മീഡിയവൺ സംപ്രേഷണം തുടരാം; വിലക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ദില്ലി: മീഡിയ വൺ  ചാനലിന്റെ വിലക്ക് സുപ്രീം കോടതി  സ്റ്റേ ചെയ്തു. മാധ്യമം ബ്രോഡ്കാസ്റ്റിങ്ങിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചാനലിന് പ്രവർത്തനം തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നേരത്തെ പ്രവർത്തിച്ചിരുന്ന രീതിയിൽ പ്രവർത്തനം തുടരാമെന്നാണ് സുപ്രീം…

//

ബുദ്ധദേവ് ദാസ് ഗുപ്ത മുതൽ കെപിഎസി ലളിത വരെ; മൺമറഞ്ഞ പ്രതിഭകൾക്ക് ഐ എഫ് എഫ് കെ യിൽ ആദരം

മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് രാജ്യാന്തര മേള അഭ്ര പാളിയിൽ ആദരമൊരുക്കും. ബംഗാളി സംവിധായകനായ ബുദ്ധദേവ് ദാസ് ഗുപ്‌ത, നടൻ ദിലീപ് കുമാർ, ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ, മലയാളത്തിന്റെ അഭിമാനം കെഎസ് സേതുമാധവൻ, കെപിഎസി ലളിത തുടങ്ങി എട്ടു ചലച്ചിത്ര പ്രവർത്തകർക്കാണ് മേള ആദരമൊരുക്കുന്നത്.…

//

പന്ത്രണ്ട് വയസിന് മുകളിലുള്ളവരിലെ വാക്സിനേഷൻ; മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി ആരോഗ്യമന്ത്രാലയം

ദില്ലി: പന്ത്രണ്ട് വയസിന് മുകളിലുള്ളവരിലെ വാക്സിനേഷൻ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. 2010 മാർച്ച് പതിനഞ്ചിനോ അതിനുമുമ്പോ ജനിച്ചവർക്കാണ് ഈ ഘട്ടത്തിൽ വാക്സീൻ നൽകുക. കോർബ്വാക്സ്സ് മാത്രമാണ് ഈ പ്രായത്തിലുള്ളവരില്‍ നൽകുക. കോവിനിൽ സ്വന്തമായി അക്കൗണ്ട് തുടങ്ങിയോ ബന്ധുക്കളുടെ അക്കൌണ്ടിലൂടെയോ രജിസ്റ്റര്‍ ചെയാം.12 നും…

/

വയനാട്ടില്‍ കാണാതായ യുവാവ് പറശ്ശിനിക്കടവില്‍ തൂങ്ങിമരിച്ച നിലയില്‍

തളിപ്പറമ്പ്:വയനാട്ടിൽ നിന്നും കാണാതായ യുവാവിനെ പറശ്ശിനിക്കടവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പറശ്ശിനിക്കടവിലെ സ്കൂൾ ​ഗ്രൗണ്ടിലെ ആൽമരത്തിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട് പടിഞ്ഞാറത്തറ പഴയ ഡിസ്പെൻസറിക്ക് സമീപം വെള്ളമുണ്ടക്കൽ വൽസരാജിന്റെ മകൻ കിഷൻകുമാറാണ് മരിച്ചത്.26 വയസ്സായിരുന്നു പ്രായം. തിങ്കളാഴ്ച രാവിലെ സ്‌കൂൾ…

//

കീഴടങ്ങിയ മാവോയിസ്റ്റിന് പുനരധിവാസ പാക്കേജ് കൈമാറി;പുതിയ വീടാകും വരെ വാടക വീടും

തിരുവനന്തപുരം: വയനാട്ടിൽ കഴിഞ്ഞവര്‍ഷം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് പുനരധിവാസത്തിന്‍റെ ഭാഗമായി 3,94,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചടങ്ങിലാണ് ചെക്ക് കൈമാറിയത്. പുനരധിവാസപദ്ധതിയുടെ ഭാഗമായി ലൈഫ് പദ്ധതിയില്‍ പെടുത്തി എറണാകുളം ജില്ലയില്‍ സ്വന്തമായി വീട് നിര്‍മ്മിച്ചുനല്‍കുന്നതുവരെ താമസിക്കാനായി…

