കാസർഗോഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് ഒ.പി. പ്രവർത്തനം തുടങ്ങും

പ്രതിഷേധങ്ങൾക്കൊടുവിൽ കാസർഗോഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് ഒ.പി. പ്രവർത്തനം തുടങ്ങും. ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈൻ വഴി പ്രവർത്തന ഉദ്ഘാടനം നിർവഹിക്കും. കാസർഗോഡ് മെഡിക്കൽ കോളജിൽ നിർമ്മാണം പൂർത്തിയായ അക്കാദമിക് ബ്ലോക്കിലാണ് ഒപി പ്രവർത്തനം തുടങ്ങുന്നത്.നേരത്തെ ഈ ബ്ലോക്ക് കൊവിഡ് ആശുപത്രിയായി പ്രവർത്തിച്ചിരുന്നു.…

//

കുട്ടികൾക്കായുള്ള വാക്സിനേഷൻ ഇന്നുമുതൽ; മുതിർന്നവർക്കുള്ള ബൂസ്റ്റർ ഡോസ് അടുത്തയാഴ്‌ച

പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായുള്ള വാക്സിനേഷന് ഇന്ന് തുടക്കം. ഭാരത് ബയോടെകിന്റെ കൊവാക്സിൻ രണ്ട് ഡോസ് 28 ദിവസത്തെ ഇടവേളയിലാണ് കുട്ടികൾക്ക് നൽകുക. രാജ്യത്തെ 7.40 കോടി കുട്ടികളാണ് വാക്സിനേഷന് വിധേയരാകേണ്ടതെന്ന് കേന്ദ്ര ആരോഗ്യമന്ത്രലയം.ഈ മാസം 10 വരെ ഊർജിത വാക്സിനേഷൻ യജ്ഞത്തിൽ…

//

വിവാഹപ്രായം ഉയര്‍ത്തല്‍ പഠിക്കാനുള്ള സമിതിയില്‍ ഒരു വനിത മാത്രം

ദില്ലി: വനിതകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നതിനുള്ള ബില്‍  പഠിക്കാന്‍ നിയോഗിച്ച പാര്‍ലമെന്ററി സമിതിയില്‍ ഏക വനിത മാത്രം. 31 അംഗ സമതിയിലാണ് ഒരു വനിത മാത്രം ഉള്‍പ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഷ്മിത ദേവിനെയാണ് ഉള്‍പ്പെടുത്തിയത്. ബിജെപി നേതാവ് വിനയ് സഹസ്രബുദ്ധയാണ് സമിതിയുടെ…

//

വെള്ളക്കാർഡുകാരുടെ റേഷൻവിഹിതം ഏഴുകിലോയാക്കി ഉയർത്തി

പൊതുവിഭാഗം കാർഡുടമകളുടെ (വെള്ള) റേഷൻ ഭക്ഷ്യധാന്യവിഹിതം ഉയർത്തി. ജനുവരിയിൽ കാർഡൊന്നിന് ഏഴുകിലോ അരി ലഭിക്കും.ഡിസംബറിൽ ഇത് അഞ്ചുകിലോയും നവംബറിൽ നാലുകിലോയും ആയിരുന്നു.നീല, വെള്ള, കാർഡുകൾക്കുള്ള നിർത്തിവെച്ച സ്പെഷ്യൽ അരിവിതരണവും പുനരാരംഭിക്കും. ഈമാസം മൂന്നുകിലോവീതം സ്പെഷ്യൽ അരിയാണ് നൽകുക. ഇതിനുപുറമേ വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് (എൻ.പി.ഐ.…

/

മഹാരാഷ്ട്രയിൽ 10 മന്ത്രിമാര്‍ക്കും 20ലധികം എം.എൽ.എമാര്‍ക്കും കോവിഡ്

മഹാരാഷ്ട്രയിൽ 10 മന്ത്രിമാര്‍ക്കും 20 ലധികം എം.എൽ.എമാര്‍ക്കും കോവിഡ് -19 സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി അജിത് പവാർ ശനിയാഴ്ച അറിയിച്ചു. തനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്നും ചികിത്സയിലാണെന്നും വനിതാ ശിശുക്ഷേമ മന്ത്രി യശോമതി താക്കൂർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വാർത്ത പുറത്തുവന്നത്. താനുമായി സമ്പര്‍ക്കത്തിലുള്ളവര്‍ കോവിഡ്…

