സര്‍ക്കാറിന്റെ 2ാം വാര്‍ഷികത്തിന്റെ ഭാഗമായി ജൂലൈ ഒന്നിന് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ പട്ടയ മേള സംഘടിപ്പിക്കും. രാവിലെ 10.00 മണിക്ക് ആരംഭിക്കുന്ന പട്ടയ മേളയിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പങ്കെടുക്കും. ജില്ലയിലെ 3 ലാന്റ് ട്രൈബ്യൂണല്‍ ഓഫീസില്‍നിന്നുള്ള പട്ടയങ്ങള്‍ ഉള്‍പ്പെടെ 7500 ഓളം പട്ടയങ്ങള്‍ ഈ പരിപാടിയിൽ റവന്യൂ മന്ത്രി വിതരണം ചെയ്യും. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടക്കുന്ന രണ്ടാമത്തെ പട്ടയമേളയാണിത്. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 4600 ഓളം പട്ടയങ്ങള്‍ കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തിട്ടുണ്ട്.