രാഷ്ട്രീയ പ്രവർത്തനം പൂർണമായും നിർത്തിയെന്ന് എസ് രാജേന്ദ്രൻ

ഇടുക്കി: രാഷ്ട്രീയ പ്രവർത്തനം പൂർണമായും നിർത്തിയെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. എട്ട് മാസമായി ഒരു പ്രവർത്തനങ്ങളും നടത്താറില്ല.മറ്റൊരു പാർട്ടിയിലേക്കും പോകില്ല. തനിക്ക് മറ്റൊരു പാർട്ടിയുടെ ചിന്താഗതിയുമായി ചേർന്ന് പോകാൻ കഴിയില്ല. വേറെ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അവർ പോകട്ടെ എന്നും രാജേന്ദ്രൻ പറഞ്ഞു.…

//

ഗര്‍ഭിണികള്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിന് വിലക്ക്; വിവാദ ഉത്തരവിനെതിരെ എസ്ബിഐക്ക് നോട്ടിസ് അയച്ച് വനിതാ കമ്മിഷന്‍

ഗര്‍ഭിണികളെ സര്‍വീസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ ഡല്‍ഹി വനിതാ കമ്മിഷന്‍ നോട്ടിസ് അയച്ചു.മൂന്ന് മാസത്തിന് മുകളില്‍ ഗര്‍ഭിണികളാണെങ്കില്‍ താത്ക്കാലിക അയോഗ്യതയെന്നാണ് എസ്ബിഐയുടെ നിലപാട്. വരുന്ന ചൊവ്വാഴ്ചയോടെ വിഷയത്തില്‍ എസ്ബിഐ വിശദീകരണം നല്‍കണമെന്നാണ് വനിതാ കമ്മിഷന്റെ നിര്‍ദേശം. ബാങ്കിന്റെ…

/

തിരുവനന്തപുരം ജില്ലയിൽ ഇന്ന് മുതൽ സാമൂഹിക അടുക്കളകൾ; തീരുമാനം കൊവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെ

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം ജില്ലയിൽ ഇന്ന് സാമൂഹിക അടുക്കളകൾക്ക് തുടക്കമാകും.മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, ആന്‍റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം.വീട്ടിൽ കഴിയുന്ന കൊവിഡ് രോഗികളുടെ പരിചരണത്തിനായി തദ്ദേശ സ്ഥാപനങ്ങളിൽ കൺട്രോൾ റൂമും ഗൃഹപരിചരണ കേന്ദ്രവും ആവശ്യമെങ്കിൽ കൊവിഡ്…

/

കാന്‍സര്‍ ചികിത്സാ സംവിധാനം 24 ആശുപത്രികളില്‍

കാന്‍സര്‍ രോഗികള്‍ കൊവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യാതിരിക്കാന്‍ 24 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി,…

//

കരിപ്പൂർ വിമാനത്താവള റൺവേയുടെ നീളം കുറക്കാനൊരുങ്ങി എയർപോർട്ട് അതോറിറ്റി

കോഴിക്കോട് കരിപ്പൂർ വിമാനത്താവള റൺവേയുടെ നീളം കുറക്കാനൊങ്ങി എയർപോർട്ട് അതോറിറ്റി. റൺവേ സുരക്ഷാ മേഖല വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുസംബന്ധിച്ച് എയർപോർട്ട് അതോറിറ്റി എയർപോർട്ട് ഡയറക്ടർക്ക് കത്തയച്ചു. റൺവേയുടെ നീളം കുറക്കുന്നതിനെതിരായ പ്രതിഷേധത്തിനിടയിലാണ് നടപടി. 2020 ലുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നൽകിയ ചില ശുപാർശകളുടെ…

/

കോഴിക്കോട്ട് കുട്ടികളെ കാണാതായ സംഭവം; പീഡനത്തിന് ശ്രമിച്ചെന്ന് മൊഴി: 2 യുവാക്കള്‍ക്ക് എതിരെ കേസെടുക്കും

