/
7 മിനിറ്റ് വായിച്ചു

കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കും; ജൂൺ 10 മുതൽ പ്രത്യേക യജ്ഞം

സം​സ്ഥാ​ന​ത്ത്​ കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ൾ ഉടൻ തീർപ്പാക്കാനൊരുങ്ങി സർക്കാർ. ഇതിനായി പ്രത്യേക യജ്ഞം നടത്താൻ മന്ത്രിസഭായോ​ഗത്തിൽ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ നിർദേശം നൽകിയത്. ജൂൺ 10 മുതൽ മൂന്ന് മാസമായിരിക്കും ഫയൽ തീർപ്പാക്കൽ യജ്ഞം നടക്കുക. യജ്ഞം തുടങ്ങുന്നതിന് മുൻപ് കൃത്യമായ കണക്കെടുപ്പ് പൂർത്തിയാകും.സെപ്തംബർ 10നകം പൂർത്തിയാക്കുന്ന തരത്തിലാകും ഫയൽ തീർപ്പാക്കൽ യജ്ഞം. മൂന്ന് ലക്ഷത്തോളം ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ട്. ഓ​രോ വ​കു​പ്പും കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ളു​ടെ എ​ണ്ണം, അ​വ​യു​ടെ സ്വ​ഭാ​വം എ​ന്നി​വ സം​ബ​ന്ധി​ച്ച സൂ​ക്ഷ്മ​ത​ല ക​ണ​ക്കെ​ടു​പ്പു​ക​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​നാ​യി ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. ചീഫ് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർക്ക് വിവരം കൈമാറും. എല്ലാ ഫയലുകളും മന്ത്രിമാർ നേരിട്ട് കൈകാര്യം ചെയ്യേണ്ടി വരില്ല. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ കാ​ല​ത്ത് 2019ലാ​ണ് അ​വ​സാ​ന​മാ​യി മൂ​ന്നു മാ​സ​ത്തെ ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ യ​ജ്ഞം ന​ട​ത്തി​യ​ത്. 68,000 ഫ​യ​ലു​ക​ൾ അ​ന്ന് തീ​ർ​പ്പാ​ക്കി. 1.03 ല​ക്ഷം ഫ​യ​ലു​ക​ൾ ബാ​ക്കി​യാ​യി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!