മുടി മുറിക്കാന്‍ പോയ പതിനാറുകാരനെ കാണാതായിട്ട് രണ്ടാഴ്ച

കണ്ണൂർ | നൂറ് രൂപയും കയ്യിൽ പിടിച്ച് വീടിന് തൊട്ടടുത്തുള്ള കടയിൽ മുടി മുറിക്കാൻ പോയതാണ് പതിനാറുകാരനായ മുഹമ്മദ് ഷെസിൻ. ദിവസം പതിനഞ്ച് കഴിഞ്ഞു, ഇതുവരെ അവൻ തിരിച്ച് വന്നിട്ടില്ല. ഈ മാസം 16-ന് രാവിലെ പതിനൊന്ന് മണിയോടെ കുഞ്ഞിപ്പള്ളി ​ഗായത്രി ടാക്കീസിന് സമീപത്തെ…

/

പ്രേതരൂപത്തില്‍ വസ്ത്രം ധരിച്ചത്തി ആളുകളെ ഭീതിയിലാക്കിയിരുന്ന സ്ത്രീയെ പിടികൂടി

കാലടി | ഭയപ്പെടുത്തുന്ന രീതിയിൽ വേഷംകെട്ടി രാത്രിയിൽ റോഡിൽ ഇറങ്ങുന്ന സ്‌ത്രീയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ കുറച്ച്‌ ദിവസമായി കാലടിയിലും പരിസര പ്രദേശങ്ങളിലും ഭീതി ഉണ്ടാക്കിയ ഇവരെ മലയാറ്റൂർ നിന്നാണ്‌ നാട്ടുകാർ തടഞ്ഞ്‌ പൊലീസിൽ ഏൽപ്പിച്ചത്‌. ഇവരുടെ കാറിന്റെ ചില്ലും തകർത്തിട്ടുണ്ട്‌. ഇവരുടെ…

/

ബാങ്കിനകത്ത് ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പരിയാരം | ജീവനക്കാരിയെ ബാങ്കിന് അകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നരുവിലെ കടവത്ത് വളപ്പിൽ സീന (45) ആണ് മരിച്ചത്. കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കൾച്ചറൽ വെൽഫേർ സൊസൈറ്റിയിൽ തിങ്കളാഴ്ച രാവിലെ 11.30നാണ് സംഭവം. സൊസൈറ്റിയുടെ താഴത്തെ നിലയിൽ ചായ ഉണ്ടാക്കാൻ സീന പോയിരുന്നു.…

//

സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി ഇറക്കി

തിരുവനന്തപുരം | തിരുച്ചിറപ്പള്ളിയില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തിര ലാന്‍ഡിംഗ്. വിമാനം തിരുവനന്തപുരം വിമാന താവളത്തിലാണ് ഇറക്കിയത്. വിമാനം പറന്ന് ഉയര്‍ന്ന് 50 മിനുട്ടകള്‍ക്കകം സാങ്കേതിക തകരാര്‍ സംഭവിച്ചതാണ് അടിയന്തര ലാന്‍ഡിംഗിന് ഇടയാക്കുന്നതെന്നാണ് അറിയുന്നത്. അല്‍പ സമയം മുമ്പാണ് വിമാനം…

/

കരിങ്കൽ ക്വാറിയിൽ മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

കരുവഞ്ചാൽ | നടുവിൽ പഞ്ചായത്തിലെ മഞ്ഞുമല കരിങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കർണാടക കുടക് ജില്ലയിലെ സോമവാർ പേട്ട താലൂക്കിലെ മാതാപുരത്തെ പരേതനായ മുഹമ്മദലിയുടെയും ഖദീജയുടെയും മകൻ റഷീദ് (36) ആണ് മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട് ദാരുണമായി മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലോടെ…

//

അമ്മയ്ക്കൊപ്പം യാത്ര ചെയ്യവെ കാറിടിച്ചു മരിച്ചു

പത്തനംതിട്ട> സീതത്തോട്ടില്‍ വാഹനാപകടത്തില്‍ അഞ്ചു വയസുകാരന്‍ മരിച്ചു. അമ്മയ്ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത കുട്ടിയാണ് കാറിടിച്ചു മരിച്ചത്. വിദ്യാധിരാജ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ്.  കൊച്ചുകോയിക്കല്‍ സ്വദേശി സതീഷിന്റെ മകന്‍ കൗശിക് എസ് നായര്‍ ആണ് മരിച്ചത്. അപകടത്തില്‍ അമ്മയ്ക്കും സഹോദരനും പരിക്കേറ്റു.…

//

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു

തിരുവനന്തപുരം | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും സ്പീക്കറും ഗവര്‍ണറുമായിരുന്ന വക്കം പുരുഷോത്തമന്‍ (95) അന്തരിച്ചു. അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വക്കം മൂന്ന് തവണ മന്ത്രിയായി. രണ്ട് ടേം ലോക്‌സഭാ അംഗമായിരുന്നു. രണ്ട് തവണയായി ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സ്പീക്കര്‍…

/

വിവാഹം കഴിഞ്ഞിട്ട്‌ രണ്ടാഴ്‌ച; ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽവീണ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി

കടയ്ക്കൽ/കിളിമാനൂർ > പള്ളിക്കൽ പുഴയിൽ കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കുമ്മിൾ ചോനാമുകൾ പുത്തൻവീട്ടിൽ സിദ്ദിഖ് (28), ഭാര്യ കാരാളിക്കോണം അർക്കന്നൂർ കാവതിയോട്‌ പച്ചയിൽ വീട്ടിൽ നൗഫിയ (21) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച രാവിലെ അഗ്നിരക്ഷാസേന കണ്ടെത്തിയത്. ദമ്പതികളെ രക്ഷിക്കാനായി പുഴയിൽ ചാടിയ ബന്ധു…

//

ജയ്‌പൂര്‍- മുംബൈ എക്‌സ്പ്രസില്‍ വെടിവയ്‌പ്; ആര്‍പിഎഫ് ഉദ്യോഗസ്ഥനടക്കം നാല് മരണം

മുംബൈ > ജയ്‌പൂര്‍- മുംബൈ എക്‌സ്പ്രസിലുണ്ടായ വെടിവയ്‌പില്‍ നാല് മരണം. ആര്‍പിഎഫ് ഉദ്യോഗസ്ഥനും മൂന്ന് യാത്രക്കാരുമാണ് മരിച്ചത്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ആര്‍പിഎഫ് കോണ്‍സ്റ്റബിളാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ട്രെയിന്‍ പാല്‍ഗര്‍ സ്റ്റേഷന്‍ പിന്നിട്ടതിന്…

കെ.എസ്.ഇ.ബി ജീവനക്കാരന് മർദനം; ഇന്ന് പ്രതിഷേധ യോഗം

ചക്കരക്കൽ | ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ ഇലക്ട്രിസിറ്റി വർക്കർ പി സി സത്യന് ഡ്യൂട്ടിക്ക് ഇടയിൽ മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് ഇന്ന് തിങ്കളാഴ്ച രാവിലെ 9.30ന് വൈദ്യുതി ബോഡിലെ തൊഴിലാളികളും ഓഫീസർമാരും സംയുക്തമായി ചക്കരക്കൽ ടൗണിൽ പ്രതിഷേധ യോഗം നടത്തും. ചക്കരക്കൽ ഓഫീസ് പരിസരത്ത് നിന്ന്…

/
error: Content is protected !!