ജില്ലാ വോളിബാൾ ചാമ്പ്യൻഷിപ്പ് ജനുവരി എട്ട് മുതൽ

കണ്ണൂർ: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള വോളിബാൾ ചാമ്പ്യൻഷിപ്പ് ജനുവരി എട്ടിന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മിനി, സബ്ബ് ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ വിഭാഗങ്ങളിലായാണ് ചാമ്പ്യൻഷിപ്പ്. മിനി, സബ്ബ് ജൂനിയർ മത്സരങ്ങൾ ജനുവരി 8, 9 ദിവസങ്ങളിൽ കണ്ണൂർ വി.കെ…

//

ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം

ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കോര്‍ബെവാക്‌സ്, കൊവോവാക്‌സ് എന്നിവയുടെ അടിയന്തര ഉപയോഗത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്. ഇവയ്ക്കുപുറമേ കൊവിഡിനെതിരായ ആന്റിവൈറല്‍ ഡ്രഗ് മോല്‍നുപിരവീറിനും കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് കൊവോവാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്. ബയോളജിക്കല്‍ ഇയുടേതാണ് കോര്‍ബെവാക്‌സ്.…

/

കോഴിക്കോട് വ്യാപാരികളുടെ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം; ഒരാൾക്ക് പരിക്ക്

കോഴിക്കോട് കലക്ടറേറ്റിലേക്ക് വടകരയിലെ വ്യാപാരികള്‍ നടത്തിയ മാർച്ചില്‍ സംഘര്‍ഷം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ദേശീയപാത വികസനത്തിനായി കുടിയൊഴിക്കപ്പെടുന്ന കച്ചവടർക്കാർക്ക് നഷ്ടപരിഹാരം വൈകുന്നുവെന്നാരോപിച്ചായിരുന്നു സമരം. വ്യാപരികള്‍ ബാരിക്കേഡ് തള്ളിയിടാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനിടെയാണ് ജലീല്‍ എന്നയാള്‍ക്ക് പരിക്കേറ്റത്. ഉടന്‍ തന്നെ പൊലീസ് പ്രതിഷേധക്കാരെ…

//

സിൽവർ ലൈനിൽ ശശി തരൂർ യു ഡിഎഫ് നിലപാടിനൊപ്പം; പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സിൽവർലൈൻ പദ്ധതിയിലടക്കം ഇടതു സർക്കാരിനെ പിന്തുണച്ച് പ്രസ്താവന ഇറക്കി വിവാദത്തിലായ കോൺ​ഗ്രസ് എം പി ശശി തരൂരിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിൽവർ ലൈനിൽ ശശി തരൂർ യു ഡിഎഫ് നിലപാടിനൊപ്പമാണെന്ന് സതീശൻ പറഞ്ഞു. പദ്ധതി സംബന്ധിച്ച് യുഡിഎഫ് ഉന്നയിച്ച…

/

വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ല: മദ്രാസ് ഹൈക്കോടതി

വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ കുറ്റകരമായ മെസേജുകള്‍ അയക്കുകയാണെങ്കില്‍ അതിന് ഗ്രൂപ്പിന്‍റെ അഡ്മിന്‍ ഉത്തരവാദിയാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം കേസുകളില്‍ അഡ്മിന്‍ വിചാരണ നേരിടേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. മധുര ബെഞ്ചിന്‍റേതാണ് വിധി. ‘കാരൂര്‍ ലോയേഴ്‌സ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്‍റെ അഡ്മിനും ഹരജിക്കാരനുമായ അഭിഭാഷകന്‍ ആര്‍ രാജേന്ദ്രന്‍റെ…

/

പാർട്ടി പതാക പൊട്ടിവീണു; കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷത്തിനിടെ രോഷാകുലയായി സോണിയ ഗാന്ധി

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രിസിന്‍റെ സ്ഥാപക ദിനാഘോഷത്തിനിടെ പതാക പൊട്ടിവീണതില്‍ രോഷാകുലയായി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി.കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് പതാക ഉയര്‍ത്തുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവം നടന്നത്. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പതാക ഉയര്‍ത്തുന്നതിനിടെ കെട്ട്…

//

രാജ്യത്ത് രണ്ട് വാക്സിൻ കൂടി ഉടൻ; അടിയന്തര ഉപയോഗ അനുമതിക്ക് വിദഗ്ധ സമിതി ശുപാർശ

ദില്ലി: കൊവിഡ് വാക്സിനുകളായ കൊവോവാക്സിനും കോർബെവാക്സിനും അടിയന്തര ഉപയോഗത്തിനുള്ള  അനുമതി നൽകാൻ ഡിസിജിഐ വിദഗ്ധ സമിതി ശുപാർശ ചെയ്തു. ഇവയ്ക്ക് അനുമതി ഉടൻ ലഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റേതാണ് കൊവോവാക്സിൻ. ബയോളജിക്കൽ ഇ ആണ് കോർബെവാക്സിൻ നിർമ്മാതാക്കൾ. കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നായ മോൾനുപിറവിയയ്ക്കും…

ദത്ത് വിവാദം; വകുപ്പുതല അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തില്ല

തിരുവനന്തപുരം പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ വകുപ്പുതല അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തില്ല. റിപ്പോർട്ട് പുറത്തുവിടുന്നത് ബാലനീതി നിയമത്തിനെതിരാണെന്നാണ് വനിതാ ശിശുവികസന വകുപ്പിന്‍റെ വിശദീകരണം. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. അനുപമയുടെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് മറുപടി. ഇതില്‍ തൃപ്തയല്ലെങ്കില്‍ അപ്പീലിന് പോകാമെന്നും…

/

മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ല – കേന്ദ്രം

മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മിഷനറീസ് ഓഫ് ചാരിറ്റി തന്നെയാണ് അവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ടതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചതായും കേന്ദ്രസർക്കാർ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ അവരുടെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് രജിസ്‌ട്രേഷൻ…

കോഴിക്കോട് കൊളത്തറയില്‍ വന്‍ തീപിടുത്തം; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

കോഴിക്കോട്: കോഴിക്കോട് കൊളത്തറയില്‍ റഹ്മാന്‍ ബസാറില്‍ വന്‍ തീപിടുത്തം. ഇവിടുത്തെ ചെരുപ്പ് കടയ്ക്കാണ് പുലര്‍ച്ചയോടെ തീപിടിച്ചത്. അഗ്നിശമന സേന എത്തി തീ ആറ് മണിയോടെ നിയന്ത്രണ വിധേയമാക്കി. ആറ് ഫയര്‍ എഞ്ചിനുകളുടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്.ബിനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെരുപ്പ് കടയിലാണ്…

/
error: Content is protected !!