കണ്ണൂർ പെരിങ്ങത്തൂരിൽ എസ്ഡിപിഐ പ്രാദേശിക നേതാവിന്‍റെ വീട്ടിൽ എൻഫോഴ്സമെന്‍റ് റെയ്ഡ്. പെരിങ്ങത്തൂർ സ്വദേശി ഷഫീഖിന്‍റെ വീട്ടിലാണ് മുംബൈയിൽ നിന്നെത്തിയ ഇ.ഡി സംഘം റെയ്ഡ് നടത്തുന്നത്. വീടിനു മുൻപിൽ പ്രദേശത്തെ എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. രാവിലെ എട്ട് മണിക്കാണ് ഇ.ഡി സംഘമെത്തിയത്. ചൊക്ലി പൊലീസും സ്ഥലത്തുണ്ട്.…