മോഫിയ കേസ്, ഭർത്താവിന് ജാമ്യമില്ല, മാതാപിതാക്കൾക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി : ഗാർഹിക പീഡനത്തെ തുടർന്ന് നിയമവിദ്യാർത്ഥിനി മോഫിയ  പർവീൺ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് സുഹൈൽ നൽകിയ ജാമ്യഹർജി ഹൈക്കോടതി തള്ളി. കേസിൽ സുഹൈലിന് ഒപ്പം അറസ്റ്റിലായ മാതാപിതാക്കൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇവരുടെ പ്രായം കൂടി കണക്കിലെടുത്താണ് ജാമ്യം. സാക്ഷികളെ…

/

‘കാവി ധരിക്കൂ, നിയമത്തിൽ നിന്ന് മുക്തി നേടൂ’; ബൃന്ദ കാരാട്ട്

ബി.ജെ.പി നേതാവ് കൈലാഷ് വിജയവർഗിയക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ദേശവിരുദ്ധരെയും ഭരണഘടനാ വിരുദ്ധരെയും കാവി ധാരികളായ നേതാക്കൾ സംരക്ഷിക്കുന്നു. ഇത് രാജ്യത്തിൻ്റെ ഏറ്റവും വലിയ ദുരന്തമാണെന്നും ബൃന്ദ കാരാട്ട് കുറ്റപ്പെടുത്തി. നേരത്തെ മഹാത്മാഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ മത…

//

12 വയസുകാരന്റെ പരാതി; പോക്സോ കേസിൽ കോഴിക്കോട് ജയിൽ വാർഡൻ അറസ്റ്റിൽ

പോക്സോ കേസിൽ കോഴിക്കോട് ജയിൽ വാർഡൻ അറസ്റ്റിൽ. കണ്ണൂർ സെൻട്രൽ ജയിൽ വാർഡൻ സുനീഷാണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിയായ 12 വയസ്സുകാരൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. കോഴിക്കോട് ജയിൽ വാർഡനായിരുന്ന ഇയാളെ ഒരു മാസം മുൻപ് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു.രണ്ട് മാസം മുൻപാണ് സംഭവമുണ്ടായത്. കോഴിക്കോട്…

//

കർണാടക കോളജിൽ ശിരോവസ്ത്രത്തിന് വീണ്ടും വിലക്ക്; ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ പുറത്താക്കി

കർണാടകയിലെ കോളജിൽ വീണ്ടും ശിരോവസ്ത്രത്തിനു വിലക്ക്. ചിക്കമഗളുരു സർക്കാർ കോളജിലാണ് ഹിജാബിനു വിലക്കേർപ്പെടുത്തിയത്. ക്യാമ്പസിൽ ഹിജാബണിഞ്ഞെത്തിയ അഞ്ച് വിദ്യാർത്ഥിനികളെ പ്രിൻസിപ്പൽ പുറത്താക്കി. കാവി ഷാൾ ധരിച്ച് ഏതാനും വിദ്യാർത്ഥികൾ കോളജിൽ എത്തുകയും മുസ്ലിം വിദ്യാർത്ഥിനികൾ ശിരോവസ്ത്രം അണിഞ്ഞാൽ തങ്ങൾ ഈ ഷാൾ അണിയുമെന്ന് അറിയിക്കുകയും…

/

താജ്മഹൽ കാണാൻ ടിക്കറ്റ് ഇനി ഓൺലൈൻ വഴി മാത്രം

ലോകാത്ഭുതങ്ങളിൽപ്പെട്ട താജ്മഹൽ സന്ദർശിക്കുന്നവർ ഇനി മുതൽ ടിക്കറ്റ് ഓൺലൈനായി എടുക്കണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) അറിയിച്ചു. കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ താജ്മഹൽ കോമ്പൗണ്ടിലേക്ക് ടിക്കറ്റ് നൽകുന്ന കൗണ്ടറുകൾ നിർത്തലാക്കിയിരുന്നു. എ.എസ്.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. താജ്മഹൽ കോമ്പൗണ്ടിൽ…

/

എം ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസിൽ  സസ്പെൻഷനിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സർവ്വീസിലേക്ക്  തിരിച്ചെത്തുന്നു. സസ്പെൻഷൻ കാലാവധി തീർന്നതോടെ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാർശ നൽകി. ശുപാർശയിൽ മുഖ്യമന്ത്രി ഉടൻ അന്തിമ തീരുമാനമെടുക്കും.മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എം ശിവശങ്കർ സർവ്വീസിന് പുറത്തായി…

//

ഉത്ര വധക്കേസ്; ജീവപര്യന്തം ശിക്ഷ വിധിക്കെതിരെ സൂരജ് ഹൈക്കോടതിയിൽ

കൊച്ചി: ഉത്ര കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിച്ച വിചാരണ കോടതി ഉത്തരവിനെതിരെ സൂരജ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. മാപ്പ് സാക്ഷിയുടെ മൊഴി വസ്തുതാപരമല്ല എന്നാണ് സൂരജിന്‍റെ വാദം. പാമ്പുകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ തന്റെ ഫോണിൽ നിന്ന് വീണ്ടെടുത്തിട്ടില്ലെന്നും സൂരജിന്‍റെ അപ്പീലില്‍ പറയുന്നു. അപ്പീൽ ഫയലിൽ സ്വീകരിച്ച…

//

സിൽവർലൈൻ പുനരധിവാസപാക്കേജായി, ഭൂമിയും വീടും പോയാൽ തുക ഇങ്ങനെ

തിരുവനന്തപുരം: കെ – റയിൽ നടപ്പാക്കുന്ന തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അതിവേഗറയിൽ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയിൽ ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്കുള്ള പുനരധിവാസപാക്കേജായി. വീട് നഷ്ടപ്പെടുകയോ, ഭൂമി നഷ്ടപ്പെടുകയോ ചെയ്താൽ, അതിദരിദ്രരായ ആളുകൾക്ക് അടക്കം എത്രയാകും നഷ്ടപരിഹാരമടക്കമുള്ള തുകയെന്ന വിവരങ്ങളാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. ഭൂമിയും കെട്ടിടങ്ങളും…

//

കോൺഗ്രസ് നയങ്ങൾ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചു; സിപിഐയെ തള്ളി കോടിയേരി

ബി.ജെ.പിയെ പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസ് നയങ്ങളാണ് ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്. സംസ്ഥാന തലത്തിൽ മതനിരപേക്ഷ ബദലുകളാണ് വേണ്ടെതെന്നും കോടിയേരി വ്യക്തമാക്കി. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമർശനം.കോൺഗ്രസിൻ്റെ വർഗീയ പ്രീണന നയം സംഘപരിവാർ ഉപയോഗപ്പെടുത്തി. സംഘപരിവാറിൻ്റെ വർഗീയ രാഷ്ട്രീയത്തിനെതിരെ…

//

ട്രെയിൻ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയ സംഭവം: പൊലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

മാവേലി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് എസിപി റിപ്പോർട്ട്. യാത്രക്കാരൻ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്‍തിരുന്നു. ടി ടി ഇ യുടെ ആവശ്യപ്രകാരമാണ് പൊലീസ് ഇടപെട്ടത്. എന്നാൽ, ഇയാളെ വൈദ്യപരിശോധന നടത്താതിരുന്നതും കേസ് രജിസ്റ്റർ…

//
error: Content is protected !!