പേയിങ് ഗസ്റ്റായ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ശൗചാലയ ദൃശ്യങ്ങള്‍ പകര്‍ത്തി; 16-കാരനെതിരെ കേസ്

ചക്കരക്കൽ | വീട്ടില്‍ പേയിങ് ഗസ്റ്റായി കഴിയുന്ന വിദ്യാര്‍ഥിനിയുടെ ശൗചാലയ ദൃശ്യങ്ങള്‍ മൊബെല്‍ ഫോണില്‍ പകര്‍ത്തിയ 16-കാരന് എതിരേ ചക്കരക്കല്ല് പോലീസ് കേസ് എടുത്തു. അഞ്ചരക്കണ്ടിയില്‍ ജൂണ്‍ 19 മുതല്‍ ജൂലായ് 31 വരെയുള്ള കാലയളവിൽ ആണ് സംഭവം. മെഡിസിന് പഠിക്കുന്ന വിദ്യാര്‍ഥിനിയുടെ പരാതിയിലാണ്…

//

ഇരിക്കൂർ-കണ്ണൂർ റൂട്ടിൽ ഇന്ന്‌ ബസ് പണിമുടക്ക്

ഇരിക്കൂർ-കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് തൊഴിലാളികൾ വ്യാഴാഴ്ച പണിമുടക്ക് നടത്തും. ശ്രീദീപം ബസിലെ തൊഴിലാളികളെ ആയിപ്പുഴയിൽ വെച്ച് മർദിച്ച സംഭവത്തിൽ പോലീസ് നടപടി എടുത്തില്ല എന്ന് ആരോപിച്ചാണ് പണിമുടക്ക്. വിദ്യാർഥികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്. സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്തു.…

/

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കണ്ണൂർ | കക്കാട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. സ്കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയിൽ വച്ചാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. മാരുതി ഓമ്‌നി വാനിൽ എത്തിയ നാലംഗ സംഘമാണ് കുട്ടിയെ പിടികൂടി കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ കുതറി മാറിയ പെൺകുട്ടി ഓടി രക്ഷപ്പെടുക ആയിരുന്നു.…

/

റണ്ണൊഴുക്കി യുവ ഇന്ത്യ ; 200 റൺ ജയം, ഏകദിന ക്രിക്കറ്റ്‌ പരമ്പര നേടി ഇന്ത്യ

ടറൗബ വെസ്‌റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര ഇന്ത്യ നേടി. മൂന്നാം മത്സരത്തിൽ  വിൻഡീസിനെ 200 റണ്ണിനാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5–351 റണ്ണെടുത്തു. മറുപടിക്കെത്തിയ വിൻഡീസ് 35.3 ഓവറിൽ 151 റണ്ണിന് പുറത്തായി. ഇന്ത്യൻ യുവതാരങ്ങൾ തകർപ്പൻ പ്രകടനം പുറത്തെടുത്തു. അർധസെഞ്ചുറികളുമായി…

//

സിപിഐ എം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി അംഗം സി കെ റെജി അന്തരിച്ചു

മുളന്തുരുത്തി> സിപിഐ എം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി അംഗവും ആരക്കുന്നം എ പി വർക്കി മിഷൻ ഹോസ്‌പിറ്റൽ വൈസ് ചെയർമാനും കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റുമായ മുളന്തുരുത്തി ചിറ്റേത്ത് സി കെ റെജി (50) അന്തരിച്ചു. ആരക്കുന്നം സെന്റ്…

//

തീരം ഉണർന്നു; വലയിൽ കിളിമീനും കരിക്കാടിയും

ചവറ> അമ്പത്തിരണ്ട് ദിവസത്തെ ട്രോളിങ് നിരോധനത്തിനുശേഷം കടലിൽപോയ വള്ളങ്ങൾക്ക് ആദ്യദിനം ലഭിച്ചത് കിളിമീനും കരിക്കാടിയും. കടലോളം പ്രതീക്ഷയുമായി നീറ്റിലിറക്കിയ ബോട്ടുകൾക്ക് സന്തോഷത്തിന്റെ ദിനമായിരുന്നു ഇന്നലെ. ശക്തികുളങ്ങര, നീണ്ടകര, അഴീക്കൽ ഹാർബറുകളിൽനിന്നുള്ള തടിബോട്ട് ഉൾപ്പെടെയുള്ള യാനങ്ങളാണ്‌ നിറയെ മീനുമായി തീരമണഞ്ഞത്. ഇതോടെ തീരദേശം വീണ്ടും ആവേശത്തിലായി. ചൊവ്വ…

/

ട്രെയിനിൽ ലൈംഗികാതിക്രമം; കണ്ണൂർ സ്വദേശി അറസ്റ്റിൽ

കാസര്‍കോട് | ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റിയിൽ ഇന്നലെ രാവിലെ ആയിരുന്നു സംഭവം. വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പൊലീസ്…

/

സ്വതന്ത്രമേഖല വഴി 
ചാന്ദ്രയാൻ കുതിക്കുന്നു ; ശനിയാഴ്‌ച വൈകിട്ട്‌ ചന്ദ്രന്റെ ആകർഷണവലയത്തിന്‌ തൊട്ടരികെ

തിരുവനന്തപുരം ഭൂമിയുടെ സ്വാധീനവലയം പൂർണമായി പിന്നിട്ട്‌ ചാന്ദ്രയാൻ–-3  ‘സ്വതന്ത്ര മേഖല’ വഴി മുന്നോട്ട്‌. ചൊവ്വാഴ്‌ച പുലർച്ചെ നടത്തിയ ജ്വലനത്തോടെ വഴിതിരിഞ്ഞ പേടകം നിലവിൽ ഒരു ലക്ഷം കിലോമീറ്റർ പിന്നിട്ടു. ഭൂമിക്കും ചന്ദ്രനും സ്വാധീനമില്ലാതെ സ്വതന്ത്ര പാതയായ ലൂണാർ ട്രാൻസ്‌ഫർ ട്രജക്ടറി വഴിയാണ്‌ നാലു ദിവസ…

/

13 ഇനം; 612 രൂപ ; എട്ടാംവർഷവും വിലകൂട്ടാതെ സപ്ലൈകോ , ഓണത്തിന്‌ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടി

തിരുവനന്തപുരം എട്ടാംവർഷവും വിലയിൽ മാറ്റമില്ലാതെ പതിമൂന്നിന അവശ്യ സാധനം  ജനങ്ങളിലേക്കെത്തിച്ച്‌ സംസ്ഥാന സർക്കാർ.  1318 രൂപയുടെ സാധനങ്ങളാണ്‌  612 രൂപയ്‌ക്ക്‌ സപ്ലൈകോ ഔട്ട്‌ലെറ്റിലൂടെ വിതരണം ചെയ്യുന്നത്‌. ഇതിന്‌ മാസം 40 കോടിയുടെ അധിക ബാധ്യതയുണ്ട്‌. 93 ലക്ഷം റേഷൻ കാർഡുള്ള സംസ്ഥാനത്ത്‌ 55 ലക്ഷംപേർ…

/

ഓണപ്പരീക്ഷ 16 മുതൽ 24 വരെ ; 25ന്‌ സ്‌കൂൾ അടയ്‌ക്കും, അവധിക്കുശേഷം സെപ്‌തംബർ നാലിന്‌ തുറക്കും

തിരുവനന്തപുരം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം പാദവാർഷിക പരീക്ഷ 16മുതൽ 24വരെ നടത്താൻ വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം സർക്കാരിന്‌ ശുപാർശ ചെയ്‌തു. യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി പരീക്ഷകൾ 16നും എൽപി ക്ലാസുകളിലെ പരീക്ഷ 19നും ആരംഭിക്കും. വിദ്യാഭ്യാസ കലണ്ടറിലേക്കാൾ ഒരു ദിവസം മുന്നേ…

//
error: Content is protected !!