ഇരിട്ടി | രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കർണാടക വനത്തിൽ ഉരുൾപൊട്ടി. ഇതേത്തുടർന്ന് ഉളിക്കൽ മേഖലയിലെ വിവിധ പ്രദേശത്ത് വെള്ളം കയറി. വയത്തൂർ പുഴ കരകവിഞ്ഞ് ഒഴുകി മൂന്ന് പാലങ്ങൾ വെള്ളത്തിന് അടിയിലായി. വട്ട്യാംതോട്, മാട്ടറ, വയത്തൂർ പാലങ്ങളാണ് വെള്ളത്തിന് അടിയിലായത്. ഇതുവഴിയുള്ള…