ഓട്ടോയിടിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

പയ്യന്നൂര്‍: ദേശീയപാതയിൽ പെരുമ്പയിൽ ഓട്ടോയിടിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു.പയ്യന്നൂര്‍ കണ്ടോത്ത് പാട്യത്തെ കെ.വി.സുനീഷാണ് (40) മരണപ്പെട്ടത്.ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. ഓടിച്ചുവന്ന ഓട്ടോ നിര്‍ത്തി മറുഭാഗത്തെ കടയില്‍നിന്നും ഐസ്ക്രീം വാങ്ങുന്നതിനായി നടന്നുപോകവേയാണ് മറ്റൊരു ഓട്ടോയിടിച്ച് അപകടം.റോഡരികിലെ ഡിവൈഡറിൽ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ്…

//

കെ എസ് ഇ ബിയുടെ അനുമതിയില്ലാതെ ജനറേറ്ററുകള്‍ ഉപയോഗിക്കരുത്:കണ്ണൂർ ജില്ലാ വൈദ്യുതി അപകട നിവാരണ സമിതി

കണ്ണൂര്‍ : കെ എസ് ഇ ബിയുടെ അനുമതിയില്ലാതെ ജനറേറ്ററുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ ആദ്യഘട്ടത്തില്‍ നോട്ടീസ് നല്‍കാന്‍ ജില്ലാതല വൈദ്യുതി അപകട നിവാരണ സമിതി യോഗം തീരുമാനിച്ചു.അനുമതി നേടാത്തവര്‍ക്കെതിരെ പിന്നീട് തുടര്‍നടപടികള്‍ കര്‍ശനമാക്കും.ജനറേറ്ററുകളില്‍ നിന്ന് ലൈനിലേക്ക് വൈദ്യുതി തിരിച്ചുകയറി അപകടങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഈ തിരുമാനം. ജില്ലാ…

/

സിൽവർ ലൈൻ; പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷം

പഴയങ്ങാടിയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷം. സമരക്കാർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.മാടായിപ്പാറയിൽ കഴിഞ്ഞദിവസം സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച സർവ്വേ കല്ല് പിഴുത് മാറ്റിയിരുന്നു. പ്രസ്തുത ദൃശ്യങ്ങൾ ചെറുകുന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പുത്തൻപുരയ്ക്കൽ രാഹുൽ…

//

നെഞ്ചിൻകൂടിനുള്ളിൽ ഒന്നര കിലോ ഭാരമുള്ള തൈറോയ്ഡ് മുഴ; കണ്ണൂർ സ്വദേശിനിക്ക് 4 മണിക്കൂർ ശസ്ത്രക്രിയ

കണ്ണൂർ: യുവതിയുടെ നെഞ്ചിൻകൂടിനുള്ളിൽ നിന്ന് ഒന്നര കിലോ ഭാരമുള്ള തൈറോയ്ഡ് മുഴ നീക്കം ചെയ്തു. കണ്ണൂർ സ്വദേശിനിയായ നാൽപതുകാരിയുടെ ശരീരത്തിൽ നിന്നാണ് ഭാരമേറിയ മുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നാലു മണിക്കൂറോളം നീണ്ട സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കിയത്.രോഗിക്ക് 15 വർഷത്തോളമായി കഴുത്തിൽ തൈറോയ്ഡ്…

/

ആറളം ഫാം സ്വദേശി കേളകം വില്ലേജ് ഓഫീസിന് സമീപം മരിച്ച നിലയിൽ

കേളകം: കേളകം വില്ലേജ് ഓഫീസിന് സമീപത്തെ കൃഷിയിടത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ആറളം ഫാം സ്വദേശി തോണിക്കുഴിയിൽ സുധാകര(50)നെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. കേളകം പോലീസ് സ്ഥലത്തെത്തി പരിശോധന ഇൻക്വസ്റ്റ് നടത്തുന്നു.…

///

ബാവുപ്പറമ്പ് – കോൾമോട്ട റോഡിൽ ഗതാഗത നിയന്ത്രണം

കാവിൻമുനമ്പ്-മുള്ളൂൽ-വെള്ളിക്കീൽ-ഏഴാംമൈൽ-തൃച്ഛംബരം-ബാവുപ്പറമ്പ-കോൾമൊട്ട റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ബാവുപ്പറമ്പ ജങ്ഷൻ മുതൽ കോൾമൊട്ട വരെയുള്ള റോഡിലെ ബസ് സർവീസ് ഒഴികെയുള്ള വാഹന ഗതാഗതം ജനുവരി 31 വരെ നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. കോൾമൊട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നണിച്ചേരിക്കടവ് പാലം കടന്ന്…

/

രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ച് വിസി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് പുറത്ത്

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി ലിറ്റ്  നിഷേധിച്ചെന്ന് വ്യക്തമാക്കി കേരള സര്‍വ്വകലാശാല വിസി ഡോ. വി പി മഹാദേവന്‍ പിള്ള ഗവർണർക്ക് നൽകിയ കത്ത് പുറത്ത്. ഡി ലിറ്റ് ശുപാർശ സിൻഡിക്കേറ്റ് തള്ളിയെന്ന് ഡിസംബര്‍ ഏഴിന് വിസി ഗവർണ്ണറെ കത്തിലൂടെ അറിയിച്ചു. രാജ്ഭവനില്‍ നേരിട്ട് എത്തിയാണ് വിസി…

//

കേരളാ പൊലീസിൽ ട്രാൻസ്‌ജെൻഡേഴ്‌സും; പ്രാഥമിക ചർച്ചകൾ പുരോഗമിക്കുന്നു

ട്രാൻസ്ജൻഡേഴ്‌സിനെ പൊലീസ് സേനയിലെടുക്കാൻ പ്രാഥമിക ചർച്ച. ആഭ്യന്തര വകുപ്പാണ് സാധ്യത പരിശോധിക്കുന്നത്. ഇത് സംബന്ധിച്ച് പഠന റിപ്പോർട്ട് തയ്യാറാക്കാൻ എ.ഡി.ജി.പിമാരെ ചുമതലപ്പെടുത്തി.ട്രാൻസ്‌ജെൻഡേഴ്‌സിനെ വിവിധ വകുപ്പുകളിൽ നിയമിക്കണമെന്ന് നിർദേശിച്ച് വനിതാ ശിശുക്ഷേമ വകുപ്പ് ശുപാർശ നൽകിയിരുന്നു. ഈ ശുപാർശയോടൊപ്പമാണ് ട്രാൻസ്‌ജെൻഡേഴ്‌സിനെ പൊലീസ് സേനയിലും നിയമിക്കണമെന്ന ആലോചന…

/

സിൽവർലൈൻ പദ്ധതി കേരളത്തിന് അനിവാര്യം : സുരേഷ് കീഴാറ്റൂർ

സിൽവർലൈൻ പദ്ധതി കേരളത്തിന് അനിവാര്യമെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ. പാരിസ്ഥിതിക ആഘാത പഠനം നടത്തി പരിസ്ഥിതി ദുരന്തം ഒഴിവാക്കി വേണം പദ്ധതി നടപ്പാക്കാനെന്ന് സുരേഷ് കീഴാറ്റൂർ പറഞ്ഞു.കീഴാറ്റൂരിൽ പരിസ്ഥിതി സംരക്ഷിക്കുമെന്ന് സർക്കാർ വാഗ്ദാനം നടപ്പായില്ല. കെ-റെയിലിനെതിരെ നിലവിലുള്ള സമരം പരിസ്ഥിതി സ്‌നേഹം കൊണ്ടല്ല,…

/

കണ്ണൂർ മാടായിപ്പാറയിൽ കെ-റെയിൽ സർവേകല്ല് പിഴുത സംഭവം; ചിത്രം പങ്കുവച്ചയാൾക്കെതിരെ കേസ്

കണ്ണൂർ മാടായിപ്പാറയിൽ സിൽവർ ലൈൻ സർവേ കല്ല് പിഴുതെറിഞ്ഞ് ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു.പുത്തൻപുരയിൽ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. രാഹുൽ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്ഗ്രസ് ഇന്ന് മാർച്ച് നടത്തും.…

//
error: Content is protected !!