പയ്യന്നൂര്‍: പയ്യന്നൂര്‍ എംഎല്‍എ ടി.ഐ. മധുസൂദനന് മൊബൈല്‍ ഫോണില്‍ ഭീഷണി. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എംഎല്‍എയുടെ മൊബൈല്‍ ഫോണില്‍ വിളിച്ച് കഴിഞ്ഞ ദിവസം വിളിച്ചാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. അശ്ലീല ഭാഷയിലായിരുന്നു സംസാരം. പോലീസ് അന്വേഷണത്തില്‍ ഫോണില്‍ ഭീഷണി മുഴക്കിയത് ചെറുതാഴം മണ്ടൂരിലെ വിജേഷ് എന്നയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പിടികൂടാനായില്ല.
2018 സപ്തംബര്‍ 14ന് മൊബൈല്‍ ഫോണിലും പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസിലെ ലാന്‍ഡ് ഫോണിലും വിളിച്ച് ഇയാള്‍ സമാനമായ രീതിയില്‍ വധഭീഷണി മുഴക്കിയ സംഭവത്തില്‍ മുമ്പ് പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു.