വഖഫ് ബോർഡ് നിയമനം: സർക്കാരിന് പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിർദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ…

/

മുല്ലപ്പെരിയാര്‍ മുന്നറിയിപ്പില്ലാതെ തുറക്കുന്നു: തമിഴ്നാടിന്‍റെ നടപടി കേരളം സുപ്രീംകോടതിയില്‍ ചോദ്യംചെയ്യും

മുന്നറിയിപ്പില്ലാതെ രാത്രിയില്‍ മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിടുന്ന തമിഴ്നാടിന്‍റെ നടപടി കേരളം സുപ്രീംകോടതിയില്‍ ചോദ്യംചെയ്യും. പത്താം തിയ്യതി ഹരജി പരിഗണിക്കുമ്പോൾ പ്രശ്നം ഉന്നയിക്കും. മുന്നറിയിപ്പില്ലാതെ രാത്രിയിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നുവിട്ടതിനെതിരെ യുഡിഎഫ് എംപിമാർ പാർലമെന്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തും. 10 മിനിറ്റ് മുമ്പ് ഇ മെയിൽ…

/

തലശ്ശേരിയിലെ വിദ്വേഷ മുദ്രാവാക്യം: നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

തലശ്ശേരിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. ധർമടം പാലയാട് സ്വദേശി ഷിജിൽ, കണ്ണവം സ്വദേശികളായ ആർ രഗിത്ത്, വി വി ശരത്ത്, മാലൂർ സ്വദേശി ശ്രീരാഗ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഉൾപ്പെട്ട 15 പേരെ കൂടി തിരിച്ചറിഞ്ഞതായി തലശ്ശേരി…

/

ഡോ. മം​ഗളം സ്വാമിനാഥൻ ദേശീയ പുരസ്കാര വിതരണം;കണ്ണൂർ ധർമ്മടം സ്വദേശിനി മുബാറക്ക് നിസ മികച്ച ചിത്രകലാകാരി

ദില്ലി: ഡോ. മം​ഗളം സ്വാമിനാഥൻ ദേശീയ പുരസ്കാരങ്ങൾ  വിതരണം ചെയ്തു. കലാസാംസ്കാരിക രം​ഗത്തെ നേട്ടങ്ങൾക്കും ലോകപ്രശംസ പിടിച്ചു പറ്റിയ ചിത്രങ്ങൾക്കുമുള്ള അം​ഗീകാരമായി ചിത്രകലാകാരി മുബാറക്ക് നിസ ദേശീയ പുരസ്കാരം സ്വീകരിച്ചു. കണ്ണൂർ ധർമ്മടം സ്വദേശിനിയായ മുബാറക്ക് നിസ എംപി അൻവറിന്റെയും നസീമ അൻവറിന്റെയും മകളാണ്.…

//

അഡ്വ.അബ്ദുൽ കരീംചേലേരി യു.ഡി.എഫ്.ജില്ലാ കൺവീനർ

കണ്ണൂർ: വി.കെ.അബ്ദുൽ ഖാദർ മൗലവിയുടെ നിര്യാണം മൂലം ഒഴിവ് വന്ന സ്ഥാനത്തേക്ക് യു.ഡി.എഫ്.ജില്ലാ കൺവീനറായി മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരിയെ സംസ്ഥാന മുസ്ലിം ലീഗ് കമ്മറ്റി നോമിനേറ്റ് ചെയ്തു.…

//

ഷോർട്ട് ഫിലീം മൽസരത്തിന്റെ എൻട്രികൾ ക്ഷണിക്കുന്നു

ചലച്ചിത്ര അക്കാദമി കണ്ണൂർ മേഖലാ കേന്ദ്രവും ഫെഡറേഷൻ ഓഫ് ഫിലീം സൊസൈറ്റീസ് ഓഫ് ഇന്ത്യയും വിവിധ ഫിലീം സൊസൈറ്റികളും ചേർന്ന് സംഘടിപ്പിക്കുന്ന 12ാംമത് കണ്ണൂർ ഫെസ്റ്റിന്റെ ഭാഗമായുള്ള ഷോർട്ട് ഫിലീം മൽസരത്തിന്റെ എൻട്രികൾ ക്ഷണിക്കുന്നു.വിദ്യാർത്ഥികൾക്കും പൊതു വിഭാഗത്തിനും പ്രത്യേകമായാണ് മൽസരം. മികച്ച സിനിമ, മികച്ച…

//

‘തമിഴ്നാട് സർക്കാരിന്‍റേത് ശുദ്ധ പോക്രിത്തരം’: പാതിരാത്രിയിൽ ഡാം തുറന്നത് മര്യാദകേടെന്ന് എം.എം മണി

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് സർക്കാരിന്‍റേത് ശുദ്ധ പോക്രിത്തരമെന്ന് മന്ത്രി എം.എം മണി. പാതിരാത്രിയിൽ ഡാം തുറന്നുവിട്ട തമിഴ്നാടിന്‍റെ നടപടി മര്യാദകേടാണ്. കേന്ദ്ര ഗവൺമെന്‍റ് എന്നും തമിഴ്നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. മണി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ കോൺഗ്രസ് നടത്തുന്ന സമരങ്ങൾക്കെതിരെയും…

/

മലയോരത്തിന്റെ അഭിമാനമായ കെ.വി ശ്രുതി ഇനി കണ്ണൂർ ജില്ലാ ലാൻഡ് റവന്യൂ വിഭാഗത്തിൽ ഡെപ്യൂട്ടി കളക്ടർ

മലയോരത്തിന്റെ അഭിമാനമായ കെ.വി ശ്രുതി കണ്ണൂർ ജില്ലാ ലാൻഡ് റവന്യൂ വിഭാഗത്തിൽ ഡെപ്യൂട്ടി കളക്ടർ ആയി ജോലിയിൽ പ്രവേശിച്ചു. ചെറുപുഴ പ്രാപ്പൊയിൽ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നാണ് 1 മുതൽ പ്ലസ്ടു വരെയുള്ള പഠനം പൂർത്തിയാക്കിയത്. തുടർന്ന് ചെന്നൈ ഐ.ഐ.ടി.യിൽ നിന്നും ഇൻ്റർഗ്രേറ്റഡ്…

//

ഒമിക്രോൺ ഭീഷണിയുടെ സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് അടിയന്തരമായി നൽകണമെന്ന് ഐ.എം.എ

ദില്ലി: രാജ്യത്ത് കൂടുതൽ ഒമിക്രോൺ കേസുകൾ വ‍ർധിച്ചു വരുന്ന സാഹചര്യത്തിൽ ബൂസ്റ്റ‍ർ ഡോസ് വിതരണം അടിയന്തരമായി ആരംഭിക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു. ബൂസ്റ്റ‍ർ ഡോസ് നൽകുമ്പോൾ ആരോഗ്യ പ്രവർത്തകർക്കും ,പ്രതിരോധശേഷി കുറഞ്ഞവർക്കും മുൻഗണന നൽകണമെന്നും കുട്ടികൾക്കുള്ള വാക്സീനേഷൻ പെട്ടെന്ന് തുടങ്ങണമെന്നും ഐഎംഎ പറഞ്ഞു. അതേസമയം  ഒമിക്രോൺ വ്യാപന…

/

വൈപ്പിനിൽ അമ്മയും മകനും പൊള്ളലേറ്റ് മരിച്ച സംഭവം; അയൽവാസി അറസ്റ്റിൽ

വൈപ്പിനിൽ അമ്മയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അയൽവാസി ദിലീപ് അറസ്റ്റിൽ. ദിലീപിനെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടമ്മയുടേയും മകന്റെയും മരണം ആത്മഹത്യ തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കി.അയൽവാസി ദിലീപിന്റെ ഭീഷണി സന്ദേശം പുറത്ത് വന്നിരുന്നു. സിന്ധുവിന്റെ മകൻ അതുലിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ…

/
error: Content is protected !!