അപകടം വിതച്ച് യമുന ; ആയിരങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ

ന്യൂഡൽഹി പ്രളയജലം പിന്മാറാതെ തുടരുന്ന യമുനാ നദിയിലെ ജലനിരപ്പ്‌ അപകടനിലയ്‌ക്ക്‌ മുകളിൽ തുടരുന്നു. 206.44 മീറ്ററാണ്‌ നിലവിൽ ജലനിരപ്പ്‌. രണ്ടാഴ്‌ച കഴിഞ്ഞിട്ടും ആയിരങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്‌.  യമുനയുടെ പോഷകനദിയായ ഹിൻഡണിന്റെ തീരത്തെ താഴ്‌ന്ന പ്രദേശങ്ങൾക്ക്‌ പ്രളയ മുന്നറിയിപ്പ്‌ നൽകി. അതിനിടെ  നോർത്ത് ഡൽഹിയിലെ കിരാരിയിലെ …

ചാന്ദ്രയാൻ 3നു പിന്നാലെ സിംഗപ്പുർ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഐഎസ്‌ആർഒ

ന്യൂഡൽഹി> ചാന്ദ്രയാൻ 3 വിക്ഷേപണത്തിനു പിന്നാലെ പിഎസ്‌എൽവി സി56 റോക്കറ്റിൽ സിംഗപ്പുരിന്റെ ഡിഎസ്‌എസ്‌എആർ ഉപഗ്രഹവും മറ്റ്‌ ആറ്‌ ചെറുഉപഗ്രഹവും വിക്ഷേപിക്കാനൊരുങ്ങി ഐഎസ്‌ആർഒ. ആറ്‌ സഹയാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള റോക്കറ്റ്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പെയ്‌സ്‌ സെന്ററിൽനിന്ന്‌ 30ന്‌ പുലർച്ചെ 6.30ന്‌ കുതിച്ചുയരും. സിംഗപ്പുർ സർക്കാരും ഐഎസ്ആർഒയുടെ…

മണിപ്പുർ കലാപം : കേന്ദ്രമന്ത്രിയുടെ വീട് ആക്രമിച്ചു ; സുരക്ഷാസേനയ്‌ക്കു നേരെ കല്ലേറ്

ന്യൂഡൽഹി മണിപ്പുരിൽ കലാപം അടിച്ചമർത്തുന്നതിന്‌ കടുത്ത നടപടികൾ സ്വീകരിക്കുന്നതായി പൊലീസും കേന്ദ്ര സേനകളും അവകാശപ്പെടുമ്പോഴും മെയ്‌ത്തീ–- കുക്കി അതിർത്തി ഗ്രാമങ്ങളിൽ ഏറ്റുമുട്ടലുകൾ തുടരുന്നു. ഇംഫാൽ താഴ്‌വരയിൽ പലയിടത്തും സുരക്ഷാസേനയ്‌ക്കുനേരെ ആൾക്കൂട്ടം തുടർച്ചയായി കല്ലേറ്‌ നടത്തുന്നു. ഇംഫാൽ നഗരത്തിൽ കേന്ദ്ര വിദേശ സഹമന്ത്രിയും ബിജെപി നേതാവുമായ…

ശാരീരികാസ്വാസ്ഥ്യം; മഅ്ദനി വീണ്ടും ആശുപത്രിയിൽ

കൊല്ലം> കടുത്ത പനിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ട പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്‌ദനിയെ തിങ്കളാഴ്ച ഉച്ചയോടെ മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിയാറ്റിൻ, പ്രമേഹം, രക്തസമ്മർദം എന്നിവ ഉയർന്ന അളവിലായതിനാൽ വിദഗ്​ധ ചികിത്സ ആവ​ശ്യമാണെന്ന്​ ഡോക്​ടർമാർ നിർദേശിച്ചു. ചൊവ്വാഴ്‌ച വിവിധ ലാബ്‌…

