പ്ലസ് ടു കോഴക്കേസ്: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിയെ എൻഫോഴ്സ്മെന്റ് വകുപ്പ് ഇന്നും ചോദ്യം ചെയ്യും. കെഎം ഷാജി ഇന്നലെ ഹാജരാക്കിയ രേഖകളിലെ വിവരങ്ങളാണ് ഇന്ന് ചോദിച്ചറിയുക. ഇന്നലെ 11 മണിക്കൂർ നേരം ഇദ്ദേഹത്തെ കോഴിക്കോട് ഓഫീസിൽ വെച്ച് എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ…

//

‘കട പൂട്ടിക്കുന്നവരല്ല,തുറപ്പിക്കുന്നവരാണ് സിഐടിയു’;കണ്ണൂരിലെ തൊഴിലാളി സമരത്തെ ന്യായീകരിച്ച് എം വി ജയരാജൻ

കണ്ണൂർ: കണ്ണൂർ മാതമം​ഗലത്തെ സിഐടിയു സമരത്തെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ.മാതമംഗലത്തെ സി ഐ ടി യു സമരം തൊഴിൽ സംരക്ഷണത്തിന് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. മാതമംഗലത്ത് കടപൂട്ടിയത് സിഐടിയു സമരം കൊണ്ടല്ല. തൊഴിൽ നിഷേധത്തിനെതിരെയാണ് സമരം.കടയുടമ പറയുന്നത് പച്ചക്കള്ളമാണെന്നും…

//

സിപിഐ എം പാർടി കോൺഗ്രസ്സിന്റെ ഫെയ്‌സ് ബുക്ക് പേജ് തുടങ്ങി

കണ്ണൂർ:-സിപിഐ എം 23ാം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള ഫെയ്‌സ് ബുക്ക് പേജ് തുടങ്ങി. ഓൺലൈനായി നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാർടി കോൺഗ്രസുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് ഫെയ്‌സ് ബുക്ക് പേജ്…

//

സോളാര്‍ മാനനഷ്ടക്കേസ്; വിഎസിന്റെ അപ്പീല്‍ അനുവദിക്കാന്‍ 15 ലക്ഷം കെട്ടിവെയ്ക്കണമെന്ന് കോടതി

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് എതിരായ സോളാര്‍ മാനനഷ്ടക്കേസ് വിധിക്കെതിരായ അപ്പീലില്‍ ഉപാധിയുമായി കോടതി.വിഎസിന്റെ അപ്പീല്‍ അനുവദിക്കാന്‍ 15ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി അറിയിച്ചു. തുക കെട്ടി വച്ചില്ലെങ്കില്‍ തത്തുല്യ ജാമ്യം നല്‍കണം. സോളാര്‍ മാനനഷ്ടക്കേസില്‍ 10,10,000 രൂപ ഉമ്മന്‍ചാണ്ടിക്ക് നല്‍കണമെന്ന വിധിക്കെതിരെയായിരുന്നു വിഎസ്…

//

കല്ല്യാണവീട്ടിലെ ബോംബേറ്, സ്ഫോടക വസ്തുക്കൾ വാങ്ങാനെത്തിയത് മൂന്ന് പേർ, നിർണായക ദൃശ്യങ്ങൾ

കണ്ണൂർ: കണ്ണൂർ തോട്ടടയിൽ കല്യാണ പാർട്ടിക്കിടെയുണ്ടായ സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ . ബോംബ് നിർമ്മാണത്തിന് വേണ്ട സ്പോടക വസ്തുക്കൾ  വാങ്ങാൻ അറസ്റ്റിലായ അക്ഷയും മിഥുനും മറ്റൊരു സുഹൃത്തും ചേർന്ന് പടക്ക കടയിലെത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. താഴെ ചൊവ്വയിലെ…

