/
4 മിനിറ്റ് വായിച്ചു

ദേശാഭിമാനി ചീഫ്‌ ഇകെബി ഓപറേറ്റർ കെ ബൈജുനാഥ്‌ അന്തരിച്ചു

കോഴിക്കോട്‌> ദേശാഭിമാനി കോഴിക്കോട്‌ യൂണിറ്റിലെ ചീഫ്‌ ഇകെബി ഓപറേറ്റർ ഒലിപ്രം കാഞ്ഞിരപ്പൊറ്റ തേറാണി കണ്ണച്ചം തൊടി കെ ബൈജുനാഥ്‌ (52) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്‌ച. ഞായർ വൈകിട്ട്‌ നാലരയോടെ ഒലിപ്രത്ത്‌ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കോട്ടക്കടവ്‌ ടിഎംഎച്ച്‌ ആശുപത്രിയിലും കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

1999ൽ കോഴിക്കോട്‌ യൂണിറ്റിലാണ്‌ ജോലിയിൽ പ്രവേശിച്ചത്‌. തിരുവനന്തപുരം, തൃശൂർ യൂണിറ്റുകളിൽ ജോലിചെയ്‌തു. അച്ഛൻ:  ദേശാഭിമാനി ചീഫ്‌ ഇകെബി ഓപറേറ്ററായിരുന്ന പരേതനായ തേറാണി കണ്ണച്ചം തൊടി വാസുദേവൻ. അമ്മ: ശോഭന. ഭാര്യ: സിന്ധു (വള്ളിക്കുന്ന്‌ പഞ്ചായത്തംഗം). മകൾ: അമേയ ബൈജുനാഥ്‌. സഹോദരൻ: പരേതനായ ഷൈജു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!