/
6 മിനിറ്റ് വായിച്ചു

പരിയാരം പൊലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം മാർച്ച്‌ 6ന്‌

പരിയാരം പൊലീസ് സ്‌റ്റേഷന്‍ കെട്ടിടം മാര്‍ച്ച് ആറിന് പകൽ 11.30ന്‌  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.ദേശീയപാതയോരത്ത്‌ 8500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടം സംസ്ഥാനത്തെ വലിയ പൊലീസ് സ്‌റ്റേഷനുകളിലൊന്നാണ്‌. എല്ലാ ആധുനിക സജീകരണവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പൊലീസിന്റെ പൗരാണികവും ആധുനികവുമായ ദൃശ്യങ്ങള്‍ സമന്വയിപ്പിച്ച ചുമര്‍ച്ചിത്രങ്ങളാണ് ഇവിടെയെത്തുന്നവരെ സ്വാഗതം ചെയ്യുക.  കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങള്‍ കാര്‍ട്ടൂണ്‍ ചിത്രങ്ങളായി ചുമരുകളില്‍ സ്ഥാനം പിടിച്ച സ്‌റ്റേഷൻ ബാലസൗഹൃദമാണ്‌.  ലൈബ്രറി സൗകര്യവും ഏര്‍പ്പടുത്തുന്നുണ്ട്.   ആംബുലന്‍സ്‌ സൗകര്യവും  സ്‌റ്റേഷനിലുണ്ട്. 2009ലാണ് പരിയാരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച്  പൊലീസ് സ്‌റ്റേഷന്‍ ആരംഭിച്ചത്. പരിയാരം ടിബി സാനിറ്റോറിയത്തിന്റെ സൂപ്രണ്ട് ക്വാര്‍ടേഴ്‌സിലാണ് 11 വര്‍ഷമായി സ്‌റ്റേഷൻ പ്രവർത്തിക്കുന്നത്‌.  സര്‍ക്കാറില്‍നിന്ന് വിട്ടുകിട്ടിയ 50 സെന്റ്‌ സ്ഥലത്താണ് കെട്ടിടം നിർമിച്ചത്‌.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!