//

പ്രതിപക്ഷ നേതാവിന്റെ നാവ് മുഖ്യമന്ത്രിക്ക് കടം കൊടുത്തു; വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രതിപക്ഷ നേതാവിന്റെ നാവ് മുഖ്യമന്ത്രിക്ക് കടം കൊടുത്തെന്ന് വി മുരളീധരൻ പറഞ്ഞു.ഗവർണറെ വിമർശിച്ചുകൊണ്ടുള്ള വി ഡി സതീശന്റെ പ്രസ്‌താവനകൾ അതിരുകടക്കുന്നു.രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള ഗവർണറുടെ നിർദേശം തള്ളിയ വിഷയത്തിൽ മുഖ്യമന്ത്രി…

//

പേപ്പര്‍ രഹിത, പരിസ്ഥിതി സൗഹൃദം; കേരള ഹൈക്കോടതിയില്‍ ഇനിമുതല്‍ ഇ-ഫയലിംഗ്

കേരള ഹൈക്കോടതിയില്‍ കേസ് ഫയലിംഗ് പൂര്‍ണമായും ഓണ്‍ലൈനിലേക്ക്. ഇ-ഫയലിംഗ് ഇന്നുമുതല്‍ നടപ്പില്‍ വരുന്നതോടെ ഹൈക്കോടതി രജിസ്ട്രിയില്‍ നേരിട്ട് ഹര്‍ജികള്‍ സമര്‍പ്പിക്കുന്ന പരമ്പരാഗത രീതി ഇല്ലാതാകും. പേപ്പര്‍ രഹിത, പരിസ്ഥിതി സൗഹൃദ കോടതികളെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ നടപടി. ഇനിമുതല്‍ ഓണ്‍ലൈന്‍ സംവിധാനം വഴി ഹര്‍ജികളും…

/

സമ്പൂര്‍ണ ഇ-ഓഫീസുമായി പൊതുമരാമത്ത് വകുപ്പ്

പൊതുമരാമത്ത് വകുപ്പിലെ മുഴുവന്‍ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നിലവില്‍വരുന്നു. വകുപ്പിലെ 716 ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം സജ്ജമാക്കി കഴിഞ്ഞതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. സമ്പൂര്‍ണ ഇ-ഓഫീസ് പ്രഖ്യാപനം തിരുവനന്തപുരത്ത് പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം ഓഫീസില്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്…

/

ആരുപറഞ്ഞാലും കേള്‍ക്കാത്ത നിലയിലാണ് പൊലീസ്; ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണർക്കെതിരെ വിമർശനവുമായി വി ഡി സതീശൻ

ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൂടാതെ മദ്യവുമായി പോയ വിദേശ പൗരനെ പൊലീസ് തടഞ്ഞ സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് . ആരുപറഞ്ഞാലും കേള്‍ക്കാത്ത നിലയിലാണ് പൊലീസെന്നും പൊലീസിന് മേലുള്ള…

/

പനി,തലവേദന,തൊണ്ടവേദന ലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തണമെന്ന് കേന്ദ്രം

രാജ്യത്ത് കോവിഡിനൊപ്പം ഒമിക്രോണ്‍ കേസുകളും വര്‍ധിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. പനി,തൊണ്ടവേദന, തലവേദന, ശ്വാസംമുട്ടല്‍, ശരീരവേദന, ക്ഷീണം, വയറിളക്കം, മണവും രുചിയും നഷ്ടപ്പെടല്‍ തുടങ്ങിയ ലക്ഷണങ്ങളുള്ള എല്ലാവരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നാണ് കേന്ദ്രത്തിന്‍റെ നിര്‍ദേശം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.…

/
error: Content is protected !!