നിയമസഭ സമ്മേളനം ഫെബ്രുവരി 18 മുതൽ; സംസ്ഥാന ബജറ്റ് മാർച്ച് 11ന്

തിരുവനന്തപുരം: സംസ്ഥാന നിയമസഭ സമ്മേളനം ഫെബ്രുവരി 18 മുതൽ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കമാകുക. പ്രസംഗത്തിന് മന്ത്രി സഭാ യോഗം അംഗീകാരം നൽകി. രണ്ട് ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്താനാണ് തീരുമാനം. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചർച്ചക്ക് ശേഷം സഭ പിരിയും. പിന്നീട് മാർച്ച് രണ്ടാം വാരം ബജറ്റിനായി…

/

ബാബുവിനെ കരുതലോടെ ചേര്‍ത്തുപിടിച്ച് സൈന്യം; സല്യൂട്ട് ആർമി

പാലക്കാട്: മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ചേറാട് സ്വദേശി ബാബുവിനെ (23) രക്ഷിക്കാൻ സൈന്യം നടത്തിയത് സമാനതകളില്ലാത്ത രക്ഷാദൗത്യം. കരസേനയുടെ രണ്ടു യൂണിറ്റാണ് മലമുനമ്പിൽ തമ്പടിച്ച് രക്ഷാദൗത്യത്തിൽ ഏർപ്പെട്ടത്. 48 മണിക്കൂർ നീണ്ട ശ്രമകരമായ യത്‌നങ്ങൾക്കൊടുവിൽ രാവിലെ പത്തു മണിയോടെ ബാബുവിനെ സുരക്ഷാ ബെൽറ്റും ഹെൽമറ്റും…

/

വസ്ത്രധാരണം സ്ത്രീയുടെ അവകാശം; ഹിജാബ് നിരോധനത്തില്‍ വിമര്‍ശനവുമായി പ്രിയങ്കഗാന്ധി

ഹിജാബ് നിരോധനത്തില്‍ വിമര്‍ശനവുമായി പ്രിയങ്കഗാന്ധി. വസ്ത്രധാരണം സ്ത്രീയുടെ അവകാശമാണ്. ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ താല്‍പര്യമാണ്. ഈ അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.അതേസമയം ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹരജികളിൽ കർണാടക ഹൈക്കോടതിയിൽ…

///

പ്രാര്‍ഥനകള്‍ സഫലം; മലമ്പുഴ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ മലമുകളിലെത്തിച്ചു

ഒരു നാടിന്‍റെ മുഴുവന്‍ പ്രാര്‍ഥനകളും ഫലം കണ്ടു. മലമ്പുഴ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബു(22) എന്ന യുവാവിനെ രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട സാഹസിക രക്ഷാപ്രവര്‍ത്തനത്തിനു ശേഷമാണ് സൈന്യം ബാബുവിനെ ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയത്. മലയില്‍ കുടുങ്ങി 46 മണിക്കൂറുകള്‍ക്ക് ശേഷമാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്. സുരക്ഷാ…

/

മീഡിയ വൺ സംപ്രേഷണ വിലക്ക്;മാധ്യമം ബ്രോഡ്കാസ്റ് ലിമിറ്റഡ് ഇന്ന് ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകും

കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണവിലക്ക് ശരിവെച്ച സിംഗിൾ ബഞ്ച് വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ് ലിമിറ്റഡ് ഇന്ന് ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകും. പത്രവർത്തക യൂണിയൻ, ജീവനക്കാർ അടക്കമുള്ളവരും ഹർജി നൽകും. ഇന്ന് തന്നെ ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെടാൻ ആണ് നീക്കം. കേന്ദ്ര സർക്കാർ ഹാജരാക്കിയ…

/

ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്ന് ആരംഭിക്കും

ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്ന് ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ. കഴിഞ്ഞ വർഷത്തെ പോലെ പൊങ്കാല വീടുകളിൽ നടത്താനാണ് തീരുമാനം. ഫെബ്രുവരി 17നാണ് പ്രശസ്തമായ ആറ്റുകാൽ പൊങ്കാല. രാവിലെ 10.50 ന് പണ്ടാര അടുപ്പിൽ തീ കൊളുത്തും. അന്നദാനത്തിന് അനുമതിയുണ്ട്.…

/

കേരളത്തിലെ വിമാനത്താവളങ്ങളിൽ റാപ്പിഡ് പി.സി.ആർ ടെസ്റ്റിന് 1200 രൂപയാക്കി കുറച്ചു

കേരളത്തിലെ വിമാനത്താവളങ്ങളിൽ റാപ്പിഡ് പി.സി.ആർ ടെസ്റ്റിന് ഈടാക്കുന്ന നിരക്ക് കുറച്ചു. 1200 രൂപയായാണ് നിരക്ക് കുറച്ചത്. നേരത്തെ 2,490 രൂപയായിരുന്നു നിരക്ക്. മുഖ്യമന്ത്രി യു.എ.ഇയിലെത്തിയപ്പോൾ അദ്ദേഹത്തിന് മുന്നിലെത്തിയ പ്രധാന പരാതികളിലൊന്ന് റാപ്പിഡ് പി.സി.ആർ ടെസ്റ്റിന്റെ ഉയർന്ന നിരക്ക്. പ്രവാസികൾക്ക് വലിയ ആശ്വാസം പകരുന്നതാണ് പുതിയ…

//

സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം തുടരില്ല, സ്കൂളുകൾ പഴയ രീതിയിലേക്ക്, അധ്യയനം വൈകിട്ട് വരെ

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ‍് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാൻ തീരുമാനം. ഞായറാഴ്ച നിയന്ത്രണം ഇനി തുടരില്ല. സംസ്ഥാനത്തെ സ്കൂളുകളും പൂർണ്ണമായും പഴയ നിലയിലേക്ക് മാറും. ഫെബ്രുവരി 28 മുതൽ വൈകിട്ട് വരെ ക്ലാസുകൾ നടത്താൻ തയ്യാറാകാനാണ് വിദ്യാഭ്യാസ വകുപ്പിന് നൽകിയിരിക്കുന്ന നിർദ്ദേശം. കൊവിഡ് അവലോകന യോഗമാണ് തീരുമാനമെടുത്തത്.ഉത്സവങ്ങളിൽ…

//

വ്യാജ സിദ്ധനെതിരെ വാർത്ത നൽകി, പ്രാദേശിക മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

തൃശൂർ: തൃശൂരില്‍ വ്യാജ സിദ്ധനെതിരെ  വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്  മര്‍ദ്ദനം. ആലുവയിലെ ഒരു കേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കരിയന്നൂര്‍ സ്വദേശി കബീറിൻറെ പരാതി. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.കരിയന്നൂര്‍ സ്വദേശിയായ കബീര്‍ ആഴ്ചകള്‍ക്ക് മുമ്പ് വ്യാജ സിദ്ധൻമാരെ കുറിച്ച് തന്റെ…

/

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട: കാസർഗോഡ് സ്വദേശികൾ പിടിയിൽ

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. രണ്ടു കാസര്‍കോട് സ്വദേശികളില്‍ നിന്നും ഒരു നാദാപുരം സ്വദേശിയില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.ജി8 4013 ഷാര്‍ജയില്‍ നിന്നുമെത്തിയ കാസര്‍കോട് സ്വദേശി സാബിത്തില്‍ നിന്നു 56 ലക്ഷം രൂപ വിലമതിക്കുന്ന 552 ഗ്രാം സ്വര്‍ണവും 675…

/
error: Content is protected !!