കണ്ണൂർ: പയ്യന്നൂരിൽ ആർ എസ് എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ പയ്യന്നൂർ സ്വദേശികളായ ഗനിൽ, കശ്യപ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.ജൂലെെ 12നാണ് പയ്യന്നൂരില്‍ ആര് എസ് എസ് ഓഫീസിന് നേരെ ബോംബാക്രമണം ഉണ്ടായത്. പയ്യന്നൂരിലെ ആര്‍എസ്എസ് ഓഫീസായ രാഷ്ട്ര ഭവനിന് നേരെയാണ് ബോംബേറ് ഉണ്ടായത്. പുലര്‍ച്ചെ 1.30ഓടെയായിരുന്നു അക്രമം.ബോംബേറില്‍ ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിരുന്നു.
പയ്യന്നൂരിൽ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസ്; രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
