കണ്ണൂർ അറവുമാലിന്യമുക്ത ജില്ലയാക്കാൻ കർശ്ശന നടപടികൾ

കണ്ണൂർ: കണ്ണൂരിനെ അറവുമാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കാൻ കർശന നടപടികളുമായി ജില്ലാഭരണ സംവിധാനം. നാലുവർഷം മുമ്പാരംഭിച്ച പ്രവർത്തനങ്ങൾ പൂർണതയിലെത്തിക്കാൻ പരിശോധനകൾ കർശനമാക്കി. മറ്റുജില്ലകളിലേക്ക്‌ അറവുമാലിന്യം കടത്തിയ വാഹനത്തെയും ഉടമകളെയും കസ്‌റ്റഡിയിലെടുത്തു. റോഡരികിലും നീർച്ചാലുകളിലും പുഴകളിലും കോഴിമാലിന്യം തള്ളുന്നത്‌ ജീവന്‌ ഭീഷണിയായതോടെയാണ്‌ നടപടികൾ കർശനമാക്കിയത്‌. ജില്ലയിലെ 81…

//

സമരം ശക്തമാക്കുമെന്ന് മെഡിക്കൽ പിജി വിദ്യാർത്ഥികൾ; അത്യാഹിത വിഭാഗവും ബഹിഷ്കരിക്കും

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന കേരളത്തിലെ മെഡിക്കൽ പിജി വിദ്യാർത്ഥികൾ പ്രതിഷേധം കടുപ്പിക്കുന്നു. ബുധനാഴ്ച മുതൽ അത്യാഹിത വിഭാഗങ്ങൾ കൂടി ബഹിഷ്കരിക്കാനാണ് തീരുമാനം. മറ്റ് സംസ്ഥാനങ്ങളിൽ ആരോഗ്യവകുപ്പ് സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറായിട്ടും കേരളത്തിൽ ഒരു നടപടിയുമില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. മെഡിക്കൽ പി ജി…

/

കോവിഡിന്റെ മൂന്നാം തരംഗം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മൂർധന്യത്തിലെത്തുമെന്ന് പഠനം

കോവിഡിന്റെ മൂന്നാം തരംഗം അടുത്ത വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മൂർധന്യത്തിലെത്തുമെന്ന് ഐഐടി കാൺപൂർ പ്രൊഫസർ മനീന്ദ്ര അഗർവാൾ. ഇന്ത്യയിൽ കോവിഡ് മഹാമാരിയുടെ സഞ്ചാരപാതയെ ഗണിതശാസ്ത്രപരമായി അവതരിപ്പിക്കാൻ ഉപയോഗിച്ച സർക്കാർ പിന്തുണയുള്ള സൂത്ര മാതൃകയുടെ സഹസ്ഥാപകനാണ് അദ്ദേഹം.അടുത്ത വർഷം ആദ്യത്തിൽ കോവിഡിന്റെ പുതിയ വകഭേദമായ…

//

ഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി ഇന്ത്യ

ലോവി ഇൻസ്റ്റിറ്റ്യൂട്ട് ഏഷ്യ പവർ ഇൻഡക്സ് 2021 അനുസരിച്ച് ഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി ഇന്ത്യ. ഏഷ്യയിലെ രാജ്യങ്ങളുടെ വിഭവങ്ങളുടെയും സ്വാധീനത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്കിംഗ് തയ്യാറാക്കിയത്. നിലവിലെ അധികാര വിതരണത്തേയും അധികാരം കൈകാര്യം ചെയ്യുന്നതിലെ രീതികളും പട്ടിക വിലയിരുത്തുന്നുണ്ട്. 2020നേക്കാളും പോയിന്‍റുകളില്‍ പിന്നിലാണ്…