///

ഗുരുവായൂർ ആനയോട്ടം; രവികൃഷ്ണൻ ഒന്നാമത്

ഗുരുവായൂർ ആനയോട്ടത്തിൽ രവികൃഷ്ണൻ ഒന്നാമത്. മൂന്ന് ആനകളെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങ് മാത്രമാണ് ഇത്തവണത്തെ ആനയോട്ടം. രവികൃഷ്ണൻ ദേവദാസ്, വിഷ്ണു എന്നീ ആനകളാണ് ആനയോട്ടത്തിൽ പങ്കെടുത്തത്. രവികൃഷ്ണൻ ഒന്നാമതായി ഓടിയെത്തി. വിഷ്ണു രണ്ടാമത് എത്തി. ഓട്ടത്തിൽ വിജയിക്കുന്ന ആനയാണ് ഉത്സവ സമയത്ത് ഭഗവാൻ്റെ സ്വർണത്തിടമ്പ്…

//

നിരോധിച്ചവയിൽ ഫ്രീ ഫയറും ബ്യൂട്ടി കാമറയും; പട്ടിക പുറത്ത്

രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളുടെ പട്ടിക പുറത്ത്. ബാറ്റിൽ റോയാൽ ഗെയിമായ ഫ്രീ ഫയർ അടക്കം 54 ചൈനീസ് ആപ്പുകൾക്കാണ് ഇന്ത്യ പൂട്ടിട്ടത്. ആപ്പ് ലോക്ക്, എംപി3 കട്ടർ, ബ്യൂട്ടി ക്യാമറ തുടങ്ങിയ ആപ്പുകളും നിരോധിച്ചവയിൽ ഉൾപ്പെടുന്നു. നിരോധിച്ച…

//

സോളാർ അപകീർത്തി കേസ്; ഉമ്മൻചാണ്ടിക്ക് വിഎസ് നഷ്ട പരിഹാരം നൽകണമെന്ന ഉത്തരവിന് സ്റ്റേ

സോളാർ മാനനഷ്ടക്കേസിൽ സബ് കോടതി ഉത്തരവിന് സ്റ്റേ.വി.എസ് അച്യുതാനന്ദനെതിരായ വിധി ജില്ലാക്കോടതിയാണ് സ്റ്റേ ചെയ്തത്. ഉമ്മൻ ചാണ്ടിക്ക് 10.10 ലക്ഷം രൂപ നൽകാനായിരുന്നു വിധി. വിവാദമായ സോളാർ കേസുമായി ബന്ധപ്പെട്ട് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കെതിരെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ് നടത്തിയ ഒരു പരാമർശത്തിനെതിരെ ഉമ്മൻചാണ്ടി…

//

പുൽവാമ ദിനം ആചരിച്ച് ടീം കണ്ണൂർ സോൾജിയേഴ്സ്

കണ്ണൂർ: ലോകത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന്റെ മൂന്ന് വർഷം തികയുന്ന ഇന്ന് ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്ത ധീര ജവാൻമാരുടെ ഓർമ്മ പുതുക്കി ജില്ലാ സൈനിക കൂട്ടായ്മ ആയ ടീം കണ്ണൂർ സോൾജിയേഴ്സ്.2019 ഫെബ്രവരി 14 നാണ് CRPF വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം ഉണ്ടായത്.…

//

സിപിഎം സമ്മേളന വേദി മാറ്റി; പ്രതിനിധി സമ്മേളനം എറണാകുളം മറൈന്‍ ഡ്രൈവില്‍, 400 പേര്‍ പങ്കെടുക്കും

എറണാകുളം: സിപിഎം സംസ്ഥാന സമ്മേളന വേദിമാറ്റി. പ്രതിനിധി നമ്മേളനം എറണാകുളം മറൈൻ ഡ്രൈവിൽ  നടത്തും. നേരത്തെ സമ്മേളനം നിശ്ചയിച്ചിരുന്ന വേദി ബോൾഗാട്ടി പാലസ് ആയിരുന്നു. കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന് വേണ്ടിയാണ് വേദി മാറ്റം. പ്രതിനിധി സമ്മേളനത്തില്‍ 400 പേരും പൊതുസമ്മേളനത്തില്‍ 1500 പേരും പങ്കെടുക്കും.…

//
error: Content is protected !!