‘മന്ത്രിക്ക് നേരിട്ട് പരാതി നല്‍കരുത്’; വിവാദ ഉത്തരവ് റദ്ദാക്കി മന്ത്രി പി.എ.മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പിഡബ്ല്യുഡി ജീവനക്കാര്‍ നേരിട്ട് പരാതി നല്‍കരുതെന്ന വിവാദ ഉത്തരവ് റദ്ദാക്കി. 2017ലെ ഉത്തരവ് പുതുക്കിയത് മന്ത്രി അറിയാതെയെന്നാണ് വിശദീകരണം. ഉത്തരവിറക്കിയ ചീഫ് എഞ്ചിനീയറോട് മന്ത്രി പി എ മുഹമ്മദ് റിയാസ് വിശദീകരണം തേടി. പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാര്‍ മന്ത്രിക്ക് നേരിട്ട്…

/

സൗദി അറേബ്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ കോവിഡ് വകഭേദമായ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്നെത്തിയ സൗദി പൗരനായ യാത്രക്കാരനാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗള്‍ഫില്‍ ആദ്യമായാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ ക്വാറന്‍റൈനിലേക്ക് മാറ്റി. പതിനാല് ആഫ്രിക്കൻ രാജ്യങ്ങൾക്ക്…

/

ശബരിമലയിൽ കൂടുതൽ ഇളവുകൾ; അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട

ശബരിമലയിൽ കൂടുതൽ ഇളവുകളുമായി സംസ്ഥാന സർക്കാർ. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട. 18 വയസിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് ഐ ഡി കാർഡ് ഉപയോഗിച്ച് വെർച്വൽ ക്യൂ ബുക്ക് ചെയ്യാം. പത്ത് വയസിന് താഴെ പ്രായമുള്ളവർക്ക് ആർ ടി പി…

/

പെട്രോൾ വില കുറച്ച് ഡൽഹി സർക്കാർ; ഇന്ന് അർധരാത്രി മുതൽ പെട്രോളിന് 8 രൂപ കുറയും

പെട്രോൾ വില കുറച്ച് ഡൽഹി സർക്കാർ. നികുതി 30 ശതമാനത്തിൽ നിന്ന് 19.4 ശതമാനമായി കുറച്ചു. ഡൽഹിയിൽ ഇന്ന് അർധരാത്രി മുതൽ പെട്രോളിന് 8 രൂപ കുറയും. ഡൽഹി സർക്കാർ പെട്രോളിന്റെ നികുതി 30 ശതമാനത്തിൽ നിന്ന് 19.40 ശതമാനമായി കുറച്ചതും പെട്രോൾ വില…

//

സംസ്ഥാനത്ത് ആംബുലന്‍സുകള്‍ക്ക് പുതിയ നിയന്ത്രണങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ആംബുലന്‍സുകള്‍ക്ക് പുതിയ നിയന്ത്രണങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. അപകടങ്ങളും ജീവനക്കാര്‍ക്കെതിരെയുള്ള പരാതികളും വര്‍ദ്ധിച്ചതോടെയാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്.പുതിയ ചട്ടം കൊണ്ടുവരുന്നതോടെ ആബുംലന്‍സുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുകയും പ്രവര്‍ത്തനം കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിന്റെ കീഴിലാവുകയും ചെയ്യും. രജിസ്‌ട്രേഷനനുസരിച്ച്‌ പ്രത്യേക…

/

ലോക എയ്ഡ്‌സ് ദിനം; സെമിനാര്‍ ഇന്ന്

കണ്ണൂര്‍ :ലോക എയ്ഡസ് ദിനാചരണത്തോടനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ ഒന്നിന് ഉച്ചക്ക് രണ്ട് മണിക്ക് കണ്ണൂര്‍ ടൗണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ പി സുലജ മുഖ്യ പ്രഭാഷണം നടത്തും.സ്ത്രീകളുടെ പ്രത്യുല്‍പാദന അവകാശങ്ങളും ആരോഗ്യവും…

//

മൊബൈല്‍ മാവേലി സ്റ്റോര്‍ ഉദ്ഘാടനം നാളെ

കണ്ണൂര്‍ :പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് നിതേ്യാപയോഗ സാധനങ്ങള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനുമായി എല്ലാ താലൂക്കുകളിലും സപ്ലൈക്കോ ആരംഭിക്കുന്ന സഞ്ചരിക്കുന്ന വില്‍പ്പനശാലകളുടെ കണ്ണൂര്‍ താലൂക്ക്തല ഉദ്ഘാടനം ഡിസംബര്‍ രണ്ടിന് നടക്കും. രാവിലെ 8.30ന് ആരംഭിക്കുന്ന സഞ്ചരിക്കുന്ന വില്‍പ്പനശാലകളുടെ കണ്ണൂര്‍ താലൂക്ക്തല ഉദ്ഘാടനം ഡിസംബര്‍ രണ്ടിന്…

//

ഇന്ത്യക്കാർക്ക് ഇന്ന് രാത്രി 12 മണി മുതൽ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാം

ഇന്ത്യക്കാർക്ക് ഇന്ന് രാത്രി 12ന് ശേഷം സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശിക്കാം. ഇമ്യൂൺ സ്റ്റാറ്റസ് പരിശോധിക്കാതെ എല്ലാവർക്കും പ്രവേശനം നൽകാനാണ് സൗദി തീരുമാനം. രാജ്യത്തെത്തുന്നവർ അഞ്ച് ദിവസം ക്വാറന്റൈൻ പൂർത്തിയാക്കണം. ഇവർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ബുക്ക് ചെയ്യണം. സൗദിയിൽ നിന്ന് വാക്‌സിനെടുത്തവർക്ക് ഇതിൽ ഇളവുണ്ട്.…

//

കണ്ണൂര്‍ പോളിടെക്‌നികിൽ വിദ്യാര്‍ത്ഥി മരിച്ചനിലയില്‍

കണ്ണൂര്‍ പോളിടെക്‌നിക് ക്യാംപസില്‍ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര സ്വദേശി അശ്വന്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോളിടെക്‌നിക്കിലെ ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയാണ്.…

/

പുതിയ റേഷൻ കാർഡിന് 65 രൂപയിലധികം ഈടാക്കരുത്: മന്ത്രി ജി.ആർ. അനിൽ

സംസ്ഥാനത്ത് പുതിയ മാതൃകയിലുള്ള റേഷൻ കാർഡുകളുടെ വിതരണത്തിന് അക്ഷയ കേന്ദ്രങ്ങൾ 65 രൂപയിലധികം ഒരു കാരണവശാലും ഈടാക്കാൻ പാടില്ലെന്ന് ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. അക്ഷയ കേന്ദ്രങ്ങളിലൂടെയല്ലാതെതന്നെ ഉപഭോക്താക്കൾക്ക് ഓൺലൈനിലൂടെ റേഷൻ കാർഡിന്റെ പ്രിന്റ് എടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.പുതിയ മാതൃകയിലുള്ള…

/
error: Content is protected !!