/

മണിപ്പൂർ: കൊൽക്കത്തയിൽ ഇടതുമുന്നണി ഉപവാസ സമരം സംഘടിപ്പിച്ചു

കൊൽക്കത്ത> മണിപ്പുരിൽ വംശീയ കലാപം അവസാനിപ്പിക്കാൻ നടപടിയെടുക്കുക, സ്ത്രീത്വത്തെ അപമാനിക്കുവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുക, മുഖ്യമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കൊൽക്കത്തയിൽ ഇടതുമുന്നണിയുടെ ആഭിമുഖ്യത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു. മൗലാലി ജങ്‌ഷനിൽ നടന്ന സമരത്തിൽ നാനാ തുറകളിൽനിന്നുള്ള നൂറുകണക്കിനാളുകൾ പങ്കെടുത്തു. സിപിഐ എം ബംഗാൾ…

എഐ സാങ്കേതിക വിദ്യയിലൂടെ കുറ്റവാളികളെ തിരിച്ചറിയാൻ കേരള പൊലീസ്

തിരുവനന്തപുരം > എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ തിരിച്ചറിയാനുള്ള സംവിധാനവുമായി കേരള പൊലീസ്. കേരള പൊലീസ് വികസിപ്പിച്ചെടുത്ത ഇന്റഗ്രേറ്റഡ് മൊബൈൽ ആപ്ലിക്കേഷനായ iCops ൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ തിരിച്ചറിയാനുള്ള ഫേസ് റെക​ഗ്നിഷൻ സിസ്റ്റം FRS (Face Recognition System)…

/

തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു

കണ്ണൂർ | ജില്ലയിൽ വീണ്ടും തെരുവുനായ ആക്രമണം. ചിറ്റാരിപ്പറമ്പിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി വൈഷ്ണവിന് ആണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്. രാവിലെ ട്യൂഷന് പോകുമ്പോൾ ആയിരുന്നു ആക്രമണം. തൊടീക്കളം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക പരിശോധന നടത്തിയ ശേഷം തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

/

ട്വിറ്ററിന്റെ കിളിപോയി; പേരും: ഇനി ‘എക്‌സ് ’

കലിഫോര്‍ണിയ> മൈക്രോ ബ്ലോ​ഗിങ് സൈറ്റായ ട്വിറ്ററിന്റെ പേര് ഇനി ‘എക്‌സ്’ (X)എന്ന് അറിയപ്പെടുമെന്ന്  കമ്പനിയുടമ ഇലോൺ മസ്‌ക്. ട്വിറ്റർ ലോ​ഗോയായിരുന്ന  നീലക്കുരുവിയും ഇനി ഉണ്ടാകില്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായി. ടിറ്ററിന്റെ ലോഗോ മാറ്റി പകരം ‘എക്‌സ്’ (X) എന്ന ലോഗോ സ്വീകരിച്ചതായി കഴിഞ്ഞ ദിവസം…

/

മൈസൂരിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു

ബംഗളൂരു > മൈസൂരിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. എട്ടം​ഗസംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ മലപ്പുറം വാണിയമ്പലം സ്വദേശികളായ അബ്ദുൾ നാസർ (45), മകൻ നഹാസ് (15) എന്നിവർ മരിച്ചു. മൈസൂർ നഞ്ചൻകോടിനും ഗുണ്ടൽപ്പേട്ടിനുമിടയിലുള്ള പൊസഹള്ളി ഗേറ്റിനു സമീപത്തു വെച്ചാണ് അപകടമുണ്ടായത്.…

വാഷ്‌റൂമില്‍ ക്യാമറ വച്ച് നഗ്നത പകര്‍ത്തി; ഉഡുപ്പിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

ബംഗളൂരു> കര്‍ണാടകയിലെ ഉഡുപ്പി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വാഷ്‌റൂമില്‍ വീഡിയോ ക്യാമറ വച്ച് പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ചതായി പരാതി . മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് മറ്റൊരു  വിദ്യാര്‍ഥിയുടെ  നഗ്നത ഷൂട്ട് ചെയ്തത്. അലിമത്തുല്‍ ഷെയ്ഫ, അലിയ , ഷബാനാസ് എന്നിവര്‍  പെണ്‍കുട്ടികളുടെ വാഷ്‌റൂമില്‍ ക്യാമറ…

//
error: Content is protected !!