പാലക്കാട് സിപിഐഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. പാലക്കാട് കൊട്ടേക്കാട് കുന്നക്കാട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. സിപിഐഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഷാജഹാന്.
ഇന്നലെ രാത്രി 9.15ഓടെയായിരുന്നു സംഭവം. കൊലപാതകത്തിന്റെ കാര്യം വ്യക്തമല്ല.ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഐഎം ആരോപിച്ചു.ഷാജഹാന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഷാജഹാന് കൊല്ലപ്പെട്ടതിന് പിന്നില്‍ സിപിഐഎമ്മുകാര്‍ തമ്മിലുള്ള സംഘട്ടനം എന്ന് ബിജെപി. രണ്ടു വിഭാഗം തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ പറഞ്ഞു.
കൊലപാതകത്തെ അപലപിക്കുന്നു. കൊലപാതകം ബിജെപിയുടെയോ, ആര്‍എസ്എസിന്റെയോ തലയില്‍ കെട്ടി വെക്കാനുള്ള മലമ്പുഴ എംഎല്‍എയുടെ ശ്രമം അംഗീകരിക്കാനാവില്ല. ബിജെപിക്കോ ആര്‍എസ്എസിനോ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പങ്കില്ല. കൊലപാതകം ആര്‍എസ്എസിന്റെ മേല്‍ കെട്ടിവെക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും ബിജെപി പറഞ്ഞു.
സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് മരുതറോഡ് പഞ്ചായത്തില്‍ ഇന്ന് സിപിഐഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.