തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ ഉത്സവത്തിനും ശീവേലിക്കും ആനയെ എഴുന്നള്ളിക്കാൻ അനുമതി നൽകണമെന്ന് എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ. ക്ഷേത്രങ്ങളിലെ പുതിയ ആചാരങ്ങൾക്ക് അനുമതി നൽകേണ്ടതില്ല എന്ന സുപ്രീം കോടതി വിധി ചൂണ്ടികാട്ടി അനുമതി നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണം. നേരത്തെ 7 ആനകളെ പങ്കെടുപ്പിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും…