മട്ടന്നൂർ: മട്ടന്നൂർ കളറോഡിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു .രണ്ട് പേർക്ക് പരിക്കേറ്റു.രണ്ട് പേരെയും ആശുപത്രിയിലെക്ക് മാറ്റി. ചാവശ്ശേരി മണ്ണോറ സ്വദേശി ഷജിത്ത് (33) ആണ് മരണപ്പെട്ടത്. പെട്രോൾ പമ്പിനായി നിർമ്മാണം നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മണ്ണിനടിയിൽപ്പെട്ട തൊഴിലാളികളെ ഫയർഫോഴ്സും നാട്ടുകാരുമാണ് പുറത്തെടുത്തത്…