ കളിച്ചു കൊണ്ടിരിക്കെ പന്ത് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ട വീട്ടുകാർ…

//

തിരുപ്പതിക്ക് സമീപം ബസ് കൊക്കയിലേക്ക് മറിഞ്ഞു;തീർത്ഥാടകർ അടക്കം ഏഴ് മരണം

തിരുപ്പതിക്ക് സമീപം ചിറ്റൂരിൽ ഉണ്ടായ ബസ് അപകടത്തില്‍ ഏഴ് മരണം. ബസ് കൊക്കയിലേക്ക് മരിഞ്ഞാണ് തീർത്ഥാടകർ അടക്കം ഏഴ് പേർ മരിച്ചത്. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ 45 പേർക്ക് പരിക്കേറ്റു.ചിറ്റൂര്‍ ജില്ലയിലെ ഭകരൺപേടിലാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാത്രി 11.30 മണിയോടെയാണ് അപകടമുണ്ടായതെന്നും…

/

അഖിലേന്ത്യാ പണിമുടക്ക് :സംസ്ഥാനത്തെ റേഷന്‍ കടകളും സഹകരണ ബാങ്കുകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

സംസ്ഥാനത്ത് സഹകരണ ബാങ്കുകളും റേഷന്‍കടകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. നാളെയും മറ്റന്നാളും പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണം നാല് ദിവസം ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടുമെന്നതിനാലാണ് ഇന്ന് സഹകരണ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.…

/
error: Content is protected !!