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിലെ  കുട്ടികളെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയിലുള്ള രണ്ട് യുവാക്കൾക്കെതിരെ പൊലീസ് കേസെടുക്കും. ഇവർക്കെതിരെ പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി.ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ വകുപ്പുകൾ ചേർത്താണ് കേസ് എടുക്കുക. യുവാക്കൾ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും മദ്യം നൽകിയെന്നും കുട്ടികള്‍ മൊഴി…

/

മദ്യലഹരിയിൽ പൊലീസുകാരൻ, കാർ ആംബുലൻസിൽ ഇടിച്ചുകയറി; പക്ഷേ കേസ് എടുത്തത് ആംബുലൻസ് ഡ്രൈവർക്കെതിരെ

ആലപ്പുഴ: ദേശീയപാതയിൽ വാഹനാപകടത്തിന് കാരണക്കാരനായ സഹപ്രവർത്തകനെ രക്ഷിക്കാൻ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്‍റെ കള്ളക്കളി.പൊലീസുകാരൻ ഓടിച്ച കാർ കൊവിഡ് രോഗിയുമായി പോയ ആംബുലൻസിലേക്ക് ഇടിച്ചു കയറിയ സംഭവത്തിൽ പൊലീസ് ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്തു. അപകടത്തിന് ദൃക്സാക്ഷികളും കാറോടിച്ചിരുന്ന പൊലീസുകാരൻ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകളും ഉള്ളപ്പോഴാണ്…

/

മുഖ്യമന്ത്രി നാളെ കേരളത്തിലെത്തില്ല, മടക്കം ഒരാഴ്ചത്തെ ദുബായ് സന്ദർശനത്തിന് ശേഷം

തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സാ ആവശ്യത്തിനായി പോയ മുഖ്യമന്ത്രി പിണറായി വിജയന്റെ  യാത്രാ പരിപാടിയിൽ മാറ്റം. നേരത്തെ അറിയിച്ചത് പോലെ അദ്ദേഹം നാളെ കേരളത്തിൽ തിരിച്ചെത്തില്ല. അമേരിക്കയിൽ നിന്നും അദ്ദേഹം ദുബായിലേക്ക് പോകും. ദുബായിലെത്തുന്ന മുഖ്യമന്ത്രി ഒരാഴ്ച യുഎഇയില വിവിധ എമിറേറ്റുകള്‍  സന്ദർശിക്കും.…

//

ബാലമന്ദിരത്തിൽ മാനസിക പീഡനം; തിരികെ പോകേണ്ടെന്ന് പെൺകുട്ടികൾ

ബാലമന്ദിരത്തിൽ മാനസിക പീഡനമെന്ന വെളിപ്പെടുത്തതലുമായി കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ രക്ഷപെടാന്‍ ശ്രമിച്ച പെൺകുട്ടികൾ. തിരികെ അങ്ങോട്ടേക്ക് പോകാൻ താത്പര്യമില്ലെന്നും പഠിക്കാൻ ആഗ്രഹമുണ്ടെന്നും പെൺകുട്ടികൾ പൊലീസിനു മൊഴിനൽകി. പെണ്‍കുട്ടികളെ ഇന്ന് കോഴിക്കോട് ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.ബാലമന്ദിരത്തിലെ ജീവനക്കാർ പരാതികൾ കണ്ടില്ലെന്ന്…

/

ശബരിമലയിൽ ഭക്തർക്കിടയിൽ തർക്കമുണ്ടാക്കി; രണ്ട് ശാന്തിക്കാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ശാന്തിക്കാരെ സസ്പെൻഡ് ചെയ്തു. മാളികപ്പുറം ഉപദേവത ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്ന രാജേഷ്, രാഹുൽ ചന്ദ്രൻ എന്നിവരെയാണ് ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തത്.ഭക്തജനങ്ങൾക്കിടെ തർക്കം ഉണ്ടാക്കിയതിനാണ് നടപടി.…

/
error: Content is protected !!