സംഗീതസംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു. 58 വയസായിരുന്നു.സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്. ഇരുപതിലേറെ ചിത്രങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്.കോഴിക്കോട് എം.വി.ആർ കാൻസർ സെന്‍ററിൽ കുറച്ചുകാലമായി ചികിത്സയിലായിരുന്നു.പരേതരായ കണ്ണാടി കേശവൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്‍റെയും മകനായി കണ്ണൂർ ജില്ലയിലെ കൈതപ്രം ഗ്രാമത്തിലാണ്…