ന്യൂഡൽഹി> വീട്ടുജോലിക്ക് നിർത്തിയ പത്തുവയസുകാരിയെ ഉപദ്രവിച്ചെന്നാരോപിച്ച് പൈലറ്റിനെയും ഭർത്താവിനെയും ആൾക്കൂട്ടം മർദിച്ചു. ഡൽഹിയിലെ ദ്വാരകയിലാണ് സംഭവം. രണ്ടുമാസം മുൻപ് പൈലറ്റിന്റെ വീട്ടിൽ ജോലിക്കായി എത്തിയ പെൺകുട്ടിയെ മർദിച്ചെന്നാണ് പരാതി. കുട്ടിയുടെ കൈകളിലെ മുറിവുകൾ കണ്ട ബന്ധു ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ നാട്ടുകാരാണ്…