അഴീക്കോട് മണ്ഡലം ജനകീയ സദസ്സ്: അമ്പതിലേറെ പുതിയ റൂട്ടുകൾക്ക് നിർദേശം

ബസ് റൂട്ടുകളില്ലാത്ത സ്ഥലങ്ങളിൽ റൂട്ട് നിർദേശിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച അഴീക്കോട് മണ്ഡലം ജനകീയ സദസ്സ് കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ തീർഥാടന കേന്ദ്രങ്ങളെയും പൊതുസ്ഥലങ്ങളെയും വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി പുതിയ ബസ് സർവീസുകൾ ആരംഭിച്ചാൽ സാധാരണ…

പൂക്കളത്തിലും വയനാടിനെ ചേർത്ത് പിടിച്ച് കണ്ണൂർ സെൻട്രൽ ജയിൽ

വയനാട് ഉരുൾ പൊട്ടലിനിടെ ആനയുടെ കാലിൽ പിടിച്ച് രക്ഷപെട്ട സ്ത്രീയുടെയും കുട്ടിയുടെയും ചിത്രം ഓണ പൂക്കളത്തിൽ ഉൾപ്പെടുത്തി കണ്ണൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾ . ശ്രീജിത്, മുബഷിർ, രവീന്ത്രൻ, ദിൽനേഷ് എന്നിവർ ചേർന്നാണ് പൂക്കളം തയ്യാറാക്കിയത്. നേരത്തെ 5,60,619 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…

ഓണത്തിന് ഒരു കൊട്ടപ്പൂവ്; വിളവെടുപ്പ് നടത്തി

ചിറക്കൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2024-25 ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചിറക്കൽ വെങ്ങര വയലിൽ കെ വി സുമേഷ് എംഎൽഎ നിർവഹിച്ചു. ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ,…

സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2024-25വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മതിയായ രേഖകൾ സഹിതം ഒക്ടോബർ 31 നു മുൻപായി ക്ഷേമനിധി ബോർഡിൻ്റെ ജില്ലാ ഓഫീസിൽ സമർപ്പിക്കണം. യോഗ്യത പരീക്ഷക്ക് 70 ശതമാനം മാർക്കുള്ള കുട്ടികളുടെ അപേക്ഷകൾ…

തദ്ദേശവാർഡ് ഉപതിരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു ; കരട് പട്ടിക സെപ്റ്റംബർ 20ന്

സംസ്ഥാനത്തെ 32 തദ്ദേശ സ്വയംഭരണ വാർഡുകളിലെ വോട്ടർ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. കണ്ണൂർ ജില്ലയിലെ മാടായി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് മാടായി, കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ചെങ്ങോം എന്നിവ ഇതിൽ ഉൾപ്പെടും. കരട് വോട്ടർപട്ടിക സെപ്റ്റംബർ 20നും അന്തിമപട്ടിക ഒക്ടോബർ…

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇ ഹെൽത്ത് പദ്ധതി വരുന്നു; ഇനി മുതൽ ഓൺലൈൻ ബുക്കിംഗ്

കണ്ണൂർ ഗവ. ജില്ലാ ആശുപത്രിയിൽ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതോടെ ഇനി മുതൽ ഓൺലൈൻ ബുക്കിംഗ് നടപ്പിലാവുമെന്ന് ആർഎംഒ ഡോ. സുവിൻ മോഹൻ ജില്ലാ പഞ്ചായത്ത് യോഗത്തിൽ അറിയിച്ചു. ആരോഗ്യ വകുപ്പ് രൂപം നൽകിയ ഇ-ഹെൽത്ത് വെബ് പോർട്ടൽ മുഖേന അപ്പോയിൻമെൻ്റ് എടുക്കാൻ സാധിക്കും.…

സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് ജില്ലയിലെ ലോക്കൽ കേന്ദ്രങ്ങളിൽ മൗനജാഥയും അനുസ്മരണ യോഗവും

സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് ജില്ലയിലെ ലോക്കൽ കേന്ദ്രങ്ങളിൽ മൗനജാഥയും അനുസ്മരണ യോഗവും നടത്തി. വെള്ളിയാഴ്ച ഏരിയാ കേന്ദ്രങ്ങളിൽ സർവ്വകക്ഷി മൗനജാഥയും അനുശോചന യോഗവും ചേരും. ദുഃഖാചരണത്തിന്റെ ഭാഗമായി 3 ദിവസം പാർട്ടിയുടെ എല്ലാ പരിപാടികളും മാറ്റിവെച്ചു. പാർട്ടി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ഒരാഴ്ച പാർട്ടി…

സിപിഐഎം ജില്ലാ പഠന സ്കൂൾ ; ഡോ ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു

സിപിഐഎം ജില്ലാ പഠന സ്കൂൾ ഇ കെ നായനാർ അക്കാദമിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ.ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ടി ഐ മധുസൂദനൻ അധ്യക്ഷത വഹിച്ചു. മാധ്യമ സാംസ്കാരിക മേഖലകളിലെ ഇടപെടൽ എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്ത് കൊണ്ടാണ്…

കണ്ണൂർ പ്രസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

കണ്ണൂര്‍: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ജില്ലാ കലക്ടർ അരുണ്‍ കെ. വിജയന്‍ ഐഎഎസ് ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സി. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലീഹ് മഠത്തില്‍,…

പന്തം കൊളുത്തി പ്രകടനം നടത്തി

മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാർ അടിയന്തരമായി പൊതു വിപണിയിൽ ഇടപെടുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂർ ടൗണിൽ നടന്ന പ്രകടനത്തിന് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ…

error: Content is protected !!