//

സംസ്ഥാനത്ത് മാര്‍ച്ച് 24 മുതൽ അനിശ്ചിതകാല ബസ് സമരം

സംസ്ഥാനത്ത് മാര്‍ച്ച് 24 മുതൽ സ്വകാര്യ ബസ് സമരം. അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി ബസ് ഉടമകള്‍ അറിയിച്ചു. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം. ചാര്‍ജ് വര്‍ധന അടക്കമുള്ള വിഷയങ്ങളില്‍ പരിഹാരമുണ്ടാകാത്ത പശ്ചാത്തലത്തിലാണ് നീക്കം. ഗതാഗതമന്ത്രി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിട്ട് നാലു മാസം…

/

‘സഭാ പെരുമാറ്റം പഠിപ്പിക്കാന്‍ ശിവന്‍കുട്ടി തന്നെ യോഗ്യന്‍’; പരിഹസിച്ച് വി ഡി സതീശന്‍:മറുപടി

നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകേസില്‍ അടിയന്തരപ്രമേയത്തിനായുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളിയതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇറങ്ങിയിരുന്നു. ഇതിനിടെയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശനും മന്ത്രി വി ശിവന്‍കുട്ടിയും തമ്മില്‍…

///

എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് എടുത്ത് വായില്‍ തേച്ചു; മൂന്നു വയസ്സുകാരന്‍ മരിച്ചു

അബദ്ധത്തില്‍ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് എടുത്ത് വായില്‍ തേച്ച മൂന്നു വയസ്സുകാരന്‍ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപടി സ്വദേശികളായ അന്‍സാര്‍ -സുഹൈല ദമ്പതികളുടെ ഏക മകന്‍ റസിന്‍ഷാ ആണ് മരിച്ചത്. മൂന്നു ദിവസമായി ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.…

//

‘ക്ഷേത്രങ്ങളിലെ ഷര്‍ട്ടൂരല്‍ ചില തന്ത്രിമാര്‍ കൊണ്ടുവന്ന തട്ടിപ്പ്’; ആചാരങ്ങളില്‍ കാലാനുസൃതമാറ്റം അനിവാര്യമെന്ന് വെള്ളാപ്പള്ളി

മൂവാറ്റുപുഴ: ക്ഷേത്രങ്ങളില്‍ തൊഴുന്നതിന് മുന്‍പ് പുരുഷന്‍മാര്‍ മേല്‍ വസ്ത്രം അഴിക്കുന്ന കീഴ് വഴക്കത്തിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പുരുഷന്‍മാര്‍ ക്ഷേത്രത്തില്‍ കയറുമ്പോള്‍ ഷര്‍ട്ട് ഊരുന്നതുള്‍പ്പെടെയുള്ള ആചാരങ്ങളില്‍ മാറ്റം വരണമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ക്ഷേത്രങ്ങളില്‍ തൊഴാനെത്തുന്ന പുരുഷന്‍മാര്‍ ഷര്‍ട്ട് ഊരണമെന്ന…

///

മദ്യം വിളമ്പാന്‍ വിദേശ വനിതകള്‍; കൊച്ചിയിലെ ഹോട്ടലിനെതിരെ കേസ്

കൊച്ചി: അബ്കാരി ചട്ടങ്ങള്‍ ലംഘിച്ച്  മദ്യം വിളമ്പാന്‍ വിദേശ വനിതകളെ ഏര്‍പ്പാടാക്കിയ കൊച്ചിയിലെ ഹാര്‍ബര്‍ വ്യൂ ഹോട്ടലിനെതിരെ എക്‌സൈസ് കേസ് . വിദേശത്തുനിന്നുളള യുവതികളെയടക്കമെത്തിച്ച്  മദ്യവിതരണം നടത്തിയത് ചട്ടലംഘനമെന്നാണ് കണ്ടെത്തല്‍. ഡാന്‍സ് പബ് എന്ന പേരിലായിരുന്നു ബാര്‍ പ്രവര്‍ത്തിച്ചിരുന്നത്. കൊച്ചി ഷിപ് യാര്‍ഡിനടുത്തുളള ഹാര്‍ബര്‍ വ്യൂ…

//
error: Content is protected !!