ദില്ലി: ദില്ലിയിലെ ഗോകുൽപുരിയിൽ തീപിടുത്തം . ഏഴ് പേര്‍ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. 60 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ രാത്രിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. അറുപതോളം കുടിലുകൾ കത്തിനശിച്ചു.തീ നിയന്ത്രണ വിധേയമാക്കി. എന്നാൽ തീപിടിത്ത കാരണം വ്യക്തമല്ല. പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.…