//
15 മിനിറ്റ് വായിച്ചു

പ്രസംഗം കേട്ടിരുന്നോയെന്ന ചോദ്യത്തിന് മറുപടിയില്ല; പി സി ജോര്‍ജിനെ പിന്തുണക്കുന്നതില്‍ മാനക്കേടില്ലെന്ന് ശോഭാ സുരേന്ദ്രന്‍

മത വിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജിനെ പിന്തുണക്കുന്നതില്‍ യാതൊരു മാനക്കേടും ഇല്ലെന്ന് ശോഭാ സുരേന്ദ്രന്‍. കേരളത്തില്‍ വ്യാപകമായി തീവ്രവാദ സംഘടനകള്‍ വേരുറപ്പിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ ഉള്‍ക്കൊള്ളാത്തവര്‍ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടുവെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പി സി ജോര്‍ജിന്റെ പ്രസംഗത്തിലെ ഏതെങ്കിലും ഒരു വരി ഉദ്ധരിച്ചുകൊണ്ടല്ല പിന്തുണ. പ്രഭാഷണ ശകലങ്ങളില്‍ കൃത്യതയുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.’കേരളത്തില്‍ വ്യാപകമായി തീവ്രവാദ സംഘടനകള്‍ വേരുറപ്പിക്കുകയാണെന്ന് ജനങ്ങളോട് പറഞ്ഞപ്പോള്‍ അന്ന് ഉള്‍ക്കൊള്ളാത്തവര്‍ക്ക് ഇന്ന് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുള്ളത്. കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പൊലീസിനെ കൊണ്ട് എഫ്‌ഐആര്‍ ഇടീക്കാനും അറസ്റ്റ് ചെയ്യിപ്പിക്കാനുമുള്ള വിദഗ്ധര്‍ ഉള്ളപ്പോള്‍ പി സി ജോര്‍ജ്ജിനെ പോലുള്ള ആളുകള്‍ക്ക് അകത്ത് കിടക്കേണ്ടി വരും. പി സി ജോര്‍ജിന്റെ പ്രസംഗത്തിലെ ഏതെങ്കിലും ഒരു വരി ഉദ്ധരിച്ചുകൊണ്ടല്ല പിന്തുണ. പ്രഭാഷണ ശകലങ്ങളില്‍ കൃത്യതയുണ്ട്. അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചതില്‍ ഒരു മാനക്കേടും തോന്നുന്നില്ല. 1990 ന് ശേഷം അബ്ദുള്‍ നാസര്‍ മ അ്ദനിയെ ഒരു പൊതുവേദിയില്‍ വിളിച്ചിരുത്തി, അദ്ദേഹത്തിന്റെ വെപ്പ് കാല് ഊരിയപ്പോള്‍ അത് വാങ്ങി പിടിച്ച കോടിയേരിയെപോലുള്ള നേതാക്കളാണ് കേരളത്തിലുള്ളതെങ്കില്‍ രാജ്യം ആദ്യം പിന്നെ മതം, പിന്നെ രാഷ്ട്രീയം എന്നതാണ് തങ്ങള്‍ കരുതുന്നത്.’ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം പി സി ജോര്‍ജ്ജിന്റെ പ്രസംഗം കേട്ടിരുന്നോയെന്ന ചോദ്യത്തിന് ശോഭാ സുരേന്ദ്രന്‍ മറുപടി നല്‍കിയില്ല. മറിച്ച് പ്രസംഗത്തിലെ ചില പോയിന്റുകള്‍ക്കാണ് പിന്തുണയെന്ന് കൂട്ടിചേര്‍ത്തു. മതവിദേഷ പ്രസംഗത്തില്‍ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പി സി ജോര്‍ജിനെ പൂജപ്പുര ജില്ലാ ജയിലിലേക്കാണ് മാറ്റുക. കനത്ത പൊലീസ് സുരക്ഷയിലാണ് പി സി ജോര്‍ജ്ജിനെ പൊലീസ് പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോകുന്നത്. ജോര്‍ജ് വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചത് ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രസ്താവന ആവര്‍ത്തിച്ചത് രണ്ട് മതവിഭാഗങ്ങള്‍ സ്പര്‍ധയുണ്ടാക്കാനാണെന്നും പൊലീസ് പറഞ്ഞു. തനിക്കെതിരെയുള്ള നടപടികള്‍ ക്രൂരതയാണെന്നായിരുന്നു പി സി ജേര്‍ജ്ജിന്റെ പ്രതികരണം. തന്നെ ഇങ്ങനെ ദേഹണ്ഡിച്ച് കൊണ്ട് നടക്കുന്നതെന്തിനാണ്. ന്നലെ പാലാരിവട്ടം സ്റ്റേഷനില്‍ എത്തിയതാണ്. ജാമ്യം ലഭിച്ചതിന് ശേഷം എല്ലാം പറയാം. അറസ്റ്റില്‍ സമൂഹം മറുപടി പറയട്ടെയെന്നും പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!