/
5 മിനിറ്റ് വായിച്ചു

ട്രെയിനില്‍ വനിത ടിക്കറ്റ് പരിശോധകയ്ക്കു നേരെ യാത്രക്കാരന്റെ ആക്രമണം

കോഴിക്കോട് > ട്രെയിനില്‍ വനിതാ ടിടിഇയ്ക്ക് നേരേ യാത്രക്കാരന്റെ ആക്രമണം. മംഗളൂരു -ചെന്നൈ എ​ഗ്മോർ എക്‌സ്പ്രസിലായിരുന്നു സംഭവം. വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയില്‍ വച്ചാണ് ഉദ്യോഗസ്ഥയെ യാത്രക്കാരൻ ആക്രമിച്ചത്. ജനറല്‍ ടിക്കറ്റ് എടുത്ത ശേഷം റിസർവേഷൻ കംപാർട്മെന്റിൽ ഇരുന്ന യാത്രക്കാരനാണ് ആക്രമിച്ചതെന്ന് ടിടിഇ പറഞ്ഞു.

റിസര്‍വ് ചെയ്ത യാത്രക്കാര്‍ എത്തിയപ്പോള്‍ ടിടിഇ വയോധികനായ യാത്രക്കാരനോട് സീറ്റില്‍ നിന്ന് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ യാത്രക്കാരൻ ഉദ്യോഗസ്ഥയെ  മർദിക്കുകയായിരുന്നു. ഇതുകണ്ടുനിന്ന കോച്ചിലെ മറ്റൊരു യാത്രികൻ ഇയാളെ തടഞ്ഞു. ട്രെയിൻ കൊയിലാണ്ടി സ്റ്റേഷനിലെത്തിയപ്പോൾ കോച്ചില്‍ നിന്ന് ഇറങ്ങുന്നതിനിടെ വീണ്ടും ഇയാൾ ടിടിഇയുടെ മുഖത്തടിച്ചു. തുടർന്ന് ജനറല്‍ കംപാർട്മെന്റിൽ കയറിയ വയോധികനെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!