ബസ്താർ: ഛത്തീസ്ഗഡിലെ ബസ്താറിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാന് വീരമൃത്യു.സിആർപിഎഫ് 168 ബറ്റാലിയൻ അസിസ്റ്റൻ്റ് കമാൻഡൻ്റ് ആണ് ഏറ്റുമുട്ടലിൽ മരിച്ചത്. ഒരു ജവാന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. എസ് ബി ടിർകി എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മാവോയിസ്റ്റ് സാന്നിധ്യം രൂക്ഷമായ…