/

എറണാകുളത്ത് വീട്ടമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു

കൊച്ചി: എറണാകുളം നായരമ്പലത്ത് വീട്ടമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു. സിന്ധുവിന്‍റെ മകൻ അതുലാണ് കൊച്ചിയിലെ ആശുപത്രിയിൽ മരിച്ചത്.അതുലിന് 70 ശതമാനം പൊള്ളലേറ്റിരുന്നു. മരിച്ച സിന്ധുവിന്റെ ഫോൺ പോലീസ് കസ്റ്റഡിയിലുണ്ട്.മരണത്തിൽ ദുരൂഹത ഉണ്ടെന്ന് പരാതി ഉണ്ട്. മരിച്ച സിന്ധുവിനെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും…

//

സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം അധികബാധ്യതയായെന്ന് പ്രധാനധ്യാപകര്‍

സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം അധികബാധ്യതയായെന്ന് പ്രധാനധ്യാപകര്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച പണം കൊണ്ട് ഉച്ചഭക്ഷണ വിതരണം നടത്താനാവില്ലെന്ന് പ്രധാനധ്യാപകര്‍ പറയുന്നു. വിദ്യാഭ്യാസമന്ത്രിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും വിദ്യാഭ്യാസ ഡയറക്ടര്‍ക്കും അധ്യാപകര്‍ കൂട്ടത്തോടെ കത്തയച്ചു. ഒരു കുട്ടിക്ക് എട്ട് രൂപ നിരക്കില്‍ ആറ് ദിവസത്തേക്ക് 48 രൂപയാണ് സര്‍ക്കാര്‍…

/

ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്ന് 29 വർഷം

ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്ന് 29 വർഷങ്ങൾ. 1992 ഡിസംബർ 6 നാണ് ബിജെപിയും വിശ്വഹിന്ദു പരിഷത്തും അടങ്ങുന്ന സംഘപരിവാർ സംഘടനകളുടെയും ശിവസേനയുടെയും കർസേവകർ ബാബരി മസ്ജിദ് തകർത്തത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ ഉപഭുഖണ്ഡത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ ഏറ്റവുമധികം സ്വാധീനിച്ച ഒരു നിർമ്മിതിയാണ് ബാബരി മസ്ജിദ്. ബാബരി…

//

ഇത് ഇന്നലെകളിൽ കണ്ട നൈരാശ്യം പിടിച്ച കോൺഗ്രസല്ല, ആരും പ്രസ്ഥാനത്തിന് മുകളിലല്ലെന്ന് കെ. സുധാകരൻ

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുതിർന്ന നേതാക്കൾക്കെതിരെ ഒളിയമ്പുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ‘ആരും പ്രസ്ഥാനത്തിന് മുകളിലല്ല, ആരും ഒഴിച്ചുകൂടാൻ പറ്റാത്തവരുമല്ല. കോൺഗ്രസ് വികാരം നഷ്ടപ്പെട്ടാൽ ആരും ഒന്നുമല്ല എന്ന തിരിച്ചറിവ് ഉണ്ടാവണം’-സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.…

/

സൗദിയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു

സൗദിയില്‍ വാഹനാപകടത്തില്‍ ഒരു കുടുബത്തിലെ അഞ്ചുമലയാളികള്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിറും കുടുംബവുമാണ് മരിച്ചത്. ദമാമില്‍ നിന്ന് ജിസാനിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.ബേപ്പൂര്‍ അരക്കിണര്‍ സ്വദേശി മുഹമ്മദ് ജാബിര്‍(44), ഭാര്യ ഷബ്‌ന (36), മക്കളായ…

/

കൊവിഡ് വാക്‌സിനേഷന് ഡിസംബർ 5, 6 തീയതികളിൽ അവസരം

തിരുവനന്തപുരം ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ഡിസംബർ 5, 6 തീയതികളിൽ പൊതുജനങ്ങൾക്ക് കൊവിഡ് വാക്‌സിനേഷന് അവസരമുണ്ടായിരിക്കും. ഡിസംബർ 5 ന് പാങ്ങപ്പാറ എം.സി.എച്ച്, പേരൂർക്കട ജില്ലാ മോഡൽ ആശുപത്രി, ആറ്റിങ്ങൽ താലൂക്ക് ആശുപത്രി, ഫോർട്ട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ കൊവാക്‌സിനും ഗവൺമെൻറ് ആയുർവേദ…

/
error: Content is protected !!