മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട നാളെ അടക്കും; നടവരവ് 147 കോടി രൂപ

ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല  നട നാളെ അടക്കും. ഭക്തര്‍ക്കുള്ള ദര്‍ശനം ഇന്ന് രാത്രി വരെയുണ്ട്. ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഈ വർഷത്തെ മകരവിളക്ക് തീർഥാടനം പൂര്‍ത്തിയാകും. കഴിഞ്ഞദിവസം പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ ശബരിമല സന്നിധാനത്ത് നടന്ന കളഭാഭിഷേകത്തോടെ സന്നിധാനത്തെ അഭിഷേകങ്ങളും…

/

സംസ്ഥാനത്ത് സ്‌കൂളുകളിലെ വാക്‌സിനേഷന് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ കൊവിഡ് വാക്സിനേഷന്  ഇന്ന് തുടക്കം. പരമാവധി കുട്ടികളിലേക്ക് കൊവിഡ് വാക്‌സിനേഷന്‍ എത്തിക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. 500ല്‍ കൂടുതല്‍ ഗുണഭോക്താക്കളുള്ള സ്‌കൂളുകളെ സെഷന്‍ സൈറ്റുകളായി തെരഞ്ഞെടുത്താണ് വാക്സിനേഷന്‍. സ്‌കൂളുകളില്‍ തയ്യാറാക്കിയ വാക്സിനേഷന്‍ സെഷനുകള്‍…

//

സിപിഎം തൃശൂർ ജില്ലാ സമ്മേളന പരിപാടികൾ വെട്ടിക്കുറച്ചു; പൊതുസമ്മേളനം വെർച്വൽ ആക്കും

തൃശ്ശൂർ:  കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം തൃശൂർ  ജില്ലാ സമ്മേളന പരിപാടികൾ വെട്ടിക്കുറച്ചു. പതാക ജാഥ ,ദീപശിഖാ പ്രയാണം എന്നിവ ഉണ്ടാകില്ല. പൊതുസമ്മേളനം വെർച്വൽ ആയി മാത്രം നടത്താനാണ് തീരുമാനം.  പ്രതിനിധി സമ്മേളനം നടത്തും. 175 പേർ മാത്രമാണ്  പ്രതിനിധി സമ്മേളനത്തിൽ  പങ്കെടുക്കുക. കൊവിഡ് മാനദണ്ഡം…

//

ഡി എ പി സി 12-)0 ജന്മദിന സമ്മേളനം മാറ്റിവെച്ചു

കൊറോണ വൈറസ് വ്യാപന വർധനവിന്റ അടിസ്ഥാനത്തിൽ കേരള പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റി സംസ്ഥാന തലത്തിൽ നടത്താനിരുന്ന എല്ലാ പാർട്ടി പരിപാടികളും ജനുവരി 31വരെ മാറ്റി വെക്കുവാൻ തീരുമാനിച്ചതായ് കെപിസിസി പ്രസിഡന്റ് ശ്രീ കെ. സുധാകരൻ അറിയിച്ചു.ഇതിന്റെ ഭാഗമായി 21/1/2022ന് കണ്ണൂർ ഡിസിസി ഓഫീസിൽ വെച്ച്…

//

കെ – ഫോൺ ലക്ഷ്യത്തോടടുക്കുന്നു; വിജയകരമായി പൂർത്തീകരിക്കുമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം :ഗ്രാമ – നഗരഭേദമന്യേ കേരളമൊന്നാകെ മികച്ച ഇൻ്റർനെറ്റ് ബ്രോഡ്ബാൻ്റ് കണക്റ്റിവിറ്റി ഒരുക്കുകയും ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് ഇൻ്റർനെറ്റ് സൗജന്യമായി നൽകുകയും ചെയ്യാൻ ലക്ഷ്യമിടുന്ന കെ-ഫോൺ പദ്ധതി അതിദ്രുതം പുരോഗമിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.2019ൽ കരാർ ഒപ്പിട്ട ഈ ബൃഹദ് പദ്ധതി പ്രളയവും കോവിഡും ഉൾപ്പെടെയുള്ള…

//

സ്‌കൂളുകളിലെ വാക്‌സിനേഷൻ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌; ആരോഗ്യ വകുപ്പ് സജ്ജം: മന്ത്രി വീണാ ജോർജ്‌

തിരുവനന്തപുരം :സംസ്ഥാനത്തെ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന് ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ നലകുന്നത്‌ ബുധനാഴ്‌ച ആരംഭിക്കും. കോവിഡ് വ്യാപന സമയത്ത് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ നടത്താന്‍ തീരുമാനിച്ചത്.മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ…

//

വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഗ കേസ്

വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഗ കേസ്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.വിവാഹ വാഗ്‌ദാനം നൽകി കൊച്ചിയിലെ 2 ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ് ഐ ആർ റിപ്പോർട്ട്. ആലുവയിലെ ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിച്ചതായും എഫ്‌ഐആർ റിപ്പോർട്ട്. ഒളിവിലായ ശ്രീകാന്ത് വെട്ടിയാർക്കെതിരെ തെരച്ചിൽ…

//

കണ്ണൂരിൽ ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 2.750 kg കഞ്ചാവ് കണ്ടെടുത്തു

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ ഉനൈസ് അഹമ്മദും പാർട്ടിയും കണ്ണൂർ ആയിക്കര ബർണശ്ശേരി എന്നീ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ണൂർ ഫയർ സ്റ്റേഷന് മുൻവശത്തുനിന്നും സ്നേഹലയത്തിലേക് പോകുന്ന റോഡിനു 50 മീറ്റർ മാറി ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 2.750 kg കഞ്ചാവ് കണ്ടെടുത്തു. കണ്ണൂർ…

/

കേരളത്തില്‍ 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 591 ആയി

കേരളത്തില്‍ 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന് എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.…

//

ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബാക്രമണം

തിരുവനന്തപുരം: പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് ആക്രമണം.തിരുവനന്തപുരം ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് യുവാക്കൾ രണ്ട് തവണയായി സ്റ്റേഷന് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നുവെന്നാണ് വിവരം. ഇതിൽ ഒരു ബോംബ് പൊട്ടിവീണു കത്തുകയും മറ്റേത് പൊട്ടാതെ നിലത്ത് പതിക്കുകയും…

//
error: Content is protected !!