മലയാളി ജവാൻ എ. പ്രദീപിൻ്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കൂനൂരിൽ സൈനിക ഹെലികോപ്‌റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളി വ്യോമസേന വാറൻ്റ് ഓഫീസർ എ. പ്രദീപിൻ്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. മൃതദേഹം ഇന്ന് രാത്രി ഡൽഹിയിൽ നിന്ന് സുലൂർ വിമാനത്താവളത്തിൽ എത്തിക്കും. മൃതദേഹം വിമാന മാർഗം കൊച്ചിയിലെത്തിച്ച് റോഡ് മാർഗം തൃശൂരിലെത്തിക്കുമെന്നാണ് വിവരം. എ.…

//

ലീഗിനകത്ത് തിളച്ചുമറിയുന്ന താലിബാനിസത്തിന്‍റെ പുറന്തള്ളലാണ് മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപം: ഡി.വൈ.എഫ്‌.ഐ

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെതിരെ കോഴിക്കോട് നടത്തിയ റാലിയില്‍ ലീഗ് നേതാക്കള്‍ നടത്തിയ വിവാദ പ്രസ്താവനകള്‍ക്കെതിരേ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ. മുസ്‍ലിം ലീഗിന്‍റെ വിവാദപ്രസംഗം അപരിഷ്‌കൃതവും കേരളത്തിന്‍റെ ഉയർന്ന സാംസ്‌കാരിക പൈതൃകത്തിന് അപമാനകരവുമാണെന്ന് ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിന്‍റെ സമാധാനാന്തരീക്ഷവും മതസൗഹാർദ്ദവും…

/

കാഞ്ഞിരപ്പള്ളിയിലെ നവജാതശിശുവിന്‍റെ മരണം കൊലപാതകം; അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ നവജാത ശിശുവിന്‍റെ മരണം  കൊലപാതകമെന്ന് സ്ഥിരീകരിച്ചു. വളർത്താൻ കഴിയാത്തത് കൊണ്ട് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നതാണെന്ന് അമ്മ നിഷ കുറ്റസമ്മതം നടത്തി. നിഷയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ചയാണ് ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്‍റെയും നിഷയുടെയും നാലുദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം ശുചിമുറിയിലെ വാട്ടർ…

/

‘ഉദ്ദേശിച്ചത് വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപ്പാട്, തെറ്റിദ്ധരിക്കപ്പെട്ടു’ വിവാദ പരാമർശത്തില്‍ ഖേദം പ്രകടപ്പിച്ച് അബ്ദുറഹ്മാന്‍ കല്ലായി

മന്ത്രി മുഹമ്മദ്‌ റിയാസിനെതിരായ വിവാദ പരാമർശത്തില്‍ ഖേദപ്രകടനവുമായി മുസ്‍ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായി. സൂചിപ്പിക്കാൻ ഉദ്ദേശിച്ചത് വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണെന്നും ആരെയും വ്യക്തിപരമായി വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സംഭവം വിവാദമായതില്‍ ദുഃഖമുണ്ടെന്നും  അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചില്‍ വെച്ച്…

/

ജനറൽ ബിപിൻ റാവത്തിന് വിട നൽകാൻ രാജ്യം; വിലാപയാത്ര തുടങ്ങി

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ആദരമർപ്പിച്ച് രാജ്യം. ഡൽഹിയിലെ വസതിയിൽ നിന്ന് വിലാപയാത്ര ആരംഭിച്ചു. സംസ്കാരം വൈകീട്ട് 4.45 ന് ഡൽഹി ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ നടക്കും. ആഭ്യന്തര മന്ത്രി അമിത്ഷാ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. എം പി മാരായ ഇ…

/

ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണം : ഡിജിപി

ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണമെന്ന് ഡിജിപി അനിൽകാന്ത്. പൊലീസ് യോഗത്തിലാണ് ഡി.ജി.പിയുടെ നിർദേശം. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പ്രത്യേക ജാഗ്രതവേണമെന്നും പോക്‌സോ കേസുകളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നും ഡിജിപി കർശന നിർദേശം നൽകി. കോടതികൾക്ക്…

/

സൈനിക ഹെലികോപ്റ്റർ അപകടം; തമിഴ്നാട് പൊലീസ് അന്വേഷിക്കും

കൂനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടം തമിഴ്നാട് പൊലീസ് അന്വേഷിക്കുമെന്ന് ഡി ജിപി ശൈലേന്ദ്രബാബു അറിയിച്ചു. ഊട്ടി എഡി എസ്പി മുത്തുമാണിക്യത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രദേശവാസികളിൽ നിന്ന് മൊഴിയെടുത്തെന്നും അന്വേഷണ വിവരങ്ങൾ സംയുക്തസേനാ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംയുക്ത സൈനിക…

/

‘മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗെടുക്കേണ്ട’, വഖഫ് വിവാദത്തിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി

കണ്ണൂർ: വഖഫ് ബോർഡിലെ പി എസ് സി നിയമന വിവാദത്തിൽ മുസ്ലിം ലീഗിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. മുസ്ലിമിന്റെ മുഴുവൻ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.…

/

‘ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളം’; പിണറായിക്കെതിരെ അധിക്ഷേപ മുദ്രാവാക്യവുമായി ലീഗ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ  അധിക്ഷേപ മുദ്രാവാക്യവുമായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍. വഖഫ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നടത്തിയ വഖഫ് സംരക്ഷണ റാലിയിലായിരുന്നു ലീഗ് പ്രവര്‍ത്തകരുടെ അധിക്ഷേപകരമായ മുദ്രാവാക്യം. ”ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം, ഓര്‍ത്തുകളിച്ചോ…

/

പെരിയ ഇരട്ടക്കൊലപാതക കേസ് ; അഞ്ച് പ്രതികളുടെ ഹർജികൾ തളളി, ജാമ്യമില്ല

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികൾക്കും ജാമ്യമില്ല. എറണാകുളം സിജെഎം കോടതിയുടേതാണ് ഉത്തരവ്. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തളളിയത്. ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന…

/
error: Content is protected !!