ഗുരുവായൂരപ്പന് കാണിക്കയായി രണ്ട് ടണ്‍ ഭാരമുള്ള ഭീമന്‍ വാര്‍പ്പ്; ക്ഷേത്രത്തിലേക്ക് മാറ്റിയത് ക്രെയിന്‍ ഉപയോഗിച്ച്

ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഭക്തന്റെ വക രണ്ട് ടണ്‍ ഭാരമുള്ള വാര്‍പ്പ്.ആയിരം ലിറ്റര്‍ പായം തയ്യാറാക്കാനാവുന്ന വെങ്കലവാര്‍പ്പാണ് കാണിക്കയായി ലഭിച്ചിരിക്കുന്നത്. പാലക്കാട് സ്വദേശി കൊടല്‍വള്ളി പരമേശ്വന്‍ നമ്പൂതിരിയും കുടുംബവുമാണ് വെങ്കലവാര്‍പ്പ് സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം ശീവേലിക്ക് ശേഷമാണ് വാര്‍പ്പ് ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്. 2000 കിലോ ഭാരമുള്ള…

//

സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് യുഡിഎഫ്;മാര്‍ച്ച് നാലിന് സെക്രട്ടറിയേറ്റിന് മുന്നില്‍ എംഎല്‍എമാരുടെ സമരം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി യുഡിഎഫ് . ക്രമസമാധാന പ്രശ്നം, സില്‍വര്‍ ലൈന്‍ എന്നിവ മുന്‍നിര്‍ത്തിയാണ് പ്രക്ഷോഭം. മാര്‍ച്ച് നാലിന് എംപിമാരും എംഎല്‍എമാരും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തും. സില്‍വര്‍ ലൈന് എതിരെ 25 ദിവസം നീണ്ടുനില്‍ക്കുന്ന സമരവും യുഡിഎഫ് നടത്തും. സില്‍വര്‍ ലൈനില്‍…

//

സംസ്ഥാനത്ത് ഷിഗല്ല സ്ഥിരീകരിച്ചില്ല : മന്ത്രി വീണാ ജോർജ്

കേരളത്തിൽ നിലവിൽ ഷിഗല്ല സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. എന്നാൽ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.മലപ്പുറത്ത് ഷിഗല്ല രോഗം സ്ഥിരീകരിച്ച് റിപ്പോർട്ട് ലഭിച്ചില്ലെന്ന് മെഡിക്കൽ ഓഫിസറും ഇന്നലെ അറിയിച്ചിരുന്നു. കുട്ടികളിലെ വയറിളക്ക രോഗം വളരെയധികം ശ്രദ്ധിക്കണം. രോഗം ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാനായാൽ…

//

സാക്ഷിയെ സ്വാധീനിക്കാൻ ശ്രമം; ദിലീപിന്റെ അഭിഭാഷകൻ അഡ്വ. ബി രാമൻ പിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടിസ്

വധഗൂഢാലോചനക്കേസിൽ ദിലീപിന്റെ അഭിഭാഷകൻ അഡ്വ. ബി രാമൻ പിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടിസ്. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കോട്ടയം ക്രൈം ബ്രാഞ്ച് നോട്ടിസ് നൽകിയത്. ക്രൈം ബ്രാഞ്ച് നോട്ടിസിന് അഡ്വ. ബി രാമൻ പിള്ള മറുപടി നൽകി. താൻ ഈ കേസുമായി ബന്ധപ്പെട്ട…

//

ഹരിദാസിന്റെ മൃതദേഹം വിലാപയാത്രയായി പുന്നോലിലേക്ക് കൊണ്ടുപോകും; സംസ്കാരം വൈകിട്ട്

തലശ്ശേരി ന്യൂമാഹിക്ക് അടുത്ത് പുന്നോലിൽ വെട്ടിക്കൊന്ന  സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ മൃതദേഹം പരിയാരത്ത് നിന്നും വിലാപയാത്രയായി പുന്നോലിലേക്ക് കൊണ്ടുപോകും. 3 മണിക്ക് സി പി ഐ എം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലും തുടർന്ന് പുന്നോലിലും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം വൈകുന്നേരം 5 മണിക്ക്…

//

ഹരിദാസ് വധം: ഏഴ് പേർ കസ്റ്റഡിയിൽ, ഇരുപതോളം വെട്ടേറ്റതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്

കണ്ണൂർ: തലശ്ശേരി ന്യൂമാഹിക്ക് അടുത്ത് പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊന്ന സംഭവത്തിൽ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിദാസനുമായി പുന്നോൽ ക്ഷേത്രത്തിൽ വച്ച് സംഘ‍ർഷമുണ്ടാക്കിയ സംഘത്തിലുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്.ഭീഷണി പ്രസം​ഗം നടത്തിയ ബിജെപി കൗൺസില‍ർ ലിജീഷിനേയും കസ്റ്റഡിയിലെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണ‍ർ ആർ.ഇളങ്കോ അറിയിച്ചു.…

///

സൈലൻസറുകൾ മാറ്റി ശബ്ദമുണ്ടാക്കുന്ന വണ്ടികൾ പിടിച്ചെടുക്കും; ‘ഓപ്പറേഷൻ സൈലൻസു’മായി എംവിഡി

വാഹനങ്ങളിലെ അനധികൃത മാറ്റങ്ങൾ റോഡ് സുരക്ഷക്ക് എന്നും ഭീഷണിയാണ്.നിയമ ലംഘനങ്ങൾ നിരത്തിലെ മറ്റു റോഡുപയോക്താക്കളെയാണ് ബാധിക്കുന്നത്. അനധികൃത മാറ്റങ്ങൾ വരുത്തിയ വാഹനങ്ങൾ പ്രത്യേകിച്ച് കാറിലേയും ഇരുചക്ര വാഹനങ്ങളിലെയും സൈലൻസറുകൾ മാറ്റി ഒരു ചെറിയ വിഭാഗം നടത്തുന്ന അഭ്യാസ പ്രകടനങ്ങളുടെ ഇരകൾ സഹ റോഡുപയോക്താക്കൾ എന്ന…

/

പുന്നോൽ ഹരിദാസ് കൊലപാതകം; നാലു പേർ കസ്റ്റഡിയിൽ

തലശേരി ന്യൂമാഹിക്കടുത്ത് പുന്നോൽ സ്വദേശി ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലുപേർ കസ്റ്റഡിയിൽ. വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി കൗൺസിലർ ലിജീഷിനെയും കസ്റ്റഡിയിലെടുക്കും.പൊലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. രാഷ്ട്രീയ കൊലപാതകം ആണോ അല്ലയോ എന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണം വന്നിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുകയാണെന്ന് പൊലീസ്…

//

കൂത്തുപറമ്പ് നഗരത്തിൽ വൻ തീപിടിത്തം

കൂത്തുപറമ്പ് നഗരത്തിൽ ഷോപ്പിങ്ങ് കോംപ്ലക്സിൽ തീപിടുത്തം. തലശ്ശേരി റോഡില്‍ പ്യാർലാൻഡ് ഹോട്ടൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനാണ് തീപ്പിടിച്ചത്. മറ്റുവ്യാപാരസ്ഥാപനത്തിലേക്ക് തീ പടർന്നതോടെ ആളുകൾ പരിഭ്രാന്തരായി. കുത്തുപറമ്പിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘങ്ങള്‍ സംഭവസ്ഥലത്തെത്തി. പാനൂരിൽ നിന്നും തലശ്ശേരിയിൽ നിന്നും രണ്ട് യൂണിറ്റ് പുറപ്പെട്ടിട്ടുണ്ട്.…

//

വധഗൂഢാലോചന കേസ്; ദിലീപിന്‍റെ സഹോദരി ഭര്‍ത്താവ് ചോദ്യംചെയ്യലിന് ഹാജരായി

കൊച്ചി: വധഗൂഢാലോചന കേസില്‍  ദിലീപിന്‍റെ  സഹോദരി ഭർത്താവ് ടി എൻ സുരാജ് ചോദ്യം ചെയ്യലിന് ഹാജരായി. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഹാജരായത്. ദിലീപിന്‍റെ സഹോദരൻ അനൂപ് നാളെ ഹാജരാകും. ക്രൈംബ്രാഞ്ച് നേരിട്ട് പിടിച്ചെടുത്ത ഫോണുകളുടെ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കോടതി അനുമതിയോടെ…

//
error: Content is protected !!