ഒമിക്രോൺ : മന്ത്രിസഭാ യോഗം ഇന്ന് ചർച്ച ചെയ്യും

സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ കൂടുന്നത് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മറ്റന്നാൾ മുതൽ ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല നിയന്ത്രണങ്ങളും മന്ത്രിസഭ യോഗം വിലയിരുത്തും. നിയന്ത്രണങ്ങൾ കൂടുതൽ ദിവസത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ആലോചനയും മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വരുമെന്നാണ് സൂചന. കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കാര്യവും മന്ത്രിസഭ…

/

ന്യൂ ഇയർ ആഘോഷം : ഹോട്ടലുകൾക്ക് നോട്ടിസ് അയച്ച് എക്‌സൈസ്

ന്യൂ ഇയർ ആഘോഷവുമായി ബന്ധപ്പെട്ട് പരിശോധന കർശനമാക്കി എക്‌സൈസ്. ബാർ ലൈസൻസുള്ള ഹോട്ടലുകൾക്ക് എക്‌സൈസ് നോട്ടിസ് അയച്ചുവെന്ന് എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അനിൽ കുമാർ കെ കെ  പറഞ്ഞു. ലഹരി ഉപയോഗം ഉണ്ടായാൽ ഹോട്ടൽ അധികൃതർക്കെതിരെയും കേസെടുക്കും. ലഹരി ഉപയോഗം തടയാൻ ഹോട്ടൽ…

/

പഴയങ്ങാടി താവം മേൽപ്പാലം അടച്ചിട്ടതിനെതിരേ കല്യാശ്ശേരി-മാടായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി

പഴയങ്ങാടി: താവം മേൽപ്പാലം അടച്ചിട്ടുള്ള ദുരിതത്തിനെതിരേയും നിർമാണത്തിലെ അഴിമതിക്കെതിരേയും കല്യാശ്ശേരി-മാടായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. പഴയങ്ങാടിയിൽനിന്ന് താവം പാലത്തിലേക്ക് സംഘടിപ്പിച്ച മാർച്ച് ഡി.സി.സി. ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. താവം റെയിൽവേ മേൽപ്പാലം പെരുമ്പാമ്പ് ഇരവിഴുങ്ങിയ…

/

മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചു-മമതാ ബാർജിയുടെ ട്വീറ്റ്

ദില്ലി:  മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ  അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചു. മതപരിവർത്തനം ആരോപിച്ച് മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഗുജറാത്ത് ഘടകത്തിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് നടപടി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കേന്ദ്ര നീക്കം ഞെട്ടിച്ചുവെന്നും…

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേര് നൽകുന്നതിൽ വീഴ്ച വരുത്തിയത് യുഡിഎഫ് സർക്കാർ : കെ മുരളീധരൻ

കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ. കരുണാകരന്റെ  പേര് നൽകുന്നതിൽ വീഴ്ച വരുത്തിയത് യുഡിഎഫ് സർക്കാരാണെന്ന് കെ മുരളീധരൻ എംപി . 2011 ലെ യുഡിഎഫ് സർക്കാറും അന്ന് രാജ്യം ഭരിച്ച കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരും ഇക്കാര്യത്തിൽ വേണ്ട…

/

കെ റെയിലിലൂടെ ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമം, പദ്ധതി അനുവദിക്കില്ല: വി ഡി സതീശന്‍

കെ റെയില്‍ സിൽവർലൈൻ പദ്ധതി നടപ്പിലാക്കി ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നവോത്ഥാന നായകനാകാൻ ശ്രമിച്ചതുപോലെ ഇവിടെയും ദുരന്ത നായകനാകും. പദ്ധതിയുമായി മുന്നോട്ടു പോകാൻ സർക്കാരിനെ അനുവദിക്കില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. കെ റെയിലില്‍ പരിസ്ഥിതി സാമൂഹ്യാഘാത പഠനം…

//

രാത്രി 10 മണിക്ക് ശേഷം ഡിജെ പാര്‍ട്ടി വേണ്ട’; ഷട്ടറിട്ട് പൊലീസ്

ഡി ജെ പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകള്‍ നിരീക്ഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം. ഡിസംബര്‍ 31ന് രാത്രി പത്തുമണിക്ക് ശേഷം ഡിജെ പാര്‍ട്ടികള്‍ അനുവദിക്കില്ല. മാര്‍ഗനിര്‍ദേശമടങ്ങിയ നോട്ടീസ് ഹോട്ടലുകള്‍ക്ക് നല്‍കി. കഴിഞ്ഞ ഒരു മാസം പൊലീസും എക്സൈസും നടത്തിയ പരിശോധനയില്‍ തിരുവനന്തപുരത്തും കൊച്ചിയിലും നടത്തിയ…

/

ഡിസംബർ 30ന് സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക്

ഡിസംബർ 30ന് ഓട്ടോ-ടാക്സി തൊഴിലാളികൾ സംസ്ഥാനത്ത് പണിമുടക്കും. ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കുക, ഇ-ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നിർബന്ധമാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഓട്ടോ മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അവസാനമായി സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക്…

/

നീതി ആയോഗിന്റെ ആരോഗ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്

ആരോഗ്യ മേഖലയിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്തമാക്കുന്ന നീതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്. 2019-20 വർഷത്തെ പ്രകടനം അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്. തമിഴ്‌നാടാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. തെലങ്കാനയും, ആന്ധ്രാപ്രദേശുമാണ് നാലും…

/

കൗമാരക്കാരിലെ വാക്സിനേഷന്‍; രജിസ്ട്രേഷന്‍ ജനുവരി ഒന്നുമുതല്‍

കൗമാരക്കാരിലെ വാക്സിനേഷന്‍റെ രജിസ്ട്രേഷൻ ജനുവരി ഒന്നു മുതൽ. പതിനഞ്ചിനും പതിനെട്ടിനും ഇടയിലുള്ളവര്‍ക്ക് ജനുവരി ഒന്ന് മുതൽ വാക്സിനേഷനായി കൊവിൻ ആപ്പിൽ രജിസ്റ്റര്‍ ചെയ്ത് തുടങ്ങാം. സ്കൂൾ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചും രജിസ്ട്രേഷൻ നടത്താമെന്ന് കൊവിൻ ആപ്പ് തലവൻ ആർ എസ് ശർമ്മ വ്യക്തമാക്കി. കൗമാരക്കാരില്‍…

error: Content is protected !!