മിസ്റ്റർ തമിഴ്നാട് അരവിന്ദ് ശേഖർ 30-ാം വയസ്സിൽ മരിച്ചു

ചെന്നൈ | തമിഴ് ബോഡി ബിൽഡർ ഹൃദയാഘാതം മൂലം മരിച്ചു. 2022 ലെ മിസ്റ്റർ തമിഴ്നാട് വിജയി അരവിന്ദ് ശേഖറാണ് (30) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതം ഉണ്ടായതിന് പിന്നാലെ അരവിന്ദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തമിഴ് നടി ശ്രുതി ഷൺമുഖ പ്രിയയുടെ…

ബസിൽ യുവതികളോട് അപമര്യാദയായി പെരുമാറി, യുവാവ് കസ്റ്റഡിയിൽ

കണ്ണൂർ | ബസിൽ യുവതികളോട് അപമര്യാദയായി പെരുമാറിയ യുവാവ് കസ്റ്റഡിയിൽ. കണ്ണൂർ പയ്യന്നൂരിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ചെറുകുന്ന് സ്വദേശി അരുൺ കുമാറാണ് കസ്റ്റഡിയിൽ ഉള്ളത്. മാട്ടൂൽ പയ്യന്നൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ വെച്ചാണ് യുവാവ് പെൺകുട്ടികളോട് മോശമായ രീതിയിൽ പെരുമാറിയത്.…

/

തൃശൂർ ഗവ. മെഡിക്കൽ കോളേജ്; അമ്മയും കുഞ്ഞും ബ്ലോക്കിന്‌ ടെൻഡറായി

വടക്കാഞ്ചേരി > തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ ബൃഹദ് പദ്ധതിയായ അമ്മയും കുഞ്ഞും ബ്ലോക്ക് പദ്ധതി ടെൻഡർ ചെയ്‌തു. 279.19 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ച പദ്ധതിയാണ് മദർ ആൻഡ്‌ ചൈൽഡ് ബ്ലോക്ക്. ഗൈനക്കോളജി വിഭാഗത്തിലെയും നവജാത ശിശുക്കൾക്കായുള്ള നിയോനേറ്റോളജി വിഭാഗത്തിലെയും കുട്ടികൾക്കായുള്ള…

/

പറവൂരിൽ അമ്മയെയും സഹോദരിയെയും കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റില്‍

പറവൂർ > കുടുംബവഴക്കിനെത്തുടർന്ന് യുവാവ്  അമ്മയെയും സഹോദരിയെയും സഹോദരിയുടെ ഭർതൃമാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ചു. ചാവക്കാട് കോട്ടപ്പടി ചോലൂർ വീട്ടിൽ ജിമ്മിയാണ്‌ (43) അക്രമം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റ അമ്മ തങ്കമ്മ ജോൺ (75), സഹോദരി ജിജി (41), സഹോദരിയുടെ ഭർതൃമാതാവ് വിക്ടോറിയ…

//

ലോക അമ്പെയ്‌ത്ത്‌ ചാമ്പ്യൻഷിപ് ; ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് സ്വർണം

ബെർലിൻ ഇന്ത്യയുടെ അമ്പ്‌ തറച്ചത്‌ സ്വർണക്കിരീടത്തിൽ. ലോക അമ്പെയ്‌ത്ത്‌ ചാമ്പ്യൻഷിപ് ചരിത്രത്തിലാദ്യമായി ഇന്ത്യക്ക്‌ സ്വർണം. വനിതകളുടെ കോമ്പൗണ്ട്‌ ടീം ഇനത്തിലാണ്‌ നേട്ടം. ജ്യോതി സുരേഖ വെന്നം, അദിതി ഗോപിചന്ദ്‌ സാമി, പർണീത്‌ കൗർ എന്നിവരാണ്‌ ലക്ഷ്യത്തിലേക്ക്‌ അമ്പ്‌ പായിച്ചത്‌. ഫൈനലിൽ മെക്‌സിക്കോയെയാണ്‌ ഇന്ത്യ തോൽപ്പിച്ചത്‌.…

/

കൊല്ലം ജില്ലയിൽ 9 റോഡുകൂടി 
പുതുമോടിയിലേക്ക്

കൊല്ലം > ജില്ലയിലെ മൂന്നു നിയോജകമണ്ഡലങ്ങളിലെ പൊതുമരാമത്ത്‌ വകുപ്പിന്റെ ഒമ്പത്‌ റോഡ്‌ ഉന്നതനിലവാരത്തിലേക്ക്‌ ഉയരുന്നു. കൊട്ടാരക്കര, ചടയമംഗലം, പത്തനാപുരം മണ്ഡലങ്ങളിലെ റോഡുകളാണ്‌ ബിഎം ആൻഡ്‌ ബിസി നിലവാരത്തിൽ നിർമിക്കുന്നത്‌. ഇതിൽ കൊട്ടാരക്കര മണ്ഡലത്തിലെ നാല്‌ റോഡിന്റെ നിർമാണം പൂർത്തീകരിച്ചു. അഞ്ച്‌ കോടി രൂപ വിനിയോഗിച്ചാണ്‌…

/

60 ലക്ഷം പേർക്ക്‌ 
3200 രൂപവീതം 
ഓണസമ്മാനം ; വെള്ള, നീല കാർഡുകാർക്ക്‌ 
5 കിലോ അരി

തിരുവനന്തപുരം ഓണസമ്മാനമായി 60 ലക്ഷത്തിൽപ്പരം പേർക്ക്‌ 3200 രൂപവീതം സർക്കാരിന്റെ ക്ഷേമപെൻഷൻ. രണ്ടുമാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ വിതരണം ചെയ്യാൻ 1762 കോടി രൂപ ധനവകുപ്പ്‌ അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി 1550 കോടി രൂപയും സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡുകൾക്ക്‌…

തക്കാളിക്ക് ഡൽഹിയിൽ 
260 രൂപ ; കേരളത്തിൽ കിലോഗ്രാമിന്‌ 120 രൂപ

ന്യൂഡൽഹി ഡൽഹിയിലും പരിസരത്തും തക്കാളി വില കിലോഗ്രാമിന്‌ 260 രൂപയിൽ കൂടുതലായി. 300 രൂപയായി  ഉയർന്നേക്കാമെന്നാണ്‌ മൊത്തവിൽപ്പനക്കാർ നൽകുന്ന സൂചന. കേരളത്തിൽ തക്കാളി കിലോഗ്രാമിന്‌ 120 രൂപയാണ്. ഡൽഹി ആസാദ്‌പുരിലെ മൊത്തവിപണിയിൽ തക്കാളിക്ക്‌ 220 രൂപയായി. പക്ഷേ സർക്കാർ പിന്തുണയുള്ള സഫൽ ചില്ലറ വ്യാപാര…

അനുഷ സ്‌നേഹയുടെ ഭർത്താവിന്റെ സുഹൃത്ത്‌; സിറിഞ്ചിൽ ഓക്‌സിജൻ നിറച്ച്‌ കൊല്ലാൻ ശ്രമം

തിരുവല്ല > പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ച്‌ കിടന്ന യുവതിയെ കൊല്ലാൻ ശ്രമിച്ചത്‌ ഓക്‌സിജൻ കുത്തിവച്ച്‌. നഴ്‌സിന്റെ വേഷമണിഞ്ഞെത്തിയ കായംകുളം സ്വദേശിയായ അനുഷയെയാണ്‌ (25) പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സൂചി ഒരുതവണ സ്‌നേഹയുടെ കയ്യിൽ കൊണ്ടു. ഡ്യൂട്ടി നഴ്‌സ്‌ മുറിയിലേക്ക് കടന്നു വന്നതോടെയാണ്‌ ശ്രമം തടഞ്ഞത്‌.…

നൊമ്പരമായി ആൻ മരിയ; ഹൃദയാഘാതത്തിന് ചികിത്സയിലിരുന്ന 17 കാരി മരിച്ചു

കോട്ടയം > ഹൃദയാഘാതത്തെ തുടർന്ന് രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്ന ഇടുക്കി ഇരട്ടയാർ സ്വദേശി ആൻ മരിയ ജോയി (17) മരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇടുക്കി ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയിയുടെയും ഷൈനിയുടെയും മകളാണ്. ജൂൺ ഒന്നിനു രാവിലെ ഇരട്ടയാർ സെന്റ് തോമസ്…

/
error: Content is protected !!