/
7 മിനിറ്റ് വായിച്ചു

പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രത്തിലെ നവീകരിച്ച സരസ്വതി മണ്ഡപം, ആറാട്ടുകുളം ഉദ്ഘാടനം നിർവഹിച്ചു

തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിന്റെയും ആറാട്ടുകുളത്തിന്റെയും ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. ടൂറിസം വകുപ്പ് രണ്ടര കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തി പൂർത്തിയാക്കിയത്. കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി .

“ക്ഷേത്രങ്ങളുടെ പണം സർക്കാർ കൊണ്ടുപോകുകയല്ല: എം.ബി രാജേഷ്”

ക്ഷേത്രങ്ങളിലെ പണം സർക്കാർ കയ്യടക്കുന്നു എന്ന വ്യാജപ്രചരണത്തിനെതിരെ കണ്ണൂരിലെ നവീകരിച്ച ക്ഷേത്രത്തിന്റെ ചിത്രവുമായി മന്ത്രി എം.ബി രാജേഷ്.നവീകരിച്ച കണ്ണൂർ പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രത്തിന്റെ സരസ്വതി മണ്ഡപത്തിന്റെയും ആറാട്ടു കുളത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു കൊണ്ടാണ് വ്യാജപ്രചരണത്തിനെതിരെ എം.ബി രാജേഷിന്റെ വിമർശനം.

‘ക്ഷേത്രങ്ങളിലെ പണം സർക്കാർ കയ്യടക്കുന്നു എന്ന് ചില ശക്തികൾ നടത്തുന്ന നുണ പ്രചരണം ഇതിനകം തുറന്നു കാണിക്കപ്പെട്ടിട്ടുള്ളതാണ്. എങ്കിലും ആ ദുഷ്പ്രചരണം ഇപ്പോഴും ചിലർ തുടരുന്നുണ്ട്. ക്ഷേത്രങ്ങളുടെ പണം സർക്കാർ കൊണ്ടുപോകുകയല്ല, മറിച്ച് ഇതുപോലുള്ള പദ്ധതികൾക്ക് സർക്കാർ പണം അങ്ങോട്ട്‌ ചെലവഴിക്കുകയാണ് ചെയ്യുന്നത് എന്നതാണ് വസ്തുത’ -എം.ബി രാജേഷ് കുറിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!