സംസ്ഥാനത്ത് 28 പോക്‌സോ കോടതികള്‍ കൂടി

സംസ്ഥാനത്ത് പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗക്കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടെ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രം 56 അതിവേഗ സ്‌പെഷ്യല്‍ കോടതികളാവും.14 ജില്ലകളില്‍ നിലവിലുള്ള…

/

എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ മരിച്ച കുഞ്ഞിന്‍റെ മൃതദേഹവുമായി കാസര്‍കോട് പ്രതിഷേധം

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍  ദുരിതമേഖലയില്‍ മരിച്ച ഒന്നരവയസുകാരിയുടെ മൃതദേഹവുമായി കാസര്‍കോട് സമരസമിതിയുടെ പ്രതിഷേധം. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ച ഒന്നരവയസുകാരി അര്‍ഷിതയുടെ മൃതദേഹവുമായാണ് പ്രതിഷേധം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് പ്രദേശത്ത് ക്യാമ്പ് നടത്തിയിട്ടില്ല. മരിച്ച ഒന്നരവയസുകാരി എന്‍ഡോസള്‍ഫാന്‍ ബാധിതയാണെന്നതിന് സര്‍ട്ടിഫിക്കറ്റ്…

/

ഏഴ് ദിവസത്തിനുള്ളിൽ മടങ്ങുന്ന അന്താരാഷ്‌ട്ര യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ വേണ്ട ; മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഏഴുദിവസത്തില്‍ താഴെ സന്ദര്‍ശനത്തിന് എത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാ പ്രവാസികളും കേന്ദ്രനിര്‍ദേശ പ്രകാരമുളള പരിശോധനകള്‍ നടത്തണമെന്നും മന്ത്രി നിർദേശിച്ചു.കേന്ദ്ര മാർഗനിർദേശ രേഖയ്ക്ക് അനുസൃതമായി കേരളം ക്വാറന്റീന്‍ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഫെബ്രുവരി ആദ്യ ആഴ്ചയ്ക്കുശേഷം…

//

ശബരിമലയിൽ വിഐപികളുടെ പേരിൽ വ്യാജ ബില്ല്: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ശബരിമലയിലെ ഗസ്റ്റ് ഹൗസിലെത്തുന്ന വി.ഐ.പികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരിൽ വ്യാജ ഭക്ഷണ ബില്ലുണ്ടാക്കിയെന്ന  വാർത്തയെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സർക്കാരും ദേവസ്വം ബോർഡും വിശദീകരണം നൽകാൻ നിർദ്ദേശിച്ച ദേവസ്വം ബെഞ്ച് ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.…

/

സഞ്ജിത്ത് കൊലപാതകം; കൊലയാളി സംഘത്തിലെ അഞ്ചാമനും പിടിയില്‍

പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്തിനെ   കൊലപ്പെടുത്തിയ സംഘത്തിലെ അഞ്ചാമനും പിടിയിലായി.അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. എസ് ഡി പി ഐ പ്രവർത്തകനാണ് ഇയാൾ.ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരും പിടിയിലായി.അതിനിടെ, കൊലക്കേസില്‍ ഗൂഡാലോചനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചത് വിമര്‍ശനങ്ങള്‍ക്ക്…

/

സർട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങി ; കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരന് സസ്പെന്‍ഷന്‍

കോഴിക്കോട്: കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി  ജീവനക്കാരന് സസ്പെൻഷൻ . പരീക്ഷ ഭവൻ അസിസ്റ്റൻ്റ് എം കെ മൻസൂറിനെയാണ് സസ്പെന്‍റ് ചെയ്തത്. സർട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന മലപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് നടപടി.മാർക്ക് ലിസ്റ്റിന് വേണ്ടി വിദ്യാർത്ഥിയിൽ നിന്ന്  കൈക്കൂലി വാങ്ങിയ എംജി സർവ്വകലാശാല…

//

ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികൾ ചാടിപ്പോയ സംഭവം; സൂപ്രണ്ടിനെ സ്ഥലം മാറ്റി

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറുപെൺകുട്ടികൾ ചാടിപോയ സംഭവത്തിൽ ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫീസർ ഇൻസ്റ്റിറ്റിയൂഷൻ കെയറിനുമെതിരെ നടപടി. ഹോം സൂപ്രണ്ട് സൽമയെ സ്ഥലം മാറ്റി.വനിതാ ശിശു വികസന വകുപ്പാണ് നടപടിയെടുത്തിരിക്കുന്നത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വനിതാ ശിശു വികസന…

/

വിസ തട്ടിപ്പ് ; രണ്ടു പേർക്കെതിരെ കേസ്

പരിയാരം:വിദേശത്തേക്ക് വിസ വാഗ്ദാനം നൽകി യുവാവിൽ നിന്നും രണ്ടു ലക്ഷത്തിൽ പരം രൂപ തട്ടിയെടുത്ത രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. ചപ്പാരപ്പടവ് എരുവാട്ടി സ്വദേശി കൊച്ചേടത്തിൽ അജയ് (26) യുടെ പരാതിയിലാണ് എറണാകുളം സ്വദേശി സന്തോഷ് ജോസഫ്, ഇടനിലക്കാരൻ ആലക്കോട് തലവിൽ സ്വദേശി ലോഹിതാക്ഷൻ…

//

ഐപിഎല്‍ താരലേലം; അന്തിമ പട്ടികയായി, എസ് ശ്രീശാന്തിനും ഇടം

മുംബൈ: ഐപിഎല്‍ 2022 താരലേലത്തിനുള്ള അന്തിമ പട്ടിക പുറത്ത്. 590 താരങ്ങളുടെ പട്ടികയാണ് ബിസിസിഐ പ്രസിദ്ധീകരിച്ചത്. മലയാളി താരം എസ് ശ്രീശാന്ത് പട്ടികയില്‍ ഇടംപിടിച്ചു എന്നത് ശ്രദ്ധേയമാണ്. ബെംഗളൂരുവില്‍ ഫെബ്രുവരി 12, 13 തിയതികളിലാണ് താരലേലം. ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഫാഫ് ഡുപ്ലസിസ്, ഡേവിഡ്…

///

ഇത് കേരളത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ബജറ്റ്; അതൃപ്തി വ്യക്തമാക്കി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് കേരളത്തിന്റെ ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിർമ്മല സീതാരാമൻ്റെ ബജറ്റ് പ്രതീക്ഷകൾക്ക് ഒത്ത് ഉയർന്നില്ലെന്നാണ് സംസ്ഥാന ധനമന്ത്രി പറയുന്നത്.ജിഎസ്ടി നഷ്ടപരിഹാര കാലാവധി കൂട്ടിയില്ലെങ്കിൽ വലിയ നഷ്ടമുണ്ടാകുമെന്നാണ് സംസ്ഥാനത്തിന്റെ ധനമന്ത്രിയുടെ ആശങ്ക. കാർഷിക മേഖലയ്ക്കായുള്ള സഹായം കുറഞ്ഞുവെന്നും ബാലഗോപാൽ കുറ്റപ്പെടുത്തുന്നു. വാക്സിന് മാറ്റി…

///
error: Content